നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC Women's T20 World Cup | തോൽവി ഉറപ്പിച്ച കളി തിരിച്ചുപിടിച്ച് ഇന്ത്യ; പൂനം യാദവ് വിജയശിൽപി

  ICC Women's T20 World Cup | തോൽവി ഉറപ്പിച്ച കളി തിരിച്ചുപിടിച്ച് ഇന്ത്യ; പൂനം യാദവ് വിജയശിൽപി

  വനിതാ ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മിന്നും ജയം. 17 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്.

  News18 Malayalam

  News18 Malayalam

  • Share this:
   സിഡ്നി: വനിതാ ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മിന്നും ജയം. 17 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. തോറ്റെന്ന് ഉറപ്പിച്ച കളിയിൽ നാലു വിക്കറ്റ് നേടിയ ലെഗ് സ്പിന്നർ പൂനം യാദവിന്റെ ഇന്ത്യയുടെ വിജയശിൽപി. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒരു പന്ത് ശേഷിക്കെ 115ന് എല്ലാവരും പുറത്തായി. പൂനം യാദവ് നാല് ഓവറിൽ 19 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് സ്വന്തമാക്കി.

   നേരത്തെ ഓസ്ട്രേലിയൻ താരങ്ങളുടെ മികച്ച ബൗളിംഗാണ് ഇന്ത്യയുടെ മുൻനിരയെ തകർത്തത്. ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ തുടക്കം. സ്മൃതി മന്ദാനയും ഷഫാലി വർമയും എളുപ്പത്തിൽ റൺസെടുത്തു മുന്നോട്ടുപോയി. എന്നാൽ മൂന്ന് വിക്കറ്റെടുത്ത് നൊടിയിടയിൽ എടുത്ത് ഓസീസ് കളി സ്വന്തം വരുതിയിലാക്കുന്നതാണ് പിന്നീട് കണ്ടത്. സ്മൃതി മന്ദാന, ഷഫാലി വർമ, ഹർമൻ പ്രീത് കൗർ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.

   ഷഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യയെ നാലോവറിൽ 40 റൺസെന്ന നിലയിലെത്തിച്ചു. 15 പന്തിൽ 29 റൺസെടുത്തപ്പോഴേക്കും ഷഫാലി പുറത്തായി. സ്മൃതി മന്ദാന (11 പന്തിൽ10), ഹർമൻപ്രീത് (5 പന്തിൽ 2) എന്നിവരെ സ്പിന്നർ ജെസ് ജൊനൊസൻ പുറത്താക്കി. ഇതോടെ ഇന്ത്യ 3ന് 47 എന്ന സ്കോറിലെത്തി. തുടർന്ന് ദീപ്തി ശർമയും ജെമിമ റോഡ്രിഗസും (33 പന്തിൽ 26) ചേർന്ന് 53 റൺസ് സ്കോർ ബോർ‍ഡിൽ ചേർത്തു. 16ാം ഓവറിൽ ഇന്ത്യൻ സ്കോർ 100 പിന്നിട്ടു. ദീപ്തി 46 പന്തിൽ‌ 49 റൺസെടുത്തു. എന്നാൽ അവസാന ഓവറുകളിൽ റൺ കണ്ടെത്താൻ താരങ്ങൾ വിഷമിച്ചതോടെ ഇന്ത്യൻ സ്കോർ 132ൽ ഒതുങ്ങി. ഓസ്ട്രേലിയക്കായി എലിസ് പെറിയും ഡെലിസ കിമ്മിൻസും ഓരോ വിക്കറ്റ് വീഴ്ത്തി.

   Also Read- ട്രംപ് ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്യുന്നത് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ

   ഓസ്ട്രേലിയക്കും മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർ അലിസ ഹീലി 35 പന്തിൽ 51 റൺസെടുത്തു. ആറ് ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ഹീലിയുടെ ഇന്നിങ്സ്. ഓസ്ട്രേലിയ വളരെ എളുപ്പത്തിൽ വിജയം സ്വന്തമാക്കുമെന്ന് ഉറപ്പിച്ചിടത്ത് നിന്നാണ് അവരുടെ തകർ‌ച്ച തുടങ്ങിയത്. ഇതോടെ ആറ് വിക്കറ്റിന് 86 റണ്‍സെന്ന നിലയിലായി. പൂനത്തിന്റെ രണ്ട് വിക്കറ്റുകൾ 12ാം ഓവറിലെ തുടർച്ചയായ പന്തുകളിലായിരുന്നു. ആഷ്ലി ഗാർഡ്നർ 36 പന്തിൽ 34 റൺസെടുത്തെങ്കിലും വേണ്ട പിന്തുണ സഹകളിക്കാരിൽ നിന്ന് ലഭിക്കാതെ വന്നതോടെ ഓസീസ് തോൽവി സമ്മതിച്ചു.

   ആഗ്രയിൽ നിന്നുള്ള 28കാരിയായ പൂനത്തിന് നിര്‍ഭാഗ്യം കൊണ്ടാണ് ഹാട്രിക് നഷ്ടമായത്. 12ാം ഓവറിലെ തുടർച്ചയായ രണ്ട് പന്തിൽ വിക്കറ്റെടുത്ത പൂനത്തിന്റെ മൂന്നാമത്തെ പന്തിൽ ബുദ്ധിമുട്ടേറിയ ക്യാച്ചിനായി വിക്കറ്റ് കീപ്പർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇന്ത്യക്കായി ശിഖ പാണ്ഡേ മൂന്ന് വിക്കറ്റെടുത്തു. ഇന്ത്യയുടെ അടുത്ത മത്സരം 24 ന് പെർത്തിൽ ബംഗ്ലാദേശിനെതിരെയാണ്.
   First published: