നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Viral video |ക്ഷമ നശിച്ച് ഗോള്‍ കീപ്പര്‍; ഫുട്‌ബോള്‍ ചരിത്രത്തിലെ ദൈര്‍ഘ്യം കൂടിയ പെനാല്‍റ്റി കിക്ക്! വീഡിയോ വൈറല്‍

    Viral video |ക്ഷമ നശിച്ച് ഗോള്‍ കീപ്പര്‍; ഫുട്‌ബോള്‍ ചരിത്രത്തിലെ ദൈര്‍ഘ്യം കൂടിയ പെനാല്‍റ്റി കിക്ക്! വീഡിയോ വൈറല്‍

    റഫറി വിസില്‍ മുഴക്കിയ ശേഷം കിക്കെടുക്കാന്‍ എടുത്ത സമയം 45 സെക്കന്റാണ്. വീഡിയോ വൈറലായതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നത്.

    • Share this:
      ഫുട്‌ബോള്‍ കളിയിലെ ഉദ്വേഗം വര്‍ധിപ്പിക്കുന്ന നിമിഷങ്ങളാണ് പെനാല്‍റ്റി കിക്കുകള്‍ (Penalty kick). കിക്കെടുക്കാന്‍ എത്തുന്ന താരങ്ങള്‍ ഗോള്‍ കീപ്പറെയും എതിര്‍ ടീമില്‍ കളിക്കുന്നവരെയും കബളിപ്പിക്കാന്‍ പല തന്ത്രങ്ങളും പയറ്റുന്നത് നമ്മള്‍ കണ്ടിട്ടുമുണ്ട്. ചിലര്‍ ഇതിനായി ഏതറ്റം വരെ പോകുകയും ചെയ്യും.

      നൂതനതന്ത്രങ്ങളിലൂടെ ആശയക്കുഴപ്പം സൃഷ്ടിച്ച് അതിമനോഹരമായി ഗോളുകള്‍ നേടിയ സൂപ്പര്‍ താരങ്ങളും അനവധിയുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ (video) ആണ് ഫുട്ബോള്‍ ലോകത്തെ ഇപ്പോഴത്തെ സംസാരവിഷയം.

      ജാപ്പനീസ് സ്‌കൂള്‍ മത്സരത്തിലാണ് അതിമനോഹരമായ ഈ ഗോള്‍ പിറന്നത്. ഒരുപക്ഷെ പെനാല്‍റ്റി ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും എന്നാല്‍ ഏറ്റവും വേഗം കുറഞ്ഞ റണ്ണ് അപ്പ് ചെയ്ത പെനാല്‍റ്റിയും ഈ കിക്ക് ആയിരിക്കും. ജപ്പാന്‍ ഹൈസ്‌കൂള്‍ ടൂര്‍ണമെന്റില്‍ റിയുത്സു കെയ്സായി ഒഗാഷിയും കിന്ഡായി വകയാമയും തമ്മിലുള്ള മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. നിശ്ചിതസമയത്ത് മത്സരം 1-1ന് അവസാനിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.


      റിയുത്സുവില്‍ നിന്നുള്ള ഒരു കളിക്കാരന്‍ തന്റെ സ്‌പോട്ട് കിക്ക് എടുക്കാന്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ വിചിത്രമായത്. രണ്ടാമത്തെ കിക്കാണ് ഇയാള്‍ എടുത്തത്. റഫറി വിസില്‍ മുഴക്കിയ ശേഷം കിക്കെടുക്കാന്‍ എടുത്ത സമയം 45 സെക്കന്റാണ്. വളരെ പതുക്കെ ചുവടുകള്‍ വച്ചാണ് ഇയാള്‍ കിക്കെടുത്തത്. എന്നാല്‍ ഇയാളുടെ കിക്ക് ലക്ഷ്യത്തിലെത്തുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നത്.

      Lionel Messi| ലയണല്‍ മെസ്സിക്കും മൂന്ന് പി.എസ്.ജി താരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു‌

      ഫുട്ബോൾ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മെസ്സിയ്‌ക്കൊപ്പം പി.എസ്.ജിയിലെ മറ്റ് മൂന്ന് താരങ്ങള്‍ക്കും കോവിഡ് ബാധിച്ചു. മെസ്സിയെകൂടാതെ പ്രതിരോധതാരം യുവാന്‍ ബെര്‍നാട്, ഗോള്‍കീപ്പര്‍ സെര്‍ജിയോ റിക്കോ, മിഡ് ഫീല്‍ഡര്‍ നഥാന്‍ ബിറ്റുമസാല എന്നീ താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേരെയും ഐസൊലേഷനില്‍ പ്രവേശിച്ചു.

      ഫ്രഞ്ച് കപ്പില്‍ വാനെസിനെതിരായ മത്സരത്തിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് മെസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതനായതോടെ മെസ്സിക്ക് ഈ മത്സരത്തില്‍ കളിക്കാനാവില്ല. മെസ്സിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പി.എസ്.ജി അധികൃതര്‍ വ്യക്തമാക്കി. മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലൺ ഡി ഓർ പുരസ്‌കാരം ഏഴ് തവണ സ്വന്തമാക്കിയ മെസ്സി ഈ സീസണിലാണ് ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയത്.

      പി.എസ്.ജിയ്ക്ക് വേണ്ടി 16 മത്സരങ്ങള്‍ കളിച്ച മെസ്സി ആറുഗോളുകള്‍ നേടിയിട്ടുണ്ട്. നിലവില്‍ ലീഗ് വണ്ണില്‍ പി.എസ്.ജിയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 19 മത്സരങ്ങളില്‍ നിന്ന് 46 പോയന്റുകളുള്ള പി.എസ്.ജി രണ്ടാമതുള്ള നീസിനേക്കാള്‍ 13 പോയന്റ് മുന്നിലാണ്. പരിക്കുമൂലം നെയ്മറും പി.എസ്.ജിയ്ക്ക് വേണ്ടി കളിക്കുന്നില്ല. ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ എംബാപ്പെ ടീം വിടാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ‌. ഇവയെല്ലാം പി.എസ്.ജിയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
      Published by:Sarath Mohanan
      First published: