HOME » NEWS » Sports »

Premier League | മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് ലീഡ്സ്; പത്ത് പേരായി ചുരുങ്ങിയിട്ടും 2-1 ന്‍റെ വിജയം

ലീഗിൽ സിറ്റിയുടെ കിരീടക്കുതിപ്പിന് വേഗം കുറച്ച ഈ തോൽവി അവർ പ്രതിരോധത്തിൽ വരുത്തിയ പാളിച്ചകളുടെ അടയാളമായി

News18 Malayalam | news18-malayalam
Updated: April 11, 2021, 6:53 PM IST
Premier League | മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് ലീഡ്സ്; പത്ത് പേരായി ചുരുങ്ങിയിട്ടും 2-1 ന്‍റെ വിജയം
ലീഗിൽ സിറ്റിയുടെ കിരീടക്കുതിപ്പിന് വേഗം കുറച്ച ഈ തോൽവി അവർ പ്രതിരോധത്തിൽ വരുത്തിയ പാളിച്ചകളുടെ അടയാളമായി
  • Share this:
എത്തിഹാദ് സ്റ്റേഡിയത്തിൽ അപ്രതീക്ഷിതമായൊരു അട്ടിമറി. മത്സരത്തിന്റെ പകുതിയിലേറെ സമയവും പത്തു പേരായി ചുരുങ്ങിയിട്ടും തളരാതെ പൊരുതിയ ലീഡ്സ് യുണൈറ്റഡാണ് സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ അവരെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്കാണ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് കുതിക്കുകയായിരുന്ന സിറ്റിയെ ലീഡ്സ് അട്ടിമറിച്ചത്. സ്റ്റുവർട്ട് ഡാലസിന്റെ ഇരട്ട​ഗോളാണ് ലീഡ്സിന് അവിസ്മരണിയ ജയമൊരുക്കിയത്.

തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ച ശേഷമാണ് സിറ്റി ഈ മത്സരത്തിൽ തോൽവി വഴങ്ങിയത്. അതേസമയം, ലീഗിൽ ലീഡ്സിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ലീഗിൽ സിറ്റിയുടെ കിരീടക്കുതിപ്പിന് വേഗം കുറച്ച ഈ തോൽവി അവർ പ്രതിരോധത്തിൽ വരുത്തിയ പാളിച്ചകളുടെ അടയാളമായി. 42-ാം മിനുട്ടിൽ ഡാലസിന്റെ ഗോളിൽ ലീഡെടുത്ത ലീഡ്സിന് പക്ഷെ അഞ്ച് മിനിറ്റിനകം അവരുടെ ക്യാപ്റ്റൻ ലിയാം കൂപ്പറെ നഷ്ടമായി. ഗബ്രിയേൽ ജിസ്യൂസിനെ ഫൌൾ ചെയ്തതിനാണ് താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്. വാർ പരിശോധനക്ക് ശേഷമാണ് റഫറി താരത്തിന് മാർച്ചിങ് ഓർഡർ നൽകിയത്. പത്ത് പേരായി ചുരുങ്ങിയിട്ടും ഒരു ഗോൾ ലീഡ് അവർ പ്രതിരോധിച്ചു നിന്നു.

Also Read-El Clasico 2021 | എൽ ക്ലാസിക്കോയിൽ ബാഴ്‌സക്കെതിരെ വീണ്ടും റയലിന് ജയം

എന്നാൽ 76-ാം മിനിറ്റിൽ ഫെറാന് ടോറസ് സിറ്റിക്ക് സമനില ഗോൾ സമ്മാനിച്ചു. കളി സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കുമ്പോൾ ആയിരുന്നു ലീഡ്‌സിൻ്റെ വിജയഗോൾ വന്നത്. ആദ്യ ഗോൾ നേടിയ ഡാലസ് തന്നെയാണ് സകലരെയും ഞെട്ടിച്ച് കൊണ്ട് ലീഡ്സിൻ്റെ വിജയ ഗോൾ നേടിയത്. ഡാലസ് നേടിയ ഗോളിൽ, കഴിഞ്ഞ ആറു മത്സരങ്ങളിൽ തോൽവി അറിയാതെ വന്ന സിറ്റിയുടെ വിജയക്കുതിപ്പിന് വിരാമമായി. ലീഗിലെ കഴിഞ്ഞ 29 മത്സരങ്ങളിൽ സിറ്റിയുടെ രണ്ടാം തോൽവി മാത്രമാണിത്.

തോറ്റെങ്കിലും 32 മത്സരങ്ങളിൽ 74 പോയിന്റുള്ള സിറ്റി കിരീടപ്പോരാട്ടത്തിൽ മറ്റു ടീമുകളേക്കാൾ ബഹുദൂരം മുന്നിലാണ്. 30 കളികളിൽ 60 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്ത്. 31 മത്സരങ്ങളിൽ 45 പോയിന്റുള്ള ലീഡ്സ് ലീഗിൽ ഒമ്പതാം സ്ഥാനത്താണ്.

Summary: 10 men Leeds shock Manchester City as they beat the table toppers by 2-1 at the Etihad stadium.
Published by: Asha Sulfiker
First published: April 11, 2021, 6:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories