നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'വേണ്ടത്ര സമയം ലഭിക്കാതെയും ടീമിനെ തലപ്പത്തെത്തിക്കാന്‍ കഴിഞ്ഞത് അവന്റെ പോസിറ്റീവ് മനോഭാവം ഒന്നുകൊണ്ട് മാത്രം'; പ്രവീണ്‍ ആംറെ

  'വേണ്ടത്ര സമയം ലഭിക്കാതെയും ടീമിനെ തലപ്പത്തെത്തിക്കാന്‍ കഴിഞ്ഞത് അവന്റെ പോസിറ്റീവ് മനോഭാവം ഒന്നുകൊണ്ട് മാത്രം'; പ്രവീണ്‍ ആംറെ

  ഇന്ത്യയുടെ ഭാവി നായകന്റെ കാര്യത്തില്‍ സംശയം വേണ്ടെന്നും അത് റിഷഭ് ആയിരിക്കുമെന്നും മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, പ്രഗ്യാന്‍ ഓജ തുടങ്ങിയവര്‍ ഇതിനോടകം അഭിപ്രായപ്പെട്ടിട്ടുണ്ട്

  ഋഷഭ് പന്ത്

  ഋഷഭ് പന്ത്

  • Share this:
   ഇത്തവണത്തെ ഐ പി എല്‍ സീസണ്‍ പരിക്ക് മൂലം നഷ്ടപ്പെട്ട ശ്രേയസ് അയ്യര്‍ക്ക് പകരം ഡല്‍ഹി ടീം മാനേജ്മെന്റ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നായകസ്ഥാനത്തേക്ക് പരിഗണിച്ചത് ഇരുപത്തിമൂന്നുകാരനായ റിഷഭിനെയായിരുന്നു. കഴിഞ്ഞ സീസണിലെ റണ്ണര്‍ അപ്പ് ആയിരുന്നു ഡല്‍ഹി ടീം. ശ്രേയസിന്റെ അഭാവത്തില്‍ നായകസ്ഥാനം ഏറ്റെടുത്ത റിഷഭ് പന്ത് ടീമിനെ പിന്നെയും ഉന്നതിയിലേക്ക് നയിക്കുകയായിരുന്നു. ചെറുപ്രായത്തില്‍ തന്നെ തേടിയെത്തിയ നായകപദവി പക്വതയോടെ സമ്മര്‍ദങ്ങളൊന്നുമില്ലാതെ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിയപ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഡല്‍ഹി ടീം.

   ശിഖാര്‍ ധവാന്‍, രഹാനെ, ആര്‍ അശ്വിന്‍, സ്റ്റീവ് സ്മിത്ത് എന്നീ സീനിയര്‍ താരങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ടാണ് ഇരുപത്തിമൂന്നുകാരന്‍ പന്ത് ഈ നേട്ടം കരസ്ഥമാക്കിയത്. ടൂര്‍ണമെന്റിലെ ടീമിന്റെ നായക ജോലി ഗംഭീരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ താരത്തിന് അഭിനന്ദന പ്രവാഹമായിരുന്നു. ഇന്ത്യയുടെ ഭാവി നായകന്റെ കാര്യത്തില്‍ സംശയം വേണ്ടെന്നും അത് റിഷഭ് ആയിരിക്കുമെന്നും മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, പ്രഗ്യാന്‍ ഓജ തുടങ്ങിയവര്‍ ഇതിനോടകം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പുതുമുഖ നായകനായിട്ടും ക്യാപ്റ്റനെന്ന നിലയില്‍ തയ്യാറെടുപ്പ് നടത്താന്‍ വേണ്ടത്ര സമയം ലഭിക്കാതിരുന്നിട്ടും ടീമിനെ തലപ്പത്തെത്തിച്ച റിഷഭിന്റെ നായകമികവിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി ടീം പരിശീലക സംഘത്തിലെ അംഗവുമായ പ്രവീണ്‍ ആംറെ.

   Also Read-പന്ത് ചുരണ്ടല്‍ വിവാദം; പന്തില്‍ കൃത്രിമം കാണിച്ചത് അറിഞ്ഞിട്ടില്ല; സംയുക്ത പ്രസ്താവനയുമായി ഓസിസ് ബോളര്‍മാര്‍

   'ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയ അന്നു മുതല്‍ അവനെ കാണുന്നതാണ്.ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനൊപ്പം അവന്‍ അനായാസമായി സിക്സുകള്‍ നേടിയിരുന്നു. വേഗം കുറഞ്ഞ പിച്ചില്‍ സിക്സര്‍ നേടാന്‍ സാധിക്കുന്നു എന്നതാണ് അവന്റെ വലിയ സവിശേഷത. ഇന്ത്യന്‍ ടീമിനൊപ്പമുള്ള അവസാന ആറ് മാസത്തിലും അവന്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടുന്നു. നിലവില്‍ മികച്ച സ്ഥാനത്താണ് അവനുള്ളത്. ബാറ്റ്സ്മാനെന്ന നിലയിലും കീപ്പറെന്ന നിലയിലും അവന്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് നായകനെന്ന നിലയില്‍ ഒട്ടും തയ്യാറെടുപ്പ് നടത്താന്‍ റിഷഭിന് സമയം ലഭിച്ചില്ല. എന്നാല്‍ അവന്റെ പോസിറ്റീവ് മനോഭാവവും സഹതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയുമാണ് ഡല്‍ഹിയെ തലപ്പത്തേക്കെത്തിച്ചത്'- പ്രവീണ്‍ ആംറെ പറഞ്ഞു.

   Also Read-ഇംഗ്ലണ്ട് പര്യടനം: ക്വാറന്റീനില്‍ പ്രവേശിക്കാനൊരുങ്ങി ഇന്ത്യന്‍ ടീം; ഇന്ത്യയില്‍ 14 ദിവസവും, ഇംഗ്ലണ്ടില്‍ 10 ദിവസവും ക്വാറന്റീന്‍

   പന്ത് ടീമിനെ നയിച്ച രീതിയും ബാറ്റ് ചെയ്ത രീതിയും കണക്കിലെടുക്കുമ്പോള്‍ ഈ പക്വത തുടരുകയും ചെയ്താല്‍, അദ്ദേഹത്തിന് ഇന്ത്യന്‍ ക്യാപ്റ്റനാകാമെന്നാണ് ഓജ പറഞ്ഞത്. പന്തിനെ സ്വാഭാവിക ശൈലിക്ക് കളിക്കാന്‍ അനുവദിച്ചാല്‍ തീയായി മാറുന്ന തീപ്പൊരിയാണവന്‍ എന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള 20 അംഗ ടീമിലും ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റ് പരമ്പരയിലും ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി പന്ത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}