HOME » NEWS » Sports » POONAM PANDEY SHOULD I SAY I WILL STRIP AGAIN POONAM PANDEY COMMENTS ON WTC FINAL

Poonam Pandey | 'ഇനിയും തുണിയുരിയുമെന്ന് പറയണോ?' ന്യൂസിലാൻഡിനെതിരെ ഇന്ത്യയെ ജയിപ്പിക്കാൻ പൂനം പാണ്ഡെ!

ഇതാദ്യമായല്ല പൂനം പാണ്ഡെ ഇന്ത്യ വിജയിച്ചാൽ തുണിയുരിയുമെന്ന് പ്രഖ്യാപിക്കുന്നത്. 2011 ലോകകപ്പ് വേളയിലും സമാനമായ ഒരു പ്രസ്താവന അവർ നടത്തിയിരുന്നു

News18 Malayalam | news18-malayalam
Updated: June 23, 2021, 7:06 PM IST
Poonam Pandey | 'ഇനിയും തുണിയുരിയുമെന്ന് പറയണോ?' ന്യൂസിലാൻഡിനെതിരെ ഇന്ത്യയെ ജയിപ്പിക്കാൻ പൂനം പാണ്ഡെ!
Poonam_Pandey
  • Share this:
വിവാദങ്ങളിലൂടെ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന സെലിബ്രിറ്റിയാണ് നടിയും മോഡലുമായ പൂനം പാണ്ഡെ. ലോകകപ്പിൽ ഇന്ത്യ ജയിക്കുകയാണെങ്കിൽ താൻ തുണിയുരിയുമെന്ന് പൂനം പാണ്ഡെ പറഞ്ഞത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ, സമാനമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പൂനം പാണ്ഡെ. ഇപ്പോൾ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ ജയിക്കുകയാണെങ്കിൽ തുണിയുരിയുമെന്ന് പറയണമോയെന്നാണ് പൂനം പാണ്ഡെയുടെ ചോദ്യം.

ക്രിക്കറ്റ് ചാലു ഹായ്? ലോഗ് ക്രിക്കറ്റ് ഖേൽ റാഹെ ഹെയ്ൻ? അങ്ങനെ സംഭവിക്കുകയാണെങ്കിൽ തുണിയുരിയുമെന്ന് ഞാൻ വീണ്ടും പ്രഖ്യാപിക്കണോയെന്നാണ് പൂനം പാണ്ഡെ ചോദിക്കുന്നത്. സ്പോട്ട് ബോയിയോട് സംസാരിക്കവെയാണ് പൂനത്തിന്‍റെ കമന്‍റ്. ഉടൻ പൂനം പാണ്ഡെയുടെ ഭർത്താവിന്‍റെ രസകരമായ കമന്‍റ് വന്നു. എന്‍റെ മുന്നിൽ തുണിയുരിയാമോയെന്നാണ് ഭർത്താവിന്‍റെ ചോദ്യം. ഇതിന് മോഡൽ തമാശയായി മറുപടി നൽകുന്നത് ഇങ്ങനെ, 'നിങ്ങളുടെ മുന്നിൽ തുണിയുരിയണോ? ഇന്ത്യ ഹാർ ജയേഗി മാറ്റ് കർണ്ണേൻ ".

ഇതാദ്യമായല്ല പൂനം പാണ്ഡെ ഇന്ത്യ വിജയിച്ചാൽ തുണിയുരിയുമെന്ന് പ്രഖ്യാപിക്കുന്നത്. 2011 ലോകകപ്പ് വേളയിലും സമാനമായ ഒരു പ്രസ്താവന അവർ നടത്തിയിരുന്നു. ഇന്ത്യ ലോകകപ്പ് ജയിച്ചാൽ തുണിയുരിയുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് സംഭവിച്ചില്ല.

Also Read- WTC Final | ഇന്ത്യ വീണ്ടും പതറുന്നു! അഞ്ച് വിക്കറ്റ് നഷ്ടം, ജഡേജയും പന്തും പൊരുതുന്നു

2011 ലോകകപ്പിന് വർഷങ്ങൾക്കുശേഷം, പൂനം പാണ്ഡെ ഒടുവിൽ 2016 ൽ ഇതേ കുറിച്ച് മനസ് തുറന്നു, പ്രഖ്യാപനത്തിന്റെ ആശയം തനിക്ക് എങ്ങനെ വന്നുവെന്നാണ് അവർ വാർത്താ ഏജൻസി ഐ‌എ‌എൻ‌എസിനോട് പറഞ്ഞത്, “ഞാൻ എന്റെ പത്രപ്രവർത്തക സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്നു, വളരെ വലിയ എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. ഞാൻ 25-30 കലണ്ടർ ഷൂട്ടുകൾ ചെയ്തു. എല്ലാം മതിയായത്ര ശ്രദ്ധിക്കപ്പെട്ടതായിരുന്നു, പക്ഷേ പിന്നീട് ആ അംഗീകാരം നഷ്‌ടമായി. “ഈ ഇൻഡസ്ട്രിയിൽ ഖാൻമാരുമായും കപൂറുമായും പ്രവർത്തിച്ചിട്ടുള്ള ധാരാളം പെൺകുട്ടികൾ ഉണ്ട്, പക്ഷേ ഖാൻസിനെയും കപൂറിനെയും മാത്രം അറിയുന്നതിനാൽ ആളുകൾ അവരെ തിരിച്ചറിഞ്ഞില്ല.”

“അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ സ്വന്തം ഐഡന്റിറ്റി നിലനിർത്താൻ വളരെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും നിങ്ങൾ എവിടെ നിന്നും വന്നാലും. അതിനാൽ, ആ ഐഡന്റിറ്റിയും അംഗീകാരവും ലഭിക്കാൻ, വിവാദങ്ങൾ മാത്രമേ സഹായിക്കൂ എന്ന് ഞാൻ കരുതി, അങ്ങനെയാണ് 2011ലെ തുണിയുരിയൽ പ്രഖ്യാപനം ഉണ്ടായത് ” പൂനം പാണ്ഡെ വെളിപ്പെടുത്തി.
Published by: Anuraj GR
First published: June 23, 2021, 7:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories