നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • India Vs England ODI| ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പര: ക്രുനാൽ പാണ്ഡ്യയ്ക്കും പ്രസീദ് കൃഷ്ണയ്ക്കും ടീമിൽ സാധ്യത

  India Vs England ODI| ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പര: ക്രുനാൽ പാണ്ഡ്യയ്ക്കും പ്രസീദ് കൃഷ്ണയ്ക്കും ടീമിൽ സാധ്യത

  രവീന്ദ്ര ജഡേജയുടെ സ്ഥാനത്തെക്കായിരിയ്ക്കും ക്രുനാലിനെ പരിഗണിക്കുക. പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന ജഡേജയ്ക്ക് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയും നഷ്ടമായേക്കും.

  News18 Malayalam

  News18 Malayalam

  • Share this:
   ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലേക്ക് കർണാടക പേസ് ബൗളർ പ്രസീദ് കൃഷ്ണയും ബറോഡ ടീം നായകനും ഓൾ റൗണ്ടറുമായ ക്രുനാൽ പാണ്ഡ്യയും ഇന്ത്യൻ ടീമിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. പ്രസീദ് കൃഷ്ണയ്ക്ക് ഇത് ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റ മത്സരമായിരിക്കും. ക്രുനാൽ പാണ്ഡ്യ ടി20 യിൽ ഇന്ത്യൻ ജേഴ്സിയിൽ കളിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്. ഈയിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇരുവരെയും ടീമിലേക്ക് പരിഗണിക്കാൻ കാരണം.

   Also Read- ടി20യിൽ അടുത്ത റെക്കോർഡിനരികെ കോഹ്ലി;  ഫിഞ്ചിനെ മറികടന്ന് കെയിനിനൊപ്പം

   രവീന്ദ്ര ജഡേജയുടെ സ്ഥാനത്തെക്കായിരിയ്ക്കും ക്രുനാലിനെ പരിഗണിക്കുക. പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന ജഡേജയ്ക്ക് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയും നഷ്ടമായേക്കും. നിലവിൽ മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ഓൾ റൗണ്ടറാണ് ക്രുനാൽ. മധ്യനിരയിൽ ബാറ്റ് കൊണ്ട് തിളങ്ങാൻ കഴിയുന്ന താരം ഉഗ്രൻ ഇടം കയ്യൻ സ്പിന്നർ കൂടിയാണ്.

   ഈയിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിൽ ഒറ്റയാൻ പോരാട്ടത്തിലൂടെ പാണ്ഡ്യ ശ്രദ്ധ നേടിയിരുന്നു. 5 കളികളിൽ നിന്നും 117.93 സ്ട്രൈക്ക് റേറ്റിൽ 388 റൺസാണ് താരം അടിച്ചു കൂട്ടിയത്. 5 മത്സരങ്ങളിൽ നിന്ന് താരം 5 വിക്കറ്റും നേടി. ഒരു സെഞ്ച്വറിയും രണ്ട് അർദ്ധസെഞ്ച്വറിയും ക്രൂണൽ തന്റെ പേരിൽ കൂട്ടിച്ചേർത്തു.

   Also Read- ഇന്ത്യയുടെ പതിവിന് മാറ്റം വരുത്തി ഇംഗ്ലണ്ട്; മൂന്നാം ടി20യിൽ ഇന്ത്യക്ക് 8 വിക്കറ്റ് തോൽവി

   പ്രസീദ് കൃഷ്ണ ഐ പി എല്ലിൽ കൊൽക്കത്തയുടെ മിന്നും താരമാണ്. വിജയ് ഹസാരെ ട്രോഫിയിൽ ഏഴ് മത്സരത്തിൽ നിന്നും 14 വിക്കറ്റാണ് പ്രസീദ് വീഴ്ത്തിയത്. പവർപ്ലേയിൽ നന്നായി ബൗൾ ചെയുന്നതാണ് പ്രസീദിന്റെ പ്രത്യേകത. പന്ത് സ്വിങ്ങ് ചെയ്യിക്കുന്നതിലും താരം മികവ് പുലർത്തുന്നു.

   ക്രുനാൽ പാണ്ഡ്യ 18 ടി20 മത്സരങ്ങളിൽ നിന്നും 14 വിക്കറ്റ് ഇന്ത്യക്കായി നേടിയിട്ടുണ്ട്. 29കാരനായ  ക്രുനാൽ ടി20 സ്പെഷ്യലിസ്റ്റാണെങ്കിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇടം പിടിക്കാനായില്ല. ഇത്തവണ വിജയ് ഹസാരെ ട്രോഫിയില്‍ റെക്കോഡ് പ്രകടനം കാഴ്ചവെച്ച ദേവ്ദത്ത് പടിക്കലും പൃഥ്വി ഷായ്ക്കും ഏകദിന ടീമില്‍ അവസരം ലഭിച്ചേക്കില്ലെന്നാണ് വിവരം.

   Also Read- വിജയ് ഹസാരെ 2020- 21: മിന്നും പ്രകടനം കാഴ്ച വെച്ച അഞ്ച് ഇന്ത്യൻ പ്രതിഭകൾ

   ഓസ്ട്രേലിയൻ പര്യടനത്തിലെ മോശം പ്രകടനം മൂലം ഇംഗ്ലണ്ടിനെതിരായ പരമ്പരകളിൽ ടീമിൽ ഇടം ലഭിക്കാതെ പോയ ആളാണ് പൃഥ്വി ഷാ. എന്നാൽ വിജയ് ഹസാരെ ട്രോഫിയിലെ മാസ്മരിക പ്രകടനത്തിലൂടെ വൻ തിരിച്ചുവരവാണ് മുംബൈ നായകൻ കൂടിയായ പൃഥ്വി ഷാ നടത്തിയിരിക്കുന്നത്. ഫൈനലിൽ 30 പന്തിൽ നിന്ന് ഫിഫ്റ്റി നേടിയ അദ്ദേഹം ടൂർണമെന്റിൽ എക്കാലെത്തെയും ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി. 827 റൺസാണ് താരം ടൂർണമെന്റിൽ അടിച്ചു കൂട്ടിയത്.

   ഇന്ത്യൻ ടീമിന്റെ കന്നിവിളി കാത്തിരിക്കുന്ന ദേവ്ദത്ത് പടിക്കൽ വിജയ് ഹസാരെ ട്രോഫിയിൽ 7 കളികളിൽ നിന്ന് 4 സെഞ്ച്വറി അടക്കം 737 റൺസാണ് സ്വന്തം പേരിലാക്കിയത്.
   Published by:Rajesh V
   First published:
   )}