നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • അരങ്ങേറ്റം തകർത്ത് പ്രസീദ് കൃഷ്ണയും ക്രൂനൽ പാണ്ഡ്യയും; ഇരുവരും സ്വന്തമാക്കിയത് റെക്കോർഡ് നേട്ടങ്ങൾ

    അരങ്ങേറ്റം തകർത്ത് പ്രസീദ് കൃഷ്ണയും ക്രൂനൽ പാണ്ഡ്യയും; ഇരുവരും സ്വന്തമാക്കിയത് റെക്കോർഡ് നേട്ടങ്ങൾ

    മത്സരത്തില്‍ 4 വിക്കറ്റുകളെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച പ്രസീദ് കൃഷ്ണ ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ ഒരിന്ത്യക്കാരന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനമെന്ന റെക്കോര്‍ഡും ഇന്നലെ സ്വന്തം പേരിലാക്കി.

    Krunal

    Krunal

    • Share this:
      ഇംഗ്ല‌ണ്ടിനെതിരെ ഇന്നലെ പൂനെയില്‍ നടന്ന ആദ്യ ഏകദിന മത്സരം ഇന്ത്യയുടെ വലം കൈയ്യന്‍ പേസര്‍ പ്രസിദ് കൃഷ്ണയുടെയും ഓൾ റൗണ്ടർ ക്രൂനൽ പാണ്ട്യയുടെയും അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു. മത്സരത്തില്‍ 4 വിക്കറ്റുകളെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച പ്രസീദ് കൃഷ്ണ ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ ഒരിന്ത്യക്കാരന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനമെന്ന റെക്കോര്‍ഡും ഇന്നലെ സ്വന്തം പേരിലാക്കി.

      ഏകദിന അരങ്ങേറ്റത്തില്‍ മത്സരത്തിൽ തന്നെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം നേടി ക്രൂനൽ പാണ്ട്യയും റെക്കോർഡ് കരസ്ഥമാക്കി. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരം ഉജ്ജ്വല ബാറ്റിങ്ങ് പ്രകടനം കാഴ്ചവെച്ചത്. വെറും 26 പന്തുകളിൽ നിന്നാണ് ക്രൂനൽ ഈ നേട്ടം കരസ്ഥമാക്കിയത്. ന്യൂസിലാൻഡിന്റെ ജോൺ മോറിസ്സിനെ മറികടന്ന് കൊണ്ടാണ് താരം റെക്കോർഡ് നേടിയത്. 35 പന്തിലായിരുന്നു മോറിസ് അർദ്ധ ശതകം നേടിയിരുന്നത്.

      ബാറ്റിങ്ങില്‍ ഏഴാം നമ്പറില്‍ ഇറങ്ങിയ ശേഷമാണ് ക്രൂനലിന്റെ ഈ നേട്ടം. 57 പന്തില്‍ നിന്ന് 112 റണ്‍സ് കൂട്ടുകെട്ട് രാഹുലുമായി നേടിയാണ് ക്രുണാല്‍ ഇന്ത്യയെ ഇന്ന് 317/5 എന്ന മികച്ച സ്കോറിലേക്ക് നയിച്ചത്. ക്രൂനൽ 31 പന്തില്‍ 58 റണ്‍സും രാഹുല്‍ 43 പന്തില്‍ 62 റണ്‍സുമാണ് നേടിയത്. രാഹുല്‍ 4 സിക്സും 4 ഫോറും നേടിയപ്പോള്‍ ക്രുണാല്‍ 7 ഫോറും 2 സിക്സും നേടി.

      Also Read-ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 66 റൺസ് ജയം; പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിൽ

      1997 ല്‍ വെസ്റ്റിന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്പെയിനില്‍ നടന്ന മത്സരത്തില്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച നോയല്‍ ഡേവിഡ്, ആ മത്സരത്തില്‍ 21 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ടായിരുന്നു. ഇതായിരുന്നു ഇത്രയും നാള്‍ അരങ്ങേറ്റ മത്സരത്തിലെ ഒരിന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം. 24 വര്‍ഷം നിലനിന്ന ഈ റെക്കോര്‍ഡാണ് ഇരുപത്തിയഞ്ചുകാരൻ പ്രസീദ് കൃഷ്ണ തിരുത്തിക്കുറിച്ചത്. ഇന്നലത്തെ മത്സരത്തിൽ 8.1 ഓവറുകളില്‍ 54 റണ്‍സ് വിട്ടു‌കൊടുത്ത് 4 വിക്കറ്റുകള്‍ വീഴ്ത്തിയ പ്രസീദ് അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറുകയായിരുന്നു.

      66 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. 318 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 47 പന്തുകൾ ബാക്കിനിൽക്കെ 251 റൺസിന് ഓൾഔട്ടായി.ജോണി ബെയർസ്റ്റോ 94ഉം ജേസൺ റോയ് 46 ഉം റൺസെടുത്ത് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നതോടെ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കാനായില്ല.

      ക്രുണാൽ പാണ്ഡ്യയുടെ മുപ്പതാം പിറന്നാളാണ് ഇന്ന്. അന്തരിച്ച പിതാവ് സഹോദരന് പിറന്നാൾ സമ്മാനം നേരത്തേ അയച്ചതാണെന്നായിരുന്നു ക്രുണാൽ പാണ്ഡ്യയെ ചേർത്തു പിടിച്ചുള്ള ചിത്രം പങ്കുവെച്ച് ഹാർദിക് പാണ്ഡ്യ സോഷ്യൽമീഡിയയിൽ കുറിച്ചത്. കൃണാൽ ഇതിൽ കൂടുതൽ അർഹിക്കുന്നുണ്ടെന്നും ഹാർദിക് പാണ്ഡ്യ പറയുന്നു.

      News summary: debuts prasidh krishna and krunal pandya deliver record breaking performances
      Published by:Anuraj GR
      First published:
      )}