HOME » NEWS » Sports » PHOTO OF KANE WILLIAMSON HUGGING VIRAT KOHLI AFTER WTC FINAL VICTORY GOES VIRAL GH

WTC Final | ഫൈനല്‍ വിജയത്തിന് ശേഷം കെയ്ന്‍ വില്യംസണെ ആലിംഗനം ചെയ്യുന്ന വിരാട് കോഹ്ലി, വൈറലായി ചിത്രങ്ങള്‍

പരാജയത്തിന് ശേഷവും എതിരാളിയെ അഭിനന്ദിക്കാന്‍ കാണിക്കുന്ന വിരാട് കോഹ്ലിയുടെ മനസ്സിനെ സോഷ്യല്‍ മീഡിയ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.

News18 Malayalam | news18-malayalam
Updated: June 24, 2021, 5:22 PM IST
WTC Final | ഫൈനല്‍ വിജയത്തിന് ശേഷം കെയ്ന്‍ വില്യംസണെ ആലിംഗനം ചെയ്യുന്ന വിരാട് കോഹ്ലി, വൈറലായി ചിത്രങ്ങള്‍
Kohli- Williamson
  • Share this:
ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിന്റെ വിജയത്തിന് ശേഷം വിരാട് കോഹ്ലി ക്യാപ്ടന്‍ കെയ്ന്‍ വില്യംസണെ കെട്ടിപ്പിടിക്കുന്ന വൈറല്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പരാജയത്തിന് ശേഷവും എതിരാളിയെ അഭിനന്ദിക്കാന്‍ കാണിക്കുന്ന വിരാട് കോഹ്ലിയുടെ മനസ്സിനെ സോഷ്യല്‍ മീഡിയ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. ഇതാണ് ശരിയായ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.

വിരാട് കോഹ്ലിയും കെയ്ന്‍ വില്യംസണും പരസ്പരം കാണിക്കുന്ന സ്നേഹവും ബഹുമാനവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും വര്‍ഷങ്ങളായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുള്ളതുമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഏറ്റുമുട്ടലിന്റെ അവസാന ദിവസത്തെ മഴയില്‍ കുതിര്‍ന്ന ആവേശകരമായ മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്തെങ്കിലും തങ്ങളുടെ മാന്യമായ പെരുമാറ്റം കൊണ്ട് ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു ഇരു ടീമുകളും.

139 റണ്‍സ് പിന്തുടര്‍ന്ന് റോസ് ടെയ്‌ലറോടൊപ്പം മറ്റേ അറ്റത്ത് നിന്ന് ഇന്ത്യന്‍ ബൗളിങ്ങിനെ തച്ചുതകര്‍ത്ത് കിവികളെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ വില്യംസണ്‍ തന്നെയാണ് ന്യൂസിലാന്‍ഡിന്റെ വിജയശില്‍പ്പി. തങ്ങള്‍ അര്‍ഹിച്ച വിജയം നേടിയ ന്യൂസിലന്‍ഡ് ടീമിനെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലി അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഫൈനലിലെത്താന്‍ കഠിനാധ്വാനം ചെയ്ത ഇരു ക്യാപ്റ്റന്‍മാരും ചേര്‍ന്നു നില്‍ക്കുന്ന ഒരു ഫ്രെയിമിലുള്ള ഈ ചിത്രം ഏതൊരു ക്രിക്കറ്റ് പ്രേമിക്കും മറക്കാന്‍ കഴിയില്ല. 6 ദിവസത്തെ പോരാട്ടത്തിന് ശേഷം മികച്ച ടീമായി ന്യൂസീലാന്‍ഡ് ടീം ഉയര്‍ന്നുവന്നതിനുശേഷം ഇന്റര്‍നെറ്റില്‍ പ്രചരിച്ച മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കാം ഇത്.

''ആദ്യമായി, കെയ്നിനും ന്യൂസീലാന്‍ഡ് ടീമിനും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. അവര്‍ മികച്ച സ്ഥിരതയും മികച്ച പ്രകടനവും കാഴ്ചവയ്ക്കുകയും അതനുസരിച്ച് മൂന്നു ദിവസത്തിനുള്ളില്‍ അവര്‍ക്ക് അതിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്തു. മത്സരത്തിലുടനീളം അവര്‍ ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയും വിജയിക്കാന്‍ കഠിനാധ്വാനം ചെയ്യുകയും ചെയ്തു. ഞങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ രണ്ടാം ദിവസം ബുദ്ധിമുട്ടായിരുന്നു, എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ ഞങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു,'' കോലി പറഞ്ഞു. ഇന്ന് രാവിലെ അവരുടെ ബൗളര്‍മാര്‍ അവരുടെ പദ്ധതികള്‍ അവര്‍ വിചാരിച്ച രീതിയില്‍ പൂര്‍ണ്ണതയോടെ നടപ്പിലാക്കിയതോടെ കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമായി മാറി. അവരുടെ ബൗളര്‍മാര്‍ ഞങ്ങളെ സ്‌കോര്‍ ചെയ്യാന്‍ അനുവദിച്ചില്ല. അവര്‍ക്ക് ഒരു മികച്ച ഒരു വിജയലക്ഷ്യം നല്‍കാന്‍ ഞങ്ങള്‍ക്ക് 30-40 റണ്‍സിന്റെ കുറവുണ്ടായിരുന്നുവെന്നും'' കോഹ്ലി പറഞ്ഞു.

''ടീമിനെ മുന്‍കൂട്ടി പ്രഖ്യാപിച്ചതില്‍ താന്‍ ഖേദിക്കുന്നില്ല, കാരണം ഞങ്ങള്‍ക്ക് ഒരു മികച്ച ഓള്‍റൗണ്ടറുടെ ആവശ്യം ഉണ്ടായിരുന്നു. പക്ഷേ ഇതാണ് ഏറ്റവും മികച്ച ടീം എന്ന് ഞങ്ങള്‍ ഏകകണ്ഠമായിട്ടാണ് തീരുമാനമെടുത്തതെന്നും.' കോഹ്ലി പറഞ്ഞു.

ലോകകപ്പ് ടെസ്റ്റ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ ന്യൂസീലാന്‍ഡ് ഇന്ത്യയെ എട്ട് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലന്‍ഡ് ഐ സി സിയുടെ ഒരു പ്രധാന ട്രോഫിയില്‍ മുത്തമിട്ടത്. 2000ല്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിയാണ് ന്യൂസിലന്‍ഡ് ആദ്യമായി നേടിയ ഐ സി സി ട്രോഫി.
Published by: Sarath Mohanan
First published: June 24, 2021, 5:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories