• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾ ഇവർ തമ്മിൽ


Updated: June 29, 2018, 1:30 AM IST
പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾ ഇവർ തമ്മിൽ

Updated: June 29, 2018, 1:30 AM IST
റഷ്യയിൽ ആദ്യഘട്ടം പിന്നിട്ടതോടെ ഇനി കാൽപ്പന്തുകളിയുടെ ലോകകിരീടത്തിലേക്കുള്ള ദൂരം നാലു വിജയങ്ങൾ മാത്രമായി. പ്രീ-ക്വാർട്ടർ മൽസരങ്ങൾക്ക് തുടക്കമാകുന്നതോടെ ജീവൻമരണ പോരാട്ടങ്ങളാണ് ടീമുകൾക്ക് മുന്നിലുള്ളത്. നിലവിലെ ജേതാക്കളായ ജർമനി പുറത്തായതും അർജന്‍റീന രണ്ടാം സ്ഥാനത്തായതുമാണ് പ്രീ-ക്വാർട്ടർ ലൈനപ്പിനെ ചെറുതായി മാറ്റിമറിച്ചത്. ബാക്കിയെല്ലാം പ്രതീക്ഷിച്ചതുപോലെയാണ് കാര്യങ്ങൾ. പുതിയ പ്രീക്വാർട്ടർ ലൈനപ്പ് മെസി-റൊണാൾഡോ ക്വാർട്ടർഫൈനലിനും ബ്രസീൽ-അർജന്‍റീന സെമിഫൈനലിനുമുള്ള സാധ്യത തുറന്നിടുന്നു. ഗ്രൂപ്പിൽ അർജന്‍റീന രണ്ടാമതായതോടെ പ്രീ-ക്വാർട്ടറിൽ അവർക്ക് ഫ്രാൻസിനെ നേരിടേണ്ടിവരുന്നു. സ്പെയിൻ-അർജന്‍റീന ക്വാർട്ടർ പ്രതീക്ഷിച്ചവർക്കും കണക്കുകൂട്ടൽ തെറ്റി. ജർമനി പുറത്തായതോടെ അവർക്ക് പകരം സ്വീഡൻ ഗ്രൂപ്പ് ജേതാക്കളായി. അർജന്‍റീന, ജർമനി എന്നിവരെ നേരിടേണ്ടിവരാത്തതുകൊണ്ട് സ്പെയിന് സെമിഫൈനൽ വരെ മുന്നേറാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്.

റഷ്യ ലോകകപ്പിലെ പ്രീ ക്വാർട്ടർ ലൈനപ്പ് ഇങ്ങനെ.

30-06-2018 ശനിയാഴ്ച രാത്രി 07.30ന്
ഫ്രാൻസ്-അർജന്‍റീന

30-06-2018 ശനിയാഴ്ച രാത്രി 11.30ന്
ഉറുഗ്വായ്-പോർച്ചുഗൽ

01-07-2018 ഞായറാഴ്ച രാത്രി 07.30ന്
സ്പെയിൻ-റഷ്യ

01-07-2018 ഞായറാഴ്ച രാത്രി 11.30ന്
ക്രൊയേഷ്യ-ഡെൻമാർക്ക്

02-07-2018 തിങ്കളാഴ്ച രാത്രി 07.30ന്
ബ്രസീൽ-മെക്സിക്കോ

02-07-2018 തിങ്കളാഴ്ച രാത്രി 11.30ന്
ബെൽജിയം-ജപ്പാൻ

03-07-2018 ചൊവ്വാഴ്ച രാത്രി 07.30ന്
സ്വീഡൻ-സ്വിറ്റ്സർലൻഡ്

03-07-2018 ചൊവ്വാഴ്ച രാത്രി 11.30ന്
കൊളംബിയ-ഇംഗ്ലണ്ട്
First published: June 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍