• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പോളണ്ടിനെ തകർത്ത് കൊളംബിയ; വിജയം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്

news18india
Updated: June 25, 2018, 7:16 AM IST
പോളണ്ടിനെ തകർത്ത് കൊളംബിയ; വിജയം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്
news18india
Updated: June 25, 2018, 7:16 AM IST
കസാൻ: നിർണായക മത്സരത്തിൽ പോളണ്ടിനെ തകർത്ത് കൊളംബിയ. വിജയം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്. രണ്ട് മത്സരങ്ങൾ തോറ്റ പോളണ്ട് ലോകകപ്പിൽ നിന്ന് പുറത്തായി

വിജയം അനിവാര്യമായതിനാൽ അക്രമിച്ചാണ് ഇരുടീമുകളും കളി ആരംഭിച്ചത്‌. കൊളംബിയ പതിയെ ആധിപത്യമുറപ്പിച്ചെങ്കിലും പോളിഷ് പ്രതിരോധത്തെക്കടന്ന് ഗോൾ കണ്ടെത്താൻ അൽപം ബുദ്ധിമുട്ടി.

ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ബാഴ്സലോണയുടെ താരം യെറി മിനയാണ് കൊളംബിയയെ മുന്നിലെത്തിച്ചത്. ഹാമിസ് റോഡീഗ്രസിന്റെ മനോഹര പാസിൽ നിന്നുമൊരു ക്ലിനിക്കൽ ഹെഡർ.

രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകൾ വീഴുന്നത്. എഴുപതാം മിനുട്ടിൽ ക്വിന്റെറോയുടെ അസിസ്റ്റിൽ ഫാൽക്കാവോയാണ് കൊളംബിയയുടെ രണ്ടാം ഗോൾ നേടിയത്. പരിക്കുമൂലം കഴിഞ്ഞ ലോകകപ്പിൽ നിന്നും പുറത്തുപോവേണ്ടി വന്ന കൊളംബിയൻ ക്യാപ്റ്റന്റെ രാജകീയ തിരിച്ചു വരവായി ഇത്.

അഞ്ചു മിനിട്ടുകൾക്കകം ക്വഡ്രാഡോ കൊളംബിയയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. ആദ്യ മത്സരം പരാജയമായിരുന്നെങ്കിൽ കൂടി പോളണ്ടിനെ തല്ലിതകർത്ത് കൊളംബിയ റഷ്യൻ ലോകകപ്പിൽ വരവറിയിച്ചിരിക്കുകയാണ്.
First published: June 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍