Euro Cup | യൂറോ കപ്പില്‍ ഇന്ന് മരണഗ്രൂപ്പ് പോരാട്ടങ്ങള്‍! പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെയും, ജര്‍മനി ഹംഗറിയെയും നേരിടും
Euro Cup | യൂറോ കപ്പില്‍ ഇന്ന് മരണഗ്രൂപ്പ് പോരാട്ടങ്ങള്‍! പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെയും, ജര്‍മനി ഹംഗറിയെയും നേരിടും
കഴിഞ്ഞ യൂറോ കപ്പ് ഫൈനലിന്റെ ആവര്‍ത്തനമായ ഈ മത്സരത്തില്‍ വലിയ നിലക്കുള്ള പരാജയം ഒഴിവാക്കാനായാല്‍ പോര്‍ച്ചുഗല്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറുമെന്നുറപ്പാണ്.
യൂറോ കപ്പിലെ മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിലെ പോരാട്ടങ്ങള്‍ക്കായാണ് ഇന്ന് ഫുട്ബോള്‍ ലോകം ആവേശത്തോടെ കാത്തിരിക്കുന്നത്. രാത്രി 12.30ന് നടക്കുന്ന മത്സരങ്ങളില്‍ പോര്‍ച്ചുഗലും ഫ്രാന്‍സും നേര്‍ക്കു നേര് എത്തുമ്പോള്‍ ജര്‍മനിയുടെ എതിരാളികള്‍ ഹംഗറിയാണ്. ഗ്രൂപ്പില്‍ ഫ്രാന്‍സ് പ്ലേ ഓഫ് സീറ്റുറപ്പിച്ചപ്പോള്‍ ജര്‍മനി,പോര്‍ച്ചുഗല്‍ ഇവരിലാര് രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടക്കുമെന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. യൂറോ കപ്പില്‍ ഇന്ന് ആകെ നാല് മത്സരങ്ങളാണ് ഉള്ളത്. രാത്രി 9.30ന് നടക്കുന്ന മത്സരങ്ങളില്‍ സ്വീഡന് പോളണ്ടിനെയും, സ്പെയിന് സ്ലോവാക്യയെയും നേരിടും.
ഗ്രൂപ്പ് എഫില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് നേടിയ ഫ്രാന്‍സിന് ജയിച്ചാലും തോറ്റാലും ഇനി ഭയക്കേണ്ടതില്ല. എന്നാല്‍ പോര്‍ച്ചുഗലിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. കഴിഞ്ഞ യൂറോ കപ്പ് ഫൈനലിന്റെ ആവര്‍ത്തനമായ ഈ മത്സരത്തില്‍ വലിയ നിലക്കുള്ള പരാജയം ഒഴിവാക്കാനായാല്‍ പോര്‍ച്ചുഗല്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറുമെന്നുറപ്പാണ്. കഴിഞ്ഞ കളിയില്‍ ജര്‍മ്മനിയോട് വലിയ തോല്‍വി വഴങ്ങിയ പോര്‍ച്ചുഗലിനും ഹംഗറിയോട് അപ്രതീക്ഷിത സമനില വഴങ്ങിയ ഫ്രാന്‍സിനും ഇത് യൂറോ കപ്പില്‍ മുന്നോട്ട് പോകാന്‍ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള പോരാട്ടം കൂടിയാണ്.
അതേസമയം ഗ്രൂപ്പില്‍ മറ്റൊരു മത്സരത്തില്‍ ഹംഗറിയെ നേരിടുന്ന ജര്‍മനിക്കും സമാനമാണ് കാര്യങ്ങള്‍. സ്വന്തം നാട്ടില്‍ ഹംഗറിക്ക് മേല്‍ വലിയ ജയം ആണ് ജര്‍മ്മനി പ്രതീക്ഷിക്കുന്നത്. പോര്‍ച്ചുഗലിനെ വിറപ്പിച്ച, ഫ്രാന്‍സിനെ സമനിലയില്‍ കുടുക്കിയ ഹംഗറിയെ മറികടക്കുക എന്നത് ജര്‍മനിക്ക് ശ്രമകരമായിരിക്കും. ഫ്രാന്‍സിനോട് തോറ്റെങ്കിലും പോര്‍ച്ചുഗലിനെ തകര്‍ത്ത പ്രകടനം പുറത്ത് എടുക്കാന്‍ ആവും ജര്‍മനിയുടെ ശ്രമം. ഉഗ്രന്‍ ഫോമില്‍ കളിക്കുന്ന റോബിന് ഗോസന്‍സ്, കായ് ഹാവര്‍ട്ട്സ് എന്നിവര്‍ക്ക് ഒപ്പം സെര്‍ജ് ഗാനാബ്രിയും ഉണ്ട്. തോമസ് മുള്ളര്‍ ചിലപ്പോള്‍ കളിക്കില്ല എന്നത് അവര്‍ക്ക് ചെറിയ തിരിച്ചടി ആയേക്കും. നിലവില്‍ ഗ്രൂപ്പില്‍ 3 പോയിന്റുകളും ആയി രണ്ടാമതുള്ള ജര്‍മനിക്ക് സമനില പോലും അടുത്ത റൗണ്ട് ഉറപ്പിക്കും അതേസമയം ഒരു അട്ടിമറി ജയം മാത്രമേ ഹംഗറിക്ക് മുന്നോട്ടുള്ള വഴി തുറക്കുകയുള്ളൂ.
രാത്രി 9.30ന് നടക്കുന്ന മത്സരങ്ങളില്‍ സ്പാനിഷ് ടീമിന്റെ ഭാവി തന്നെയാണ് എല്ലാവരും ഉറ്റു നോക്കുന്നത്. നിലവില്‍ കളിച്ച രണ്ടു കളികളിലും സമനില വഴങ്ങിയ അവര്‍ ഗ്രൂപ്പില്‍ 2 പോയിന്റുകളും ആയി മൂന്നാം സ്ഥാനത്താണ്. ജയത്തില്‍ കുറഞ്ഞതെന്തും സ്പാനിഷ് ടീമിന് മുന്നോട്ടുള്ള യാത്ര ശ്രമകരമാക്കും. അതേസമയം ഒരു സമനില നേടിയാലും സ്ലോവാക്യക്ക് അവസാന 16ല്‍ ഇടം നേടാം. ഇത് വരെ പരസ്പരം ഏറ്റുമുട്ടിയ ആറു മത്സരങ്ങളില്‍ നാലു എണ്ണത്തിലും ജയം സ്പാനിഷ് ടീമിന് ഒപ്പമായിരുന്നു, ഒരിക്കല്‍ മാത്രം ആണ് സ്പെയിന് മേല്‍ സ്ലോവാക്യക്ക് ജയിക്കാന്‍ ആയത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.