മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്‍റെ മരണം ആത്മഹത്യയെന്ന് പൊലീസ്

ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം സെലക്ഷൻ കമ്മിറ്റി അംഗം, കോച്ച്, കമന്‍റേറ്റർ തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിച്ച താരത്തിന്‍റെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു...

cricketnext
Updated: August 16, 2019, 11:02 AM IST
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്‍റെ മരണം ആത്മഹത്യയെന്ന് പൊലീസ്
vb chandrasekhar
  • Cricketnext
  • Last Updated: August 16, 2019, 11:02 AM IST
  • Share this:
ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി.ബി ചന്ദ്രശേഖറിന്‍റെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഹൃദയാഘാതത്തെ തുടർന്നാണ് 57കാരനായ ചന്ദ്രശേഖർ മരിച്ചതെന്നാണ് ആദ്യം വാർത്തകൾ വന്നത്. എന്നാൽ ചന്ദ്രശേഖർ തൂങ്ങിമരിച്ചതാണെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് ചെന്നൈ മൈലാപ്പൂര് പൊലീസ് അന്വേഷണം ആരംഭിച്ചു. ചന്ദ്രശേഖറിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

1988-90 കാലഘട്ടത്തിൽ ഇന്ത്യയ്ക്കുവേണ്ടി ഏഴ് ഏകദിനങ്ങളിൽ ചന്ദ്രശേഖർ കളിച്ചിട്ടുണ്ട്. ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം സെലക്ഷൻ കമ്മിറ്റി അംഗം, കോച്ച്, കമന്‍റേറ്റർ തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിച്ചു. തമിഴ്നാട് പ്രീമിയർ ലീഗിൽ വിബി കാഞ്ചി വീരൻസ് എന്ന ടീം ഇദ്ദേഹത്തിന്‍റേതായിരുന്നു. 1988ൽ രഞ്ജിട്രോഫി കിരീടം നേടിയ തമിഴ്നാട് ടീമിലെ പ്രമുഖനായിരുന്നു ചന്ദ്രശേഖർ. കെ ശ്രീകാന്ത്, അനിൽ കുംബ്ലെ, ഡബ്ല്യൂ വി രാമൻ, ഹർഭജൻ സിങ്, സുരേഷ് റെയ്ന എന്നിവർ ചന്ദ്രശേഖറിന്‍റെ വിയോഗത്തിൽ അനുശോചിച്ചു.

രണ്ടുപതിറ്റാണ്ടിന് ശേഷം ക്രിക്കറ്റിന് കോമൺവെൽ‌ത്ത് ഗെയിംസിൽ എൻട്രി

കഴിഞ്ഞ ദിവസം വൈകിട്ട് ഭാര്യയ്ക്കൊപ്പം ചായ കുടിച്ചശേഷം റൂമിലേക്ക് മടങ്ങിയ ചന്ദ്രശേഖർ മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തുവന്നില്ല. പിന്നീട് ഭാര്യ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ഇതേത്തുടർന്ന് അയൽക്കാരെ വിവരം അറിയിക്കുകയും വാതിൽ തകർത്ത് ഉള്ളിൽ കടന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
First published: August 16, 2019, 11:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading