HOME » NEWS » Sports » PREMIER LEAGUE MANCHESTER CITY RETAIN PREMIER LEAGUE TITLE LIVERPOOL FINISH

ഇംഗ്ലീഷ് ചാംപ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം; ഒരു പോയിന്റിന് പിന്നിലായ ലിവർപൂള്‍ രണ്ടാമത്

അത്ഭുതങ്ങൾക്കൊന്നും ഇടം നൽകാതെയാണ് ഗാർഡിയോളയുടെ കുട്ടികൾ തകർപ്പൻ ജയത്തോടെ കിരീടം സ്വന്തമാക്കിയത്

news18
Updated: May 12, 2019, 10:11 PM IST
ഇംഗ്ലീഷ് ചാംപ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം; ഒരു പോയിന്റിന് പിന്നിലായ ലിവർപൂള്‍ രണ്ടാമത്
News18
  • News18
  • Last Updated: May 12, 2019, 10:11 PM IST
  • Share this:
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ചാംപ്യൻമാർ. അവസാന മത്സരത്തിൽ ബ്രൈറ്റണെ ഒന്നിനെതിരെ നാല് ഗോളിന് തോൽപിച്ചാണ് സിറ്റി കീരീടം നിലനിർത്തിയത്. ഒരു പോയിന്റ് പിന്നിലായ ലിവർപൂൾ രണ്ടാം സ്ഥാനത്തെത്തി. അത്ഭുതങ്ങൾക്കൊന്നും ഇടം നൽകാതെയാണ് ഗാർഡിയോളയുടെ കുട്ടികൾ തകർപ്പൻ ജയത്തോടെ കിരീടം സ്വന്തമാക്കിയത്.




അവസാനദിന മത്സരങ്ങളുടെ ആദ്യ 30 മിനിറ്റിൽ സിറ്റി ശരിക്കും ഞെട്ടി. വോൾവ്സിനെതിരെ ലിവർപൂൾ മുന്നിൽ. 27 ആം മിനിറ്റിൽ സിറ്റിയും ഒരു ഗോളിന് പിന്നിൽ. തൊട്ടടുത്ത മിനിറ്റിൽ അഗ്വുറോ സമനില സമ്മാനിച്ചെങ്കിലും കിരീടത്തിന് അത് മതിയായിരുന്നില്ല. 10 മിനിറ്റിന് ശേഷം ലാപ്പോട്ടെ മുന്നിലെത്തിച്ചപ്പോണ് സിറ്റിയുടെ ശ്വാസം വീഴുന്നത്. 63ാം മിനിറ്റിലും 72 ാം മിനിറ്റിലുമായി രണ്ട് വട്ടം കൂടി ബ്രൈറ്റന്റെ വല നിറച്ചു സിറ്റി.

38 കളിയിൽ നിന്ന് 98 പോയിന്റുമായാണ് സിറ്റി കിരീടം സ്വന്തമാക്കിയത്. പ്രീമിയർ ലീഗ് നിലവിൽ വന്ന ശേഷം സിറ്റിയുടെ നാലാം കിരീട നേട്ടമാണിത്. വോൾവ്സിനെ 2-0ന് തോൽപിച്ചെങ്കിലും സിറ്റിക്ക് ഒരു പോയിന്റ് പിന്നിൽ രണ്ടാമതായി ലിവർപൂൾ. 90 ലധികം പോയിന്റ് നേടിയിട്ടും ഒരു ടീമിന് ഇംഗ്ലീഷ് പ്രീമിയർ കിരീടം നേടാനാകാതെ പോകുന്നത് ഇതാദ്യം.

First published: May 12, 2019, 10:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories