• HOME
  • »
  • NEWS
  • »
  • sports
  • »
  • FIFA World Cup 2022 | ലോകകപ്പിൽ ഇത്തവണ പരിക്ക് മൂലം കളിക്കാൻ കഴിയാത്ത താരങ്ങൾ

FIFA World Cup 2022 | ലോകകപ്പിൽ ഇത്തവണ പരിക്ക് മൂലം കളിക്കാൻ കഴിയാത്ത താരങ്ങൾ

പരിക്ക് മൂലമോ മറ്റ് കാരണങ്ങളാലോ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ പ്രമുഖ താരങ്ങൾ ആരൊക്കെ?

  • Share this:
ഖത്തറിൽ നാളെ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിയ്ക്കും. ഡിസംബർ 18 വരെയാണ് മത്സരങ്ങൾ നടക്കുക. ഇത്തവണ ലോകകപ്പിൽ കളിക്കാൻ കഴിയാതെ പോകുന്ന താരങ്ങൾ ആരെല്ലാമെന്ന് നോക്കാം. പരിക്ക് മൂലമോ മറ്റ് കാരണങ്ങളാലോ കളിയിൽ നിന്ന് പുറത്തായവരുടെ പട്ടികയാണ് ചുവടെ ചേർക്കുന്നത്.

പോൾ പോഗ്ബ (ഫ്രാൻസ്)
പ്രീ-സീസണിൽ കാൽമുട്ടിന് പരിക്കേറ്റ ഫ്രാൻസിന്റെ പോൾ പോഗ്ബ സെപ്റ്റംബറിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. 29കാരനായ പോൾ പരിശീലനം പുനരാരംഭിച്ചെങ്കിലും ലോകകപ്പിൽ മത്സരിക്കാൻ മടങ്ങിയെത്തില്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റ് ഒക്ടോബർ 31ന് പറഞ്ഞിരുന്നു. ഫ്രാൻസിന്റെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് പോൾ പോഗ്ബ.

എൻഗോലോ കാന്റെ (ഫ്രാൻസ്)
ചെൽസി മിഡ്ഫീൽഡറായ എൻഗാലോ കാന്റെയും ഇത്തവണ ലോകകപ്പ് മത്സരത്തിനായി ഇറങ്ങില്ല. പരിക്കേറ്റത്തിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ കാന്റെ നാല് മാസത്തേക്ക് കളിയിൽ നിന്ന് വിട്ടുനിൽക്കും.

ടിമോ വെർണർ (ജർമ്മനി)
നവംബറിന്റെ തുടക്കത്തിൽ ഷാക്തർ ഡൊനെറ്റ്‌സ്‌കിനെതിരെ ചാമ്പ്യൻസ് ലീഗ് 4-0ന് വിജയിച്ചപ്പോഴാണ് 26കാരനായ ടിമോ വെർണർക്ക് കണങ്കാലിന് പരിക്കേറ്റത്. ഈ വർഷം അവസാനം വരെ വെർണർ ടീമിൽ നിന്ന് വിട്ടുനിൽക്കും.

റീസ് ജെയിംസ് (ഇംഗ്ലണ്ട്)
ഒക്ടോബറിൽ എസി മിലാനെതിരെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ കാൽമുട്ടിന് പരിക്കേറ്റ ചെൽസിയുടെ 22 കാരനായ കളിക്കാരൻ ഇത്തവണ ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഡിയോഗോ ജോട്ട (പോർച്ചുഗൽ)
മാഞ്ചസ്റ്റർ സിറ്റിക്കെതിരായ വിജയത്തിൽ കാലിന് പരിക്കേറ്റതിനാൽ ലിവർപൂൾ ഫോർവേഡറായ ഡിയോഗോ ജോട്ടയും ഇത്തവണ ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കും. എന്നാൽ അദ്ദേഹത്തിന് ശസ്ത്രക്രിയ ആവശ്യമില്ലെന്ന് പ്രീമിയർ ലീഗ് ക്ലബ്ബിന്റെ മാനേജർ ജുർഗൻ ക്ലോപ്പ് അറിയിച്ചിരുന്നു.

പെഡ്രോ നെറ്റോ (പോർച്ചുഗൽ)
ഒക്ടോബറിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരായ മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റ 22 കാരനായ വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് താരവും ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ്.

ബൌബക്കർ കമാര (ഫ്രാൻസ്)
ആസ്റ്റൺ വില്ലയുടെ മധ്യനിരക്കാരനായ കമാരയ്ക്ക് സെപ്റ്റംബറിലാണ് കാൽമുട്ടിന് പരിക്കേറ്റത്. അതിനാൽ ലോകകപ്പിൽ കളിക്കാനാകില്ല.

ആർതർ മെലോ (ബ്രസീൽ)
ഒക്ടോബറിൽ റേഞ്ചേഴ്‌സുമായുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ ലിവർപൂളിന്റെ മിഡ്‌ഫീൽഡറായ ആർതർ മെലോയുടെ പേശികൾക്ക് പരിക്ക് പറ്റിയിരുന്നു.

സ്കോട്ട് കെന്നഡി (കാനഡ)
ജർമ്മൻ സെക്കൻജ് ഡിവിഷനിൽ SSV ജാൻ റീജൻസ്ബർഗിനായി കളിക്കുന്നതിനിടെ 25 കാരനായ ഡിഫൻഡർ സ്കോട്ട് കെന്നഡിയ്ക്ക് ഒക്ടോബർ അവസാനം തോളിന് പരുക്ക് പറ്റിയിരുന്നു.

ജീസസ് 'ടെക്കാറ്റിറ്റോ' കൊറോണ (മെക്സിക്കോ)
സെവില്ല കളിക്കാരാനയ ടെക്കാറ്റിറ്റോയ്ക്ക് ഓഗസ്റ്റിൽ ലാലിഗ ക്ലബ്ലിനൊപ്പമുള്ള പരിശീലനത്തിനിടെ ഇടതു കണങ്കാലിന് ഒടിവ് സംഭവിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തിരുന്നു.

മാർക്കോ റിയസ് (ജർമ്മനി)
ബൊറൂസിയ ഡോർട്ട്മുണ്ട് ക്യാപ്റ്റനായ മാർക്കോ റിയസിന് കണങ്കാലിന് പരിക്കേറ്റിരുന്നു. പൂർണമായി സുഖം പ്രാപിക്കാൻ കഴിയാത്തതിനാൽ ഇത്തവണത്തെ ലോകകപ്പ് മാർക്കോയ്ക്കും നഷ്ടമായി. ജർമ്മനിയിൽ നിന്ന് ബ്രസീലിലേക്ക് പോകുന്നതിന്റെ തലേന്ന് പരിക്കേറ്റതിനെത്തുടർന്ന് 2014 ലോകകപ്പും റിയസിന് നഷ്ടമായിരുന്നു.

പ്രെസ്നെൽ കിംപെംബെ (ഫ്രാൻസ്)
കാലിനേറ്റ പരിക്ക് കാരണം പാരീസ് സെന്റ് ജെർമെയ്ന്റെ സെന്റർ ബാക്ക് താരം കിംപെംബെ സ്വയം ലോകകപ്പിൽ നിന്ന് ഒഴിവാകുകയായിരുന്നു.

അമിൻ ഹാരിത് (മൊറോക്കോ)
മൊറോക്കോയുടെ ഒളിംപിക് ഡി മാർസെയിൽ ഫോർവേഡർ അമിൻ ഹാരിത് എഎസ് മൊണാക്കോയ്‌ക്കെതിരായ ലീഗ് 1 മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റതിനാൽ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു.

സാഡിയോ മാനെ (സെനഗൽ)
ബയേൺ മ്യൂണിക്കിന് വേണ്ടി കളിച്ച് പരിക്കേറ്റിട്ടും ലോകകപ്പിനുള്ള സെനഗൽ ടീമിൽ സാദിയോ മാനെ ഇടം നേടിയിരുന്നു, എന്നാൽ പരിക്കിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ധർ സ്ഥിരീകരിച്ചതിനെത്തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്തായി.

ക്രിസ്റ്റഫർ നകുങ്കു (ഫ്രാൻസ്)
ആർബി ലെപ്‌സിഗ് ഫോർവേഡർ ക്രസ്റ്റഫർ ലോകകപ്പിനുള്ള ഫ്രാൻസിന്റെ ടീമിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ പരിശീലനത്തിനിടെ സഹതാരം എഡ്വേർഡോ കാമവിംഗയുടെ ടാക്ലിങ്ങിനിടെ ഇടത് കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്തായി.

ജോസ് ഗയ (സ്പെയിൻ)
പരിശീലനത്തിനിടെ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് വലൻസിയ ലെഫ്റ്റ് ബാക്ക് താരം ജോസ് ഗയയെ ഖത്തർ ലോകകപ്പിനുള്ള സ്പെയിൻ ടീമിൽ നിന്ന് പിൻവലിച്ചിരുന്നു.
Published by:Anuraj GR
First published: