നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Champions League | 'ശ്രദ്ധയോടെ കളിച്ച് കിട്ടിയ അവസരം വിനിയോഗിക്കുക'; സിറ്റിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ അവസരത്തെക്കുറിച്ച് പ്രതികരിച്ച് പെപ് ഗ്വാര്‍ഡിയോള

  Champions League | 'ശ്രദ്ധയോടെ കളിച്ച് കിട്ടിയ അവസരം വിനിയോഗിക്കുക'; സിറ്റിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ അവസരത്തെക്കുറിച്ച് പ്രതികരിച്ച് പെപ് ഗ്വാര്‍ഡിയോള

  മെയ് 5ന് സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് രണ്ടാം പാദ മത്സരം നടക്കുക.

  Pep Guardiola

  Pep Guardiola

  • Share this:
   ചരിത്രത്തിലെ ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ തൊട്ടരികില്‍ എത്തി നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് കൈവന്ന സുവര്‍ണ്ണാവസരം ഒരിക്കലും നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്ന് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. പിഎസ്ജിയുടെ മൈതാനത്തു നടന്ന ആദ്യപാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ മിന്നും വിജയം നേടിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മത്സരത്തില്‍ കൂടുതല്‍ മുന്‍തൂക്കമുണ്ടെങ്കിലും നെയ്മറും എംബപ്പെയും ഡിമരിയയും പോലുള്ള താരങ്ങള്‍ അണിനിരക്കുന്ന പിഎസ്ജിയെ ഒരിക്കലും എഴുതിത്തള്ളാനും കഴിയില്ല.

   നേരത്ത ബാഴ്സിലോണക്കൊപ്പം രണ്ടു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയിട്ടുള്ള പെപ് ഗ്വാര്‍ഡിയോളക്ക് അതിനു ശേഷം ഒരിക്കല്‍ പോലും ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇത്തവണ അതു ലക്ഷ്യമിട്ടു തന്നെയാണ് അദ്ദേഹം ടീമിനെ അണിനിരത്തുന്നത്. ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന വലിയ ലക്ഷ്യം നെടണമെങ്കില്‍ സിറ്റി താരങ്ങള്‍ ഈ സീസണില്‍ മുഴുവന്‍ പ്രകടിപ്പിച്ച ആത്മവിശ്വാസവും പോരാട്ടവീര്യവും പുറത്തെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

   Also Read-ഫൈനലിലേക്ക് ആര്? ഫൈനൽ തിരിച്ചുപിടിക്കാൻ പി എസ് ജി, ഉറപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി

   'ഞങ്ങള്‍ ഈ സീസണില്‍ കാഴ്ചവച്ച പ്രകടനം എന്താണോ അത് തുടരുകയും സെമിയില്‍ മികച്ച കളി കാഴ്ച വെക്കുകയും ചെയ്താലേ ഈ അവസരം നഷ്ടപ്പെടാതിരിക്കുകയുള്ളൂ. ഈ ഒരു സുവര്‍ണാവസരം നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. വരുന്ന മത്സരത്തില്‍ ഞങ്ങള്‍ ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നാണ് എനിക്ക് തോന്നുന്നത്. കളിക്കാര്‍ ഇതൊരു വലിയ പോരാട്ടമാണെന്ന് മനസിലാക്കണം, ബുദ്ധിമുട്ടേറിയ നിരവധി നിമിഷങ്ങളുണ്ടാകുന്ന മത്സരം. എന്നാല്‍ മികച്ച രീതിയില്‍ പ്രതികരിച്ച് ഞങ്ങള്‍ മികച്ച കളി കാഴ്ച വെക്കുമെന്നാണ് ഞാന്‍ കരുതുന്നത്.' പെപ് പറഞ്ഞു.

   'നമുക്കിത് ചെയ്യാന്‍ കഴിയുമെന്ന് കളിക്കാര്‍ സ്വയം മനസിലാക്കണം. അവസാന ഏഴു മാസങ്ങളില്‍ ചെയ്ത കാര്യങ്ങളില്‍ നിന്നും യാതൊരു മാറ്റവുമില്ലാത്തതാണ് ഇപ്പോഴും ചെയ്യാന്‍ പോകുന്നത്, സ്വന്തം കളി എന്താണോ അത് കാഴ്ചവക്കുക. ഞാന്‍ കൂടുതല്‍ ഒന്നും ആവശ്യപ്പെടുന്നില്ല. വളരെ ബുദ്ധിമുട്ടേറിയ മത്സരങ്ങള്‍ പ്രീമിയര്‍ ലീഗില്‍ ഉണ്ടാകാറുണ്ട്, പിഎസ്ജിക്കെതിരെയും അതു തന്നെയാണുണ്ടാവുക. എന്തും നേരിടാന്‍ ഒരുങ്ങി ഇരിക്കുക.' പെപ് കൂട്ടിച്ചേര്‍ത്തു.

   IPL 2021| കൂടുതൽ താരങ്ങൾക്ക് കോവിഡ്; ഐപിഎല്‍ നിര്‍ത്തിവെച്ചു

   പീഎസ്ജിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ലീഗിന്റെ സെമി ആദ്യ പാദ മത്സരത്തില്‍ ഒരു ഗോളിനു പിന്നില്‍ നിന്നതിനു ശേഷം രണ്ടാം പകുതിയില്‍ മികച്ച പ്രകടനം നടത്തി രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി വിജയം സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം പാദത്തില്‍ എന്തു വില കൊടുത്തും തിരിച്ചടിച്ച് വിജയം നേടാന്‍ പിഎസ്ജി ഇറങ്ങുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല.

   മെയ് 5ന് സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് രണ്ടാം പാദ മത്സരം നടക്കുക.
   Published by:Jayesh Krishnan
   First published:
   )}