ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് ഏറ്റുവാങ്ങിയ അപ്രതീക്ഷിത പരാജയത്തില്‍ നിന്നും ശക്തമായ തിരിച്ചുവരവാണ് അര്‍ജന്റീനയും നായകന് മെസിയും നടത്തിയിരിക്കുന്നത്. കരുത്തരായ മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീന തകര്‍ത്തപ്പോള്‍ ഒരു ഗോള്‍ അടിച്ചും ഒരു ഗോളിന് വഴിയൊരുക്കിയും ഫുട്ബോള്‍ മിശിഹ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഉയര്ത്തെഴുന്നെറ്റു.
Also Read-ഗോളടിച്ചും അടിപ്പിച്ചും പടനയിച്ച് മെസി; മെക്സിക്കോയെ വീഴ്ത്തി അർജന്റീനയുടെ തിരിച്ചുവരവ്
അർജന്റീനയുടെ ഉജ്വല വിജയത്തിന് പിന്നാലെ മെസി ലോകകപ്പിൽ ധരിക്കുന്ന ബൂട്ടും ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ ചർച്ചയാവുകയാണ്. ‘മെസിയുടെ ലോകകപ്പ് ബൂട്ട്സ്’ എന്ന കുറിപ്പോടെ ചാമ്പ്യന്‍സ് ലീഗിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലാണ് ചിത്രം പങ്കുവെച്ചത്.
View this post on Instagram
സ്വര്‍ണത്തില്‍ നിര്‍മ്മിച്ച ബൂട്ട്സില്‍ മെസിയുടെ മക്കളായ, തിയാഗോ, മതിയോ എന്നിവരുടെ പേരും ജനനതീയതിയും ആലേഖനം ചെയ്തിട്ടുണ്ട്. പ്രമുഖ സ്പോര്‍ട്സ് ഉപകരണ നിര്‍മ്മാതാക്കളായ അഡിഡാസാണ് മെസിയുടെ ഗോള്‍ഡന്‍ ബൂട്ട് നിര്‍മ്മിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇടത് കാലില്‍ അണിയുന്ന ബൂട്ടില്‍ ഇളയ മകന് സിറോയുടെ പേരു ജനനതീയതിയും ഭാര്യ ആന്റണെല്ലയുടെ ചുരുക്കപ്പേരായ ആന്റോ എന്നും രേഖപ്പെടുത്തിയിട്ടുള്ളതായി പറയുന്നു.
തന്റെ ജേഴ്സി സമ്പറായ പത്തിനൊപ്പം അര്‍ജന്റീനയുടെ പതാക നിറമായ നിലയും വെള്ളയും കൂടി ബൂട്ടിന്റെ പിന്‍വശത്തായി ചേര്‍ത്തിട്ടുണ്ട്. അഡിഡാസിന്റെ ലോഗോയ്ക്കൊപ്പം മെസിയുടെ പേഴ്സണല്‍ ലോഗോയും ഈ സുവര്ണപാദുകത്തെ അലങ്കരിക്കുന്നു. നവംബർ 22 മുതൽ ഈ ബൂട്ട് വിപണയിലും ലഭ്യമാക്കിയിരിക്കുകയാണ് അഡിഡാസ്. 355 ഡോളറാണ് ഇതിന്റെ വില.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.