• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കുട്ടിഞ്ഞ്യോയുടെ ഗോളിൽ ബ്രസീൽ മുന്നിൽ

News18 Malayalam
Updated: June 18, 2018, 12:33 AM IST
കുട്ടിഞ്ഞ്യോയുടെ ഗോളിൽ ബ്രസീൽ മുന്നിൽ
News18 Malayalam
Updated: June 18, 2018, 12:33 AM IST
റോസ്റ്റോവ്: റഷ്യ ലോകകപ്പിൽ സ്വിസ്റ്റർലൻഡിനെതിരെ ബ്രസീലിന് ആവേശകരമായ തുടക്കം. ഇടവേളയ്ക്ക് പിരിയുമ്പോൾ ബാഴ്സലോണ താരം ഫിലിപ്പെ കുട്ടിഞ്ഞ്യോയുടെ തകർപ്പൻ ഗോളിന് മുന്നിലാണ് ബ്രസീൽ. ഇരുപതാം മിനിട്ടിൽ ബോക്സിന്‍റെ ഇടതുവശത്തുനിന്ന് കുട്ടിഞ്ഞ്യോ തൊടുത്ത തകർപ്പൻ ഷോട്ട് വലത് പോസ്റ്റിൽ തട്ടി വലയ്ക്കുള്ളിലാകുമ്പോൾ സ്വിസ് ഗോളി വെറും കാഴ്ചക്കാരനായിരുന്നു. മൽസരത്തിന്‍റെ തുടക്കം മുതൽ ബ്രസീൽ ആധിപത്യമാണ് കാണാനായത്. എന്നാൽ ആദ്യപകുതി മുന്നേറുമ്പോൾ പന്തിലുള്ള ബ്രസീലിന്‍റെ ആധിപത്യം കുറയ്ക്കാനും നിരന്തരം ബ്രസീലിയൻ ഗോൾമുഖത്തേക്ക് ആക്രമണം നടത്താനും സ്വിസ്റ്റർലണ്ടിന് സാധിച്ചു. പതിവിൽനിന്ന് വ്യത്യസ്തമായി കൂടുതൽ പ്രതിരോധത്തിലൂന്നിയാണ് ബ്രസീൽ കളിക്കുന്നത്. പതിവ് പ്രതിരോധം കുറച്ച് ആക്രമണ മാർഗത്തിലാണ് സ്വിസ് ടീം. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ നെയ്മർക്കും ജീസസിനും സാധിച്ചിട്ടില്ല. ഡിഫൻസീവ് മിഡ്ഫീൽഡർ കസെമിറോ പലപ്പോഴും ബ്രസീലിന്‍റെ രക്ഷയ്ക്ക് എത്തുന്നത് കാണാമായിരുന്നു. സ്വിസ് മുന്നേറ്റങ്ങളുടെ മുനയൊടിച്ചത് കസെമിറോ ആയിരുന്നു.
First published: June 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...