Kerala Blasters | ബ്ലാസ്റ്റേഴ്സിനായി മിന്നാൻ വീണ്ടും പ്രശാന്ത്; കരാർ ഒരു വർഷത്തേക്ക് നീട്ടി
Kerala Blasters | ബ്ലാസ്റ്റേഴ്സിനായി മിന്നാൻ വീണ്ടും പ്രശാന്ത്; കരാർ ഒരു വർഷത്തേക്ക് നീട്ടി
2008ൽ ഫുട്ബോൾ ജീവിതം തുടങ്ങിയ പ്രശാന്ത് എഐഎഫ്എഫ് റീജിയണൽ അക്കാദമി തിരഞ്ഞെടുക്കുന്നതിന് മുമ്പ് കേരള അണ്ടർ 14 ടീമിനെ പ്രതിനിധീകരിച്ചു. ഡി.എസ്.കെ ശിവാജിയൻസ് അക്കാദമിയുടെയും ഭാഗമായിരുന്നു പ്രശാന്ത്.
കൊച്ചി: മലയാളിയായ യുവതാരം പ്രശാന്ത് കറുത്തേടത്കുനിയുമായുള്ള കരാർ ദീർഘിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്.
ഒരു വർഷത്തേക്കാണ് കരാർ നീട്ടിയത്. കോഴിക്കോട് നിന്നുള്ള 23കാരനായ താരം ഇന്ത്യൻ സൂപ്പർ ലീഗിലെ വരുന്ന സീസണിൽ ടീമിന്റെ ഭാഗമായിരിക്കും.
2016ലാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രശാന്തുമായി കരാറിൽ ഏർപ്പെടുന്നത്. ഐഎസ്എല്ലിന്റെ കഴിഞ്ഞ സീസണിൽ ആണ് പ്രശാന്ത് മികച്ച പ്രകടനങ്ങൾ നടത്തുന്നത്. 12 മാച്ചുകളിൽ വിങ്ങിൽ കളിച്ച താരം എഫ് സി ഗോവയുമായുള്ള നിർണായകമായ മത്സരത്തിൽ ഗോളടിക്കുന്നതിന് സഹായിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ സ്ഫോടനാത്മകമായ വേഗവും വിങ്ങിലെ മിന്നും പ്രകടനവും വരുന്ന സീസണിൽ ക്ലബ്ബിന് ഒരു മുതൽക്കൂട്ടായിരിക്കുമെന്നാണ് പ്രതീക്ഷ. പ്രാദേശികമായ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ ഫുട്ബോളിന്റെ ഒരു കോട്ട ആക്കി മാറ്റുന്നതിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കാഴ്ചപ്പാടിന് ഊന്നൽ നൽകുന്നതാണ് പ്രശാന്തുമായുള്ള കരാർ ദീർഘിപ്പിക്കാൻ ഉള്ള തീരുമാനം.
2008ൽ ഫുട്ബോൾ ജീവിതം തുടങ്ങിയ പ്രശാന്ത് എഐഎഫ്എഫ് റീജിയണൽ അക്കാദമി തിരഞ്ഞെടുക്കുന്നതിന് മുമ്പ് കേരള അണ്ടർ 14 ടീമിനെ പ്രതിനിധീകരിച്ചു. ഡി.എസ്.കെ ശിവാജിയൻസ് അക്കാദമിയുടെയും ഭാഗമായിരുന്നു പ്രശാന്ത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.