• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പോഗ്ബയ്ക്കും എംബാപ്പെയ്ക്കും ഗോൾ; കപ്പിനരികെ ഫ്രാൻസ്


Updated: July 15, 2018, 10:01 PM IST
പോഗ്ബയ്ക്കും എംബാപ്പെയ്ക്കും ഗോൾ; കപ്പിനരികെ ഫ്രാൻസ്

Updated: July 15, 2018, 10:01 PM IST
മോസ്ക്കോ: രണ്ടാം ലോകകിരീടത്തിലേക്ക് ചുവടുവെച്ച് ഫ്രാൻസ്. രണ്ടാം പകുതിയിൽ പോൾ പോഗ്ബയുടെയും എംബാപ്പെയുടെയും ഗോളകളിൽ ഫ്രാൻസ് ലീഡ് ഉയർത്തി. ക്രൊയേഷ്യയ്ക്കെതിരെ ഇപ്പോൾ 4-1ന് മുന്നിലാണ് ഫ്രാൻസ്. കളിയുടെ 59-ാം മിനിട്ടിലാണ് പോഗ്ബയുടെ ഗോൾ. ബോക്സിനുള്ളിൽനിന്ന് ഗ്രീസ്മാൻ മറിച്ചുനൽകിയ മൈനസ് പാസ് ആദ്യ ശ്രമത്തിൽ ക്രൊയേഷ്യൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചെങ്കിലും റീബൌണ്ട് ചെയ്തുവന്ന പന്ത് പോഗ്ബ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. തകർപ്പനൊരു ഷോട്ടിലൂടെ എംബാപ്പെ 65-ാം മിനിട്ടിൽ ഫ്രാൻസിന്‍റെ ലീഡുയർത്തി(4-1)

നേരത്തെ ആദ്യ പകുതിയിൽ ഫ്രാൻസ് 2-1ന് മുന്നിലായിരുന്നു. 18-ാം മിനിട്ടിലാണ് മാൻസൂക്കിച്ചിന്‍റെ സെൽഫ് ഗോൾ ഫ്രാൻസിനെ മുന്നിലെത്തിച്ചത്. എന്നാൽ കൃത്യം 10 മിനിട്ടിന് ശേഷം പെരിസിച്ചിന്‍റെ തകർപ്പൻ ഷോട്ടിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. 38-ാം മിനിട്ടിൽ വാറിന്‍റെ ആനുകൂല്യത്തിലൂടെ ലഭിച്ച പെനാൽറ്റി ഗ്രീസ്മാൻ പിഴവ് കൂടാതെ വലയിലെത്തിച്ചു.
First published: July 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍