• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കളിമികവിനൊപ്പം ഭാഗ്യവും; പോളണ്ടിനെ തറപറ്റിച്ച് സെനഗൽ

news18india
Updated: June 20, 2018, 7:24 AM IST
കളിമികവിനൊപ്പം ഭാഗ്യവും; പോളണ്ടിനെ തറപറ്റിച്ച് സെനഗൽ
news18india
Updated: June 20, 2018, 7:24 AM IST
മോസ്കോ: ചാമ്പ്യൻമാരായിരുന്ന ഫ്രാൻസിനെ അട്ടിമറിച്ച് ആയിരുന്നു 2002ൽ സെനഗൽ എന്ന കുഞ്ഞൻ ടീം വരവറിയിച്ചത്. എല്ലാവരും സെനഗലിലനെ അദ്ഭുതത്തോടെ നോക്കിയിരുന്നു. വമ്പൻ ടീമുകൾ മാറ്റുരച്ച കായിക മാമാങ്കത്തിൽ ക്വാർട്ടറിൽ വരെ എത്തിയാണ് അന്ന് സെനഗൽ മടങ്ങിയത്. 2002നു ശേഷം സെനഗൽ ലോകകപ്പിൽ എത്തുന്നത് ഇത്തവണയാണ്. എന്നാൽ, ഇത്തവണയും പകിട്ട് ഒട്ടും കുറച്ചില്ല. ഗ്രൂപ്പ് എച്ചിൽ പോളണ്ടിനെതിരായ ആദ്യമൽസരത്തിൽ ഒരു ഗോളിന് സെനഗൽ വിജയിച്ചു. ഇതോടെ റഷ്യയിൽ വിജയം നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി സെനഗൽ.

മികച്ച കളിക്കൊപ്പം പോളണ്ടിന്‍റെ മണ്ടത്തരം കൂടിയായപ്പോൾ സെനഗൽ ആദ്യകളിയിൽ തന്നെ അനായാസമായി ജയിച്ചുകയറി. മുപ്പത്തിയേഴാം മിനിറ്റിൽ പോളണ്ട് സെൽഫ് ഗോൾ വഴങ്ങിയതോടെ സെനഗൽ ഒരു ഗോളിന് മുന്നിലെത്തി. തിയാഗോ സിനോനെക്കിന്റെ കാലിൽ തട്ടി സ്വന്തം ഗോൾ പോസ്റ്റിൽ പന്തെത്തിയപ്പോൾ സെനഗൽ ഒരു ഗോളിന് മുന്നിലെത്തി. സാനെ ഇദ്രിസ ഗുയെയ്ക്ക് കൊടുത്ത പന്താണ് സിനോനെക്കിന്‍റെ കാലിൽ തട്ടിയാണ് സെൽഫ് ഗോൾ ആയത്.

അറുപതാം മിനിറ്റിൽ ഗോളിയില്ലാത്ത ഗോൾ പോസ്റ്റിലേക്ക് പന്ത് അടിച്ചുകയറ്റിയാണ് രണ്ടാമത്തെ ഗോൾ സെനഗൽ നേടിയത്. അറുപതാം മിനിറ്റിൽ എംബാപെ നിയാങ് സെനഗലിനു വേണ്ടി രണ്ടാമത്തെ ഗോൾ നേടിയത്.

ഗ്രിഗോർസ് ക്രിച്ചോവിയാക് 86–ാം മിനിറ്റിൽ നേടിയ ഗോളാണ് പോളണ്ടിന് ആശ്വാസമായത്. സമനില ഗോളിനു വേണ്ടി പോളണ്ട് കിണഞ്ഞുശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. പന്ത്രണ്ടാം മിനിറ്റിൽ മഞ്ഞക്കാർഡ് ലഭിച്ച ക്രിച്ചോവിയാക് തന്നെയാണ് പോളണ്ടിന്‍റെ മാനം രക്ഷിച്ച ഗോൾ നേടിയത്.
First published: June 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍