HOME /NEWS /Sports / Narendra Modi |'ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കൈകളില്‍'; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

Narendra Modi |'ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കൈകളില്‍'; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ അഞ്ചാം അണ്ടര്‍-19 ലോകകപ്പ് കിരീട നേട്ടമാണിത്. ഇതിനുമുമ്പ് 2000, 2008, 2012, 2018 വര്‍ഷങ്ങളിലെ ലോകകിരീടവും ഇന്ത്യയ്ക്കായിരുന്നു.

ഇന്ത്യയുടെ അഞ്ചാം അണ്ടര്‍-19 ലോകകപ്പ് കിരീട നേട്ടമാണിത്. ഇതിനുമുമ്പ് 2000, 2008, 2012, 2018 വര്‍ഷങ്ങളിലെ ലോകകിരീടവും ഇന്ത്യയ്ക്കായിരുന്നു.

ഇന്ത്യയുടെ അഞ്ചാം അണ്ടര്‍-19 ലോകകപ്പ് കിരീട നേട്ടമാണിത്. ഇതിനുമുമ്പ് 2000, 2008, 2012, 2018 വര്‍ഷങ്ങളിലെ ലോകകിരീടവും ഇന്ത്യയ്ക്കായിരുന്നു.

  • Share this:

    ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ (ICC Under 19 World Cup) മുത്തമിട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് (Indian Cricket team) അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കരങ്ങളിലാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.

    'നമ്മുടെ യുവ ക്രിക്കറ്റര്‍മാരുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു. അണ്ടര്‍ 19 ലോക കിരീടം നേടിയ സംഘത്തിന് അഭിനന്ദനങ്ങള്‍. ടൂര്‍ണമെന്റില്‍ ഉടനീളം വലിയ മനക്കരുത്താണ് അവര്‍ പ്രകടിപ്പിച്ചത്. ഈ നിലയിലെ അവരുടെ പ്രകടനം വ്യക്തമാക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതവും പ്രാപ്തമായ കൈകളിലാണ് എന്നാണ്‌'- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

    ഇന്ത്യയുടെ അഞ്ചാം അണ്ടര്‍-19 ലോകകപ്പ് കിരീട നേട്ടമാണിത്. ഇതിനുമുമ്പ് 2000, 2008, 2012, 2018 വര്‍ഷങ്ങളിലെ ലോകകിരീടവും ഇന്ത്യയ്ക്കായിരുന്നു.

    ന്യൂബോളില്‍ മികവ് കാണിച്ച രവി കുമാറും ഫൈനലില്‍ 5 വിക്കറ്റ് വീഴ്ത്തി ചരിത്രം കുറിച്ച രാജ് ബാവയുമാണ് ഇന്ത്യന്‍ ജയത്തിന് വഴി വെട്ടിയത്. 190 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റു ചെയ്യാനെത്തിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും കളിയുടെ നിയന്ത്രണം കൈവിടാതെ ബാറ്റു വീശിയ ഉപനായകന്‍ ഷെയ്ഖ് റഷീദിന്റെയും നിശാന്ത് സിന്ധുവിന്റെയും അര്‍ധ സെഞ്ച്വറികളും മത്സരത്തില്‍ നിര്‍ണായകമായി.

    അവസാന ഓവറുകളിലെ സമ്മര്‍ദം മറികടന്ന സിന്ധുവിനൊപ്പം സിക്സറുകള്‍ പറത്തിയ ദിനേഷ് ബനയുടെ ഫിനിഷും കൂടിയായതോടെ 24 വര്‍ഷത്തിനു ശേഷം കിരീടമെന്ന മോഹം ബാക്കിയാക്കി ഇംഗ്ലണ്ട് മടങ്ങി.

    Under19 Cricket | ലോകകപ്പ് നേടിയ ടീമിലെ എല്ലാ അംഗങ്ങള്‍ക്കും 40 ലക്ഷം രൂപ സമ്മാനം: BCCI സെക്രട്ടറി ജയ്ഷാ

    ന്യൂഡല്‍ഹി: ഐസിസി അണ്ടര്‍ 19 ലോകകപ്പ്(U19 World Cup) നേടി ഇന്ത്യന്‍ ടീമിലെ(India) എല്ലാ അംഗങ്ങള്‍ക്കും 40 ലക്ഷം രൂപ പാരിതോഷികം(Reward) പ്രഖ്യാപിച്ച് ബിസിസിഐ സെക്രട്ടറി ജയ്ഷാ(Jay Shah). ശനിയാഴ്ച നടന്ന ഫൈനലില്‍ ഇംഗ്ലണ്ട് (England)ഉയര്‍ത്തിയ 190 റണ്‍സ് വിജയ ലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ 14 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നുകൊണ്ടായിരുന്നു അഞ്ചാം കിരീടത്തില്‍ മുത്തമിട്ടത്.

    ഇന്ത്യന്‍ ടീമിന്റെ ഐതിഹാസിക ജയത്തിന് പിന്നിലെയാണ് ബിസിസിഐ സെക്രട്ടറി പാരിതോഷികം പ്രഖ്യാപിച്ചത്. സപ്പോര്‍ട്ട് സ്റ്റാഫിലെ എല്ലാ അംഗങ്ങള്‍ക്കും 25 ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    'അണ്ടര്‍ 19 ലോക കപ്പ് ഫൈനലിലെ മാതൃകാപരമായ പ്രകടനത്തിന് എല്ലാ ടീമംഗങ്ങള്‍ക്കും 40 ലക്ഷം വീതവും ഓരോ സപ്പോര്‍ട്ട് സ്റ്റാഫിന് 25 ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങള്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി' ഷാ ട്വീറ്റ് ചെയ്തു.

    'അണ്ടര്‍ 19 ലോകകപ്പ് 2022 നേടിയ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ @bcci എത്ര അത്ഭുതകരമായ പ്രകടനമാണ്. ടൂര്‍ണമെന്റിലുടനീളം ടീം തോല്‍വിയറിയാതെ തുടരുകയും മികച്ച ടീം വര്‍ക്കുകളും പ്രതീക്ഷകളും പ്രകടിപ്പിക്കുകയും ചെയ്തു' ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞു ട്വീറ്റ് ചെയ്തു.

    First published:

    Tags: ICC Cricket World cup, Indian cricket team, PM narendra modi