ആറു വര്‍ഷങ്ങത്തെ ഇടവേളയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് ആരാധകര്‍ക്ക് ഇരട്ടി സന്തോഷം നല്‍കികൊണ്ട് കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters) പ്ലേ ഓഫ്(Play Off) ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെയാണ് ലീഗിലെ അവസാന മത്സരം കഴിയാന്‍ വരെ കാത്ത് നില്‍ക്കാതെ ബ്ലാസ്റ്റേഴ്സ് സെമിയിലെത്തിയത്.
ഈ സീസണില്‍ മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പുറത്തെടുത്തത്. 19 കളികളില്‍ നിന്ന് 33 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണ്. 19 കളികളില്‍ നിന്ന് 9 ജയവും 6 സമനിലയും 4 തോല്‍വിയുമായാണ് ടീം പ്ലേ ഓഫ് ഉറപ്പിച്ചത്.
— K e r a l a B l a s t e r s F C (@KeralaBlasters) March 5, 2022
2016ന് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് സെമിയിലെത്തുന്നത്. 40 പോയിന്റുമായി ജംഷ്ഡ്പൂര്‍ എഫ്സിയാണ് തലപ്പത്ത്, ഹൈദരാബാദ് എഫ്സി 38 പോയിന്റുമായി രണ്ടാമും 37 പോയിന്റുമായി എടികെ മോഹന്‍ ബഗാന് എന്നീ ടീമുകള്‍ നേരത്തെ സെമി ഉറപ്പിച്ചിരുന്നു.
മുംബൈ പരാജയപ്പെട്ടതോടെ ഇന്ന് ഗോവയ്ക്കെതിരെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് മത്സരത്തിന്റെ ഫലം അപ്രസക്തമായി. രാത്രി 7.30ന് ബാബോലിമിലിലാണ് മത്സരം നടക്കുക. നാളെ നടക്കുന്ന എടികെ മോഹന്‍ ബഗാന്-ജംഷഡ്പുര്‍ മത്സരത്തിന് ശേഷമാകും കേരളത്തിന്റെ സെമിഫൈനല്‍ എതിരാളികളെ തീരുമാനമാകൂ.
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ജയത്തോടെ ബെംഗളൂരു എഫ്സി സീസണ് അവസാനിപ്പിച്ചു. സീസണില്‍ ടീമിന്റെ അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബിഎഫ്സി തോല്പിച്ചത്. 24-ാം മിനുറ്റില്‍ സുനില്‍ ഛേത്രിയുടേതാണ് വിജയഗോള്‍. ബെംഗളൂരു 29 പോയിന്റോടെയും ഈസ്റ്റ് ബംഗാള്‍ 11 പോയിന്റുമായും സീസണ് അവസാനിപ്പിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.