റിയോ ഡി ജനീറോ: ബ്രസീലിലുണ്ടായ വിമാനാപകടത്തില്‍ നാലു ഫുട്ബോള്‍ താരങ്ങള്‍ മരിച്ചു. കൂടാതെ പൽമാസ് ഫുട്ബോൾ ക്ലബിന്റെ പ്രസിഡണ്ടും പൈലറ്റും അപകടത്തില്‍ മരിച്ചു. ബ്രസീലിലെ വടക്കന്‍ സംസ്ഥാനമായ ടൊകാന്റിസിലാണ് സംഭവം.
കോവിഡ് പോസിറ്റീവായതിനാല്‍ മറ്റ് താരങ്ങള്‍ക്കൊപ്പം പോകാതെ മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. വിലാ നോവയ്ക്കെതിരെ മത്സരം കളിക്കാനായി ജിയോണിയയിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തമുണ്ടായത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങുകയായിരുന്നു. കളിക്കാരും പ്രസിഡണ്ടും പൈലറ്റും മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
പ്രസിഡന്റ് ലൂക്കാസ് മീര, കളിക്കാരായ ലൂക്കാസ് പ്രാക്സെഡസ്, ഗിൽഹെർം നോ, റാനുലെ, മാർക്കസ് മോളിനാരി, പൈലറ്റ് എന്നിവരാണ് കൊല്ലപ്പെട്ടത്. കോവിഡ് പോസിറ്റാവായതിനാലാണ് താരങ്ങള്‍ക്ക് സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിവന്നത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.