നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Pakistan Jersey |'യുഎഇ അല്ല ഇന്ത്യ തന്നെ'; ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്റെ ജേഴ്സി പുറത്തുവിട്ട് പിസിബി

  Pakistan Jersey |'യുഎഇ അല്ല ഇന്ത്യ തന്നെ'; ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്റെ ജേഴ്സി പുറത്തുവിട്ട് പിസിബി

  ഐസിസി നിയമപ്രകാരം ടൂര്‍ണമെന്റിലുള്ള ജേഴ്സിയുടെ വലതുഭാഗത്തിനു മുകളില്‍ ഐസിസി ലോഗോയും ഒപ്പം ആതിഥേയത്വം വഹിക്കുന്ന ടീമിന്റെ പേരും ഉണ്ടാകേണ്ടതുണ്ട്.

  Credit: Twitter

  Credit: Twitter

  • Share this:
   ഐസിസി ടി20 ലോകകപ്പ്(T20 World Cup) ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പാകിസ്ഥാന്‍ ടീമിന്റെ ജേഴ്‌സി(Pakistan team jersy) പുറത്തായത് ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പാകിസ്ഥാന്‍ ടീം ക്യാപ്റ്റന്‍ ബാബര്‍ അസം(Babar Azam) പുതിയ ജേഴ്സി ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

   ബാബര്‍ അസം ധരിച്ചു നില്‍ക്കുന്ന പാകിസ്ഥാന്റെ ജേഴ്സിയില്‍ പതിപ്പിച്ചിരിക്കുന്ന ഐ സി സി ടി20 ലോകകപ്പ് ലോഗോയുടെ കീഴില്‍ യുഎഇ 2021 എന്നാണ് എഴുതിയിരുന്നത്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് യു എ ഇയിലേക്ക് മാറ്റിയത്. ലോകകപ്പ് ഇന്ത്യയിലല്ല നടക്കുന്നതെങ്കിലും ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ആതിഥേയത്വം ഇന്ത്യയ്ക്ക് തന്നെയാണ്. ഐസിസി നിയമപ്രകാരം ടൂര്‍ണമെന്റിലുള്ള ജേഴ്സിയുടെ വലതുഭാഗത്തിനു മുകളില്‍ ഐസിസി ലോഗോയും ഒപ്പം ആതിഥേയത്വം വഹിക്കുന്ന ടീമിന്റെ പേരും ഉണ്ടാകേണ്ടതുണ്ട്.

   എന്നാല്‍ ഇപ്പോഴിതാ പാക് ടീമിന്റെ ജേഴ്‌സി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. യുഎഇ എന്നല്ല ഇന്ത്യ എന്നു തന്നെയാണ് ജേഴ്‌സിയില്‍ എഴുതിയിരിക്കുന്നത്. പാക് ടീമിന്റെ മുമ്പുണ്ടായിരുന്ന പച്ച നിറത്തിലുള്ള ജേഴ്‌സിയില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് പുതിയ കിറ്റ്. ജേഴ്‌സിയുടെ കോളറിലും സ്ലീവിലും മഞ്ഞ നിറം വരുന്നുണ്ട്. മധ്യത്തിലായി വെള്ള നിറത്തില്‍ പാകിസ്ഥാന്‍ എന്ന് എഴുതിയിരിക്കുന്നു. നെഞ്ചിന്റെ ഇടത്ത് സൈഡില്‍ പിസിബിയുടെ ലോഗോയും വലത് ഭാഗത്ത് 'ഐസിസി മെന്‍സ് വേള്‍ഡ്കപ്പ് ഇന്ത്യ' എന്നും എഴുതിയിരിക്കുന്നു.


   കോവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2020ല്‍ ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്കും പിന്നീട് അവിടുന്ന് യുഎഇലേക്കും മാറ്റുകയായിരുന്നു.

   ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെയാണ്. ഒക്ടോബര്‍ 24നാണ് മത്സരം. മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തി മണിക്കൂറുകള്‍ക്കകമാണ് വിറ്റുപോയത്. ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടത് മുതല്‍ ഇരുടീമുകളുടെയും ആരാധകര്‍ ആവേശത്തിലായിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്.

   അവസാനമായി 2019 ഏകദിന ലോകകപ്പിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവില്‍ മത്സരത്തില്‍ 89 റണ്‍സിന്റെ ഏകപക്ഷീയ വിജയം ഇന്ത്യ നേടിയിരുന്നു. യു എ ഇയില്‍ നടക്കുന്ന ടി20 ലോകകപ്പിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുക.
   Published by:Sarath Mohanan
   First published:
   )}