• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഡാബ് ഡാൻസുമായി വിജയമാഘോഷിച്ച് പോഗ്ബ

news18india
Updated: July 17, 2018, 7:57 PM IST
ഡാബ് ഡാൻസുമായി വിജയമാഘോഷിച്ച് പോഗ്ബ
news18india
Updated: July 17, 2018, 7:57 PM IST
മോസ്കോ: അനിശ്ചിതത്വവും നാടകീയ വഴിത്തിരിവുകളും ആവേശം വിതറിയ ലോകകപ്പ് ഫൈനലിൽ ചർച്ചയായത രണ്ടു പേരുടെ നൃത്തച്ചുവടുകൾ. ഫ്രാൻസിന്‍റെ സൂപ്പർതാരം പോൾ പോഗ്ബ ഡാബ് ഡാൻസുമായി വിജയം ആഘോഷിച്ചപ്പോൾ ഗ്രീസ്മാൻ പെനാൽറ്റി ആഘോഷിച്ചത് സ്ഥിരം നൃത്തച്ചുവടുമായി. പോഗ്ബയ്ക്കൊപ്പം ഫ്രഞ്ച് പ്രസിഡന്‍റ് മക്രോണും ഒപ്പം കൂടി.

എന്താണ് ഈ ഡാബ് ഡാൻസ്…

ഒരു കൈ ആകാശത്തേക്കും തല മറുകൈയിലേക്കു താഴ്ത്തിയും നടത്തുന്ന ഒരു ഡാൻസ് സ്റ്റെപ്പ് ആണിത്. യു എസിലെ അറ്റ്ലാന്‍റയിൽ നിന്നുള്ള റാപ്പ് സംഗീതട്രൂപ്പ് മിഗോസിലെ റാപ്പർമാരും ഹിപ് ഹോപ്, റാപ്പ് താരങ്ങളായ ഹോസെ ഗ്വാപ്പോ, സ്കിപ്പ ഡാ ഫ്ളിപ്പ, പീവീ ലോംഗ് വേ തുടങ്ങിയവരും തങ്ങളുടെ വേദികളിലും ആൽബങ്ങളിലും ഈ ഡാൻസ് രൂപം പ്രയോഗിച്ചു. കളിക്കളത്തിൽ ഡാബ് ആദ്യം പ്രത്യക്ഷപ്പെടുന്നത് അമേരിക്കൻ ഫുട്ബോളിലാണ്.



കാം ന്യൂട്ടണാണ് അമേരിക്കൻ ഫുട്ബോൾ വേദികളിൽ വിജയം ആഘോഷിക്കാൻ ഡാബ് ഡാൻസ് ആദ്യമായി ചെയ്തത്. കരോലിന പാന്തേഴ്സിന്‍റെ താരമായ കാം ന്യൂട്ടണാണ് ഇന്ന് ഡാബ് ഡാൻസിന്‍റെ അംബാസഡർ എന്നും പറയാം. ന്യൂട്ടന്‍റെ പ്രകടനം അമേരിക്കയിലെ സ്വീകരണമുറികളിൽ ഹരമായിരുന്നു.

അതേസമയം, ഡാബിംഗ് എന്ന വാക്കിന് ഒരു ഇരുണ്ട അർഥം കൂടിയുണ്ട്. ഹാഷ് ഓയിൽ അടക്കമുള്ള ലഹരി ഉപയോഗത്തിനും ഇതേ വാക്ക് ഉപയോഗിക്കുന്നുണ്ട്. ധാരാളം ലഹരി വലിച്ചു കയറ്റുമ്പോൾ തുമ്മുന്നതിനെയാണത്രേ ഇതു സൂചിപ്പിക്കുന്നത്. എന്നാൽ, സോക്കർ എന്ന നാം കാണുന്ന ഫുട്ബോൾ വേദിയിൽ ഡാബ് ജനപ്രിയമാക്കിയത് പോൾ പോഗ്ബ തന്നെ. ലോകകപ്പ് വേദിയിലും ആവർത്തിച്ചതോടെ ഡാബിന് ലോകമെങ്ങും ആരാധകർ ഏറുകയാണ്.

ഫൈനലിൽ ഗ്രീസ്മാൻ ഗോളാഘോഷിച്ചതും ശ്രദ്ധേയമായിരുന്നു. 'തോൽവിക്കു തയ്യാറെടുത്തോളൂ' എന്ന ഗ്രീസ്മാന്‍റെ ഈ നൃത്തച്ചുവടുകൾ പണ്ടേ പ്രശസ്തമാണ്. ഫോർട് നൈറ്റ് എന്ന വീഡിയോ ഗെയിമിൽ നിന്നു കടമെടുത്തതാണ് ഇത്.
First published: July 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍