നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • പി.ആര്‍. ശ്രീജേഷിന് ഒരു കോടിരൂപയുടെ പാരിതോഷികം കൈമാറി; സമ്മാനം കൈമാറാനെത്തിയ മാനുവല്‍ ഫെഡറിക്കിന് 10 ലക്ഷം രൂപയുടെ സ്നേഹസമ്മാനം

  പി.ആര്‍. ശ്രീജേഷിന് ഒരു കോടിരൂപയുടെ പാരിതോഷികം കൈമാറി; സമ്മാനം കൈമാറാനെത്തിയ മാനുവല്‍ ഫെഡറിക്കിന് 10 ലക്ഷം രൂപയുടെ സ്നേഹസമ്മാനം

  മാനുവല്‍ ഫെഡറിക്കിന് ഡോ. ഷംഷീര്‍ വയലിലിന്റെ സ്‌നേഹോപഹാരമായി 10 ലക്ഷം രൂപ വേദിയില്‍ ശ്രീജേഷ് പ്രഖ്യാപിച്ചു

  PR-Sreejesh

  PR-Sreejesh

  • Share this:
  കൊച്ചി: ടോക്ക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ നെടുംതൂണായ പി. ആര്‍. ശ്രീജേഷിന് ആദരം. യു എ ഇ അസ്ഥാനമായ വി പി എസ് ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ സ്‌നേഹ സമ്മാനം മുന്‍ ഒളിമ്പിക് മെഡല്‍ ജേതാവ് മാനുവല്‍ ഫ്രെഡറിക്ക് സമ്മാനിച്ചു.  മാനുവല്‍ ഫെഡറിക്കിന് ഡോ. ഷംഷീര്‍ വയലിലിന്റെ സ്‌നേഹോപഹാരമായി 10 ലക്ഷം രൂപ വേദിയില്‍ ശ്രീജേഷ് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന് ഒളിമ്പിക് മെഡല്‍ എത്തിച്ച രണ്ട് താരങ്ങളുടെ സംഗമം കായിക കേരളത്തിനും അപൂര്‍വ കാഴ്ചയായി .

  ഇത്രയും വലിയ തുക പാരിതോഷികം നല്‍കിയ ഡോ. ഷംഷീര്‍ വയലിന് പി. ആര്‍. ശ്രീജേഷ് നന്ദി പറഞ്ഞു. ''ഒരു കോടി രൂപ സമ്മാനമായി നല്‍കുന്നുവെന്ന് കേട്ടപ്പോള്‍ ആദ്യം ആരെങ്കിലും പറ്റിക്കുന്നതാവാമെന്നാണ് കരുതിയത്. കാരണം അത്രയ്ക്ക് അവിശ്വസനീയമായിരുന്നു അത്. ഡോ. ഷംഷീറിന്റെ കോളിന് ശേഷം ഉടന്‍ അച്ഛനെയാണ് ഇക്കാര്യം വിളിച്ചറിയിച്ചത്. അച്ഛനും അത്ഭുതപ്പെട്ടു. കായിക  മേഖലയോടുള്ള നിസ്വാര്‍ത്ഥമായ താത്പര്യമാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്‍. മാനുവല്‍ ഫ്രെഡറിക്കിനെ ഈ വേദിയിലെത്തിക്കാനും ആദ്ദേഹത്തെക്കൂടി ആദരിക്കാനുമുള്ള തീരുമാനം വിലമതിക്കാനാവാത്തതാണെന്ന്  ശ്രീജേഷ് പറഞ്ഞു.

  Also Read- Olympic Medal ശ്രീജേഷിന് രണ്ടു കോടി രൂപയും വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റവും സംസ്ഥാന സർക്കാർ

  കായികതാരങ്ങളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ഡോ. ഷംഷീര്‍ വയലിലിനെപ്പോലുള്ളവര്‍  മുന്നോട്ട് വരുന്നതാണ് ഈ കാലത്തിന്റെ പ്രത്യേകതയെന്നും കായിക കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണ് ഈ നടപടികളെന്നും മാനുവല്‍ ഫ്രെഡറിക്ക് പറഞ്ഞു . വലിയൊരു ആഘോഷവേളയില്‍ തന്നെയും ഓര്‍ക്കുകയും പങ്കാളിയാക്കുകയും ചെയ്തതിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു . 'ശ്രീജേഷാണ് ഇന്ത്യന്‍ ടീമിന്റെ കരുത്ത്. അദ്ദേഹത്തിന്റെ കരുത്തുറ്റ പ്രകടനത്തിലൂടെ 2024 ഒളിമ്പിക്‌സില്‍ ഇന്ത്യയിലേക്ക് സ്വര്‍ണ്ണം എത്തുമെന്നാണ് പ്രതീക്ഷ'' മാനുവൽ ഫെഡറിക് കൂട്ടിച്ചേര്‍ത്തു.

  Also Read- 'നാട്ടില്‍ എത്തുമ്പോള്‍ നേരില്‍ കാണാം', ശ്രീജേഷിന് അഭിനന്ദനമറിയിച്ച് മോഹന്‍ലാല്‍

  കേരളത്തിലെ ഹോക്കി തത്പരര്‍ക്ക് പ്രേരണയാകാനാണ് ശ്രീജേഷിനുള്ള സ്‌നേഹസമ്മാനമെന്ന്  ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു . ''കായികമേഖലയിലെ രണ്ട് തലമുറയില്‍പ്പെട്ട പ്രമുഖരെ ഒരേ വേദിയിലെത്തിച്ച് ആദരിക്കാനായത് വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷ . ഹോക്കിയ്ക്ക് കൈവന്നിരിക്കുന്ന ഉണര്‍വിലൂടെയും പുത്തന്‍ പ്രചോദനത്തിലൂടെയും  നേട്ടങ്ങളുടെ തുടര്‍ച്ചയുണ്ടാവട്ടെ. കേരളത്തിന്റ കായിക ഭാവിക്കായി ഇനിയും സാധ്യമായ പിന്തുണ നല്‍കും. ഈ പ്രവര്‍ത്തനങ്ങളില്‍ പി. ആര്‍ ശ്രീജേഷും മാനുവല്‍ ഫ്രെഡറിക്കും അടക്കമുള്ളവര്‍ മുന്നണിയില്‍ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊച്ചിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഇന്ത്യ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, വിപിഎസ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍-സി.എസ്ആര്‍ മേധാവി രാജീവ് മാങ്കോട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
  Published by:Anuraj GR
  First published:
  )}