തുരുതുരാ ഗോളുകൾ; പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എട്ടുഗോൾ ജയം

2013ൽ നോർവിച്ച് സിറ്റിക്കെതിരെ നേടിയ 7-0 എന്ന ജയത്തിന്‍റെ റെക്കോർഡാണ് സിറ്റി, വാറ്റ്ഫോർഡിനെതിരെ മറികടന്നത്

news18-malayalam
Updated: September 22, 2019, 7:08 AM IST
തുരുതുരാ ഗോളുകൾ; പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എട്ടുഗോൾ ജയം
2013ൽ നോർവിച്ച് സിറ്റിക്കെതിരെ നേടിയ 7-0 എന്ന ജയത്തിന്‍റെ റെക്കോർഡാണ് സിറ്റി, വാറ്റ്ഫോർഡിനെതിരെ മറികടന്നത്
  • Share this:
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാറ്റ്ഫോര്‍ഡിനെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി. ബെർണാഡോ സിൽവയുടെ ആദ്യ പ്രീമിയർ ലീഗ് ഹാട്രിക് വിജയത്തിൽ പ്രധാനപങ്ക് വഹിച്ചു.

പ്രീമിയർ ലീഗിൽ തങ്ങളുടെ റെക്കോർഡ് വിജയമാണ് നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി നേടിയത്. ആദ്യ പകുതിയിൽ അവർ അഞ്ച് ഗോളുകൾക്ക് മുന്നിലായിരുന്നു. 2013ൽ നോർവിച്ച് സിറ്റിക്കെതിരെ നേടിയ 7-0 എന്ന ജയത്തിന്‍റെ റെക്കോർഡാണ് സിറ്റി, വാറ്റ്ഫോർഡിനെതിരെ മറികടന്നത്. എന്നാൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ജയമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ റെക്കോർഡിനൊപ്പമെത്താൻ സിറ്റിക്ക് സാധിച്ചില്ല. 1995ൽ ഇപ്സിച്ചിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചത് എതിരില്ലാത്ത ഒമ്പത് ഗോളുകൾക്കായിരുന്നു.

മറ്റൊരു മത്സരത്തിൽ നോർവിച്ചിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബേൺലി തോൽപ്പിച്ചു. ക്രിസ് വുഡ് നേടിയ ഇരട്ട ഗോൾ ജയം ബേൺലിക്ക് അനുകൂലമാക്കി. എട്ട് പോയിന്റുള്ള ബേൺലി ലീഗിൽ ഏഴാം സ്ഥാനത്താണ്. മറ്റൊരു കളിയിൽ ലീസസ്റ്റർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ടോട്ടൺഹാമിനെ തോൽപ്പിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading