നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Pele | ബ്രസീലിയൻ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ

    Pele | ബ്രസീലിയൻ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ

    പെലെയെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളതെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് അദ്ദേഹത്തിൻറെ കുടുംബം അറിയിച്ചത്.

    News18

    News18

    • Share this:
      ഫുട്‌ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെലെയെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളതെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് അദ്ദേഹത്തിൻറെ കുടുംബം അറിയിച്ചത്.

      ഈ മാസമാദ്യം പെലെയുടെ വന്‍കുടലില്‍ നിന്ന് ട്യൂമര്‍ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന് ശേഷം ആശുപത്രി വിട്ട് ഒരാഴ്ചയാകും മുൻപാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. ആസിഡ് റിഫ്ലക്സ് കാരണം ആണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ കാരണം എന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

      അതേസമയം, പ്രായമായതിനാൽ ആരോഗ്യത്തിന് അതീവ ശ്രദ്ധ നൽകേണ്ടതിനാലാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്നും, അദ്ദേഹത്തിന് ഗുരുതര രോഗബാധ ഇല്ലെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. ലോക ഫുട്ബാളിന്റെ ഇതിഹാസമായ പെലെ എത്രയും വേഗം തന്നെ സുഖം പ്രാപിച്ച് തിരികെ വരട്ടെ എന്ന പ്രാർത്ഥനയിലാണ് ഫുട്ബോൾ ലോകം.

      80കാരനായ പെലെ കഴിഞ്ഞ ആഴ്ച ആശുപത്രി വിട്ടതിനു ശേഷം ഇന്‍സ്റ്റഗ്രാം വഴി ആരാധകരോട് വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.








      View this post on Instagram






      A post shared by Pelé (@pele)





      ബ്രസീലിനൊപ്പം മൂന്ന് ലോകകപ്പുകളാണ് പെലെ സ്വന്തമാക്കിയത്. 17-ാം വയസ്സില്‍ അന്താരാഷ്‌ട്ര ഫുട്‌ബോളിലെത്തിയ പെലെ 1958, 1962, 1970 എന്നീ ലോകകപ്പുകളിലാണ് മുത്തമിട്ടത്. അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവുമാണ് പെലെ. 92 മത്സരങ്ങളിൽ നിന്നും 77 ഗോളുകളാണ് പെലെ നേടിയത്. അടുത്തകാലം വരെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ എന്ന റെക്കോർഡ് പെലെയുടെ പേരിലായിരുന്നു. എന്നാൽ അടുത്തിടെ അർജന്റീന താരം ലയണൽ മെസ്സി പെലെയുടെ ഈ റെക്കോർഡ് മറികടന്നിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയയ്ക്കെതിരെ ഹാട്രിക്ക് നേടിയതോടെയാണ് മെസ്സി പെലെയെ മറികടന്നത്. 153 മത്സരങ്ങളിൽ നിന്ന് 79 ഗോളുകളാണ് മെസ്സിയുടെ അക്കൗണ്ടിൽ നിലവിലുള്ളത്.

      Also read- ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ വീട്ടില്‍ കള്ളന്മാര്‍; മെഡലുകള്‍ അടിച്ചുമാറ്റി, വീഡിയോ പങ്കുവെച്ച് ചെല്‍സി താരം

      ചാമ്പ്യന്‍സ് ലീഗ് മത്സരം കളിച്ചുകൊണ്ടിരിക്കെ തന്റെ വീട്ടില്‍ കയറി കള്ളന്‍മാര്‍ മെഡലുകള്‍ മോഷ്ടിച്ചെന്ന് വെളിപ്പെടുത്തി ചെല്‍സിയുടെ ഇംഗ്ലണ്ട് പ്രതിരോധനിര താരം റീസ് ജെയിംസ്. നാല് പേര്‍ അടങ്ങിയ കള്ളന്‍മാരുടെ സംഘം വീട്ടില്‍ കയറുന്നത് സാധനങ്ങള്‍ മോഷ്ടിച്ച് ഇറങ്ങുന്നതുമായ വീഡിയോ പങ്കുവെച്ചാണ് താരം മോഷണ വിവരം വെളിപ്പെടുത്തിയത്.

      ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ ഷെയര്‍ ചെയ്ത് മെഡലുകള്‍ വീണ്ടെടുക്കാന്‍ തന്നെ സഹായിക്കണമെന്നും താരം ആവശ്യപ്പെട്ടു.

      കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. റീസ് ജെയിംസ് ആ സമയത്ത് ചെല്‍സിക്കായി ചാമ്പ്യന്‍സ് ലീഗിലെ ആദ്യ പോരാട്ടത്തിന്റെ തിരക്കിലായിരുന്നു. സെനിത് സെന്റ് പീറ്റേഴ്സബര്‍ഗുമായാണ് ചെല്‍സി ആദ്യ മത്സരത്തിനിറങ്ങിയത്. മത്സരം നടന്ന ദിവസമാണ് വീട്ടില്‍ മോഷണം ഉണ്ടായതെന്ന് 21കാരന്‍ വെളിപ്പെടുത്തി. വീട്ടില്‍ സ്വര്‍ണമടക്കമുള്ള ആഭരങ്ങള്‍ സൂക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.
      Published by:Naveen
      First published:
      )}