• HOME
  • »
  • NEWS
  • »
  • sports
  • »
  • 'നിങ്ങള്‍ അയോധ്യ സന്ദര്‍ശിക്കണം, നിങ്ങള്‍ക്ക് അഭിമാനം തോന്നും'; പി.വി സിന്ധുവിന്റെ കോച്ചിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

'നിങ്ങള്‍ അയോധ്യ സന്ദര്‍ശിക്കണം, നിങ്ങള്‍ക്ക് അഭിമാനം തോന്നും'; പി.വി സിന്ധുവിന്റെ കോച്ചിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

'അയോധ്യയും സൗത്ത് കൊറിയയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്.'- പാര്‍ക്ക് തായ് സാങ്ങിനോട് മോദി പറഞ്ഞു.

News18

News18

  • Share this:
    ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒളിമ്പിക്സിന്റെ ഭാഗമായ ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് തുടക്കം മുതല്‍ പിന്തുണയുമായി നരേന്ദ്ര മോദി ഉണ്ടായിരുന്നു. നാട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന്റെ കോച്ചിനോട് മോദി പറയുന്ന വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

    ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാവായ പി വി സിന്ധുവിന്റെ കോച്ച് പാര്‍ക്ക് തായ് സാങ്ങിനോട് അയോധ്യ സന്ദര്‍ശിക്കണം എന്നാണ് മോദി നിര്‍ദേശിച്ചത്. 'അയോധ്യയും സൗത്ത് കൊറിയയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. ഇന്ത്യയിലേക്ക് ഒരു സവിശേഷ ചടങ്ങില്‍ പങ്കെടുക്കാന്‍ സൗത്ത് കൊറിയയുടെ പ്രഥമ വനിത എത്തിയിരുന്നു. നിങ്ങള്‍ ഉറപ്പായും അയോധ്യ സന്ദര്‍ശിക്കണം. അയോധ്യയുടെ ചരിത്രം അറിയണം നിങ്ങള്‍ക്ക് അഭിമാനം തോന്നും'- പാര്‍ക്ക് തായ് സാങ്ങിനോട് മോദി പറഞ്ഞു.


    2018 ല്‍ സൗത്ത് കൊറിയയിലെ പ്രഥമ വനിത കിം-ജംഗ് സൂക്ക്, അയോദ്ധ്യയിലെ ക്വീന്‍ ഹു പാര്‍ക്കില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നും മോദി പരിശീലകനോട് പറഞ്ഞു. ഒളിമ്പിക്സിന് ശേഷം മടങ്ങിയെത്തുന്ന സിന്ധുവിനൊപ്പം ഐസ്‌ക്രീം കഴിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. മോദി തന്റെ വാക്ക് നിറവേറ്റുകയും ചെയ്തു. മോദിക്കൊപ്പം നിന്ന് സംസാരിക്കുന്ന വീഡിയോ സിന്ധുവും പങ്കുവെച്ചു.

    രണ്ടു തവണ ഒളിമ്പിക്‌സ് മെഡല്‍ നേടിയ പി വി സിന്ധു തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിശാഖപട്ടണത്ത് ഒരു സ്‌പോര്‍ട്‌സ് അക്കാദമിയും സ്‌കൂളും ആരംഭിക്കാനുള്ള പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തു. 'മികച്ച ഒരു കൂട്ടം ആളുകള്‍ക്കൊപ്പം നിന്ന് ഇന്ത്യയില്‍ ബാഡ്മിന്റണെ എനിക്ക് എങ്ങനെ പിന്തുണയ്ക്കാനാകുമെന്ന് ചര്‍ച്ച ചെയ്തതില്‍ ഞാന്‍ സന്തുഷ്ടയാണ്,'- സിന്ധു ട്വിറ്ററില്‍ കുറിച്ചു.

    വനിതകളുടെ സിംഗിള്‍സ് ബാഡ്മിന്റണ്‍ ഇനത്തിലാണ് ഇന്ത്യയുടെ പി വി സിന്ധു ഇത്തവണ വെങ്കലം നേടിയത്. ചൈനീസ് താരമായ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. ടോക്യോയില്‍ മെഡല്‍ നേടിയതോടെ സിന്ധു ചരിത്ര നേട്ടത്തിന് ഉടമയാവുക കൂടി ചെയ്തു. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്.
    Published by:Sarath Mohanan
    First published: