ഇന്റർഫേസ് /വാർത്ത /Sports / കരയരുത്; നിങ്ങളാണ് ഹോക്കിയുടെ പുനർജന്മത്തിന് കാരണം; രാജ്യം അഭിമാനിക്കുന്നു; വനിതാ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

കരയരുത്; നിങ്ങളാണ് ഹോക്കിയുടെ പുനർജന്മത്തിന് കാരണം; രാജ്യം അഭിമാനിക്കുന്നു; വനിതാ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

Indian Women Hockey Team

Indian Women Hockey Team

ടീമിലെ താരമായ നവനീത് കൗറിന് പറ്റിയ പരുക്കിനെ കുറിച്ച് പ്രത്യേകം അന്വേഷിച്ച പ്രധാനമന്ത്രി ടീമിന്റെ മുന്നേറ്റത്തിൽ നിർണായക പ്രകടനം നടത്തിയ താരങ്ങളെ പേരെടുത്ത് അനുമോദിക്കുകയും ചെയ്തു

  • Share this:

ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡൽ മത്സരത്തിൽ ഗ്രേറ്റ് ബ്രിട്ടനോട് പൊരുതിത്തോറ്റ ഇന്ത്യയുടെ വനിതാ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒളിമ്പിക്സിൽ ഹോക്കിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറിയ ഇന്ത്യൻ വനിതാ സംഘത്തിന്റെ പ്രകടനത്തിൽ രാജ്യം അഭിമാനം കൊള്ളുന്നുവെന്നും തോൽ‌വിയിൽ നിരാശ വേണ്ട എന്നും പറഞ്ഞ പ്രധാനമന്ത്രി തോൽവി ഉൾക്കൊളളാനാവാതെ കരയുകയായിരുന്ന ഇന്ത്യൻ താരങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.

വെങ്കല മെഡൽ പോരാട്ടത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യൻ ടീമുമായി ഫോണിലൂടെ സംസാരിച്ചത്. അദ്ദേഹം വിളിച്ചതിനും ആശ്വാസ വാക്കുകള്‍ പറഞ്ഞതിനും ക്യാപ്റ്റന്‍ റാണി രാംപാല്‍ നന്ദി പറഞ്ഞു. ടീമിലെ താരമായ നവനീത് കൗറിന് പറ്റിയ പരുക്കിനെ കുറിച്ച് പ്രത്യേകം അന്വേഷിച്ച പ്രധാനമന്ത്രി ടീമിന്റെ മുന്നേറ്റത്തിൽ നിർണായക പ്രകടനം നടത്തിയ താരങ്ങളെ പേരെടുത്ത് അനുമോദിക്കുകയും ചെയ്തു. ഇന്ത്യൻ താരങ്ങൾ പക്ഷെ അപ്പോഴും കരയുകയായിരുന്നു. താരങ്ങളുടെ കരച്ചിൽ കേട്ട പ്രധാനമന്ത്രി അവരോട് കരയരുതെന്നും ഇന്നത്തെ പ്രകടനത്തിൽ നിരാശ ഒട്ടും തന്നെ വേണ്ട എന്നും ടോക്യോയിലെ വനിതാ ടീമിന്റെ പ്രകടനം രാജ്യത്തെ പെൺകുട്ടികൾക്കെല്ലാം പ്രചോദനമാണെന്നും പറഞ്ഞു. തങ്ങളെ വിളിച്ച് ആശ്വാസ വാക്കുകൾ പറഞ്ഞതിന് ഇന്ത്യൻ ക്യാപ്റ്റൻ റാണി രാംപാൽ നന്ദി അറിയിച്ചു.

ഇന്ത്യയുടെ പരിശീലകനായ മാരിനേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനെ മികച്ച രീതിയിൽ ഒരുക്കിയതിനും ടീം നടത്തിയ പ്രകടനത്തിനും അദ്ദേഹത്തോട് രാജ്യം കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞ പ്രധാനമന്ത്രി ഭാവിയിൽ ഇനിയും ഇതുപോലെയുള്ള നേട്ടങ്ങൾ ഇന്ത്യൻ ടീമിന് അദ്ദേഹത്തിന്റെ കീഴിൽ നേടാൻ കഴിയട്ടെ എന്നും ആശംസിച്ചു.

വനിതകളുടെ വെങ്കല മെഡൽ മത്സരത്തിൽ ബ്രിട്ടനോട് 4-3 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത്. മികച്ച രീതിയിൽ കളിച്ചെങ്കിലും അവസാന ക്വാർട്ടറിൽ വഴങ്ങിയ ഗോളാണ് ഇന്ത്യൻ ടീമിനെ ജയത്തിൽ നിന്നും അകറ്റിയത്.

ഇന്നലെ വെങ്കലം നേടിയ പുരുഷ ഹോക്കി ടീമിനേയും പ്രധാനമന്ത്രി നേരിട്ട് വിളിച്ച് തന്റെ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഇന്നലെ വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടിയപ്പോൾ ഇന്ത്യക്ക് സ്വന്തമായത് 41 വർഷത്തിന് ശേഷത്തെ ആദ്യ ഒളിമ്പിക്സ് ഹോക്കി മെഡലായിരുന്നു.

പ്രധാനമന്ത്രിയെ കൂടാതെ ടോക്യോയിൽ വെങ്കല മെഡല്‍ നേടിയ പുരുഷ ടീമിന്റെ നായകന്‍ മന്‍പ്രീത് സിങ്, ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, അനില്‍ കുംബ്ലെ, നിലവിലെ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍, മുന്‍ കായിക മന്ത്രി കിരണ്‍ റിജിജു എന്നിവരടക്കം നിരവധി പ്രമുഖര്‍ ടീമിന്റെ പോരാട്ട വീര്യത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.

First published:

Tags: India Hockey, Narendra modi, Tokyo Olympics, Tokyo Olympics 2020