• HOME
 • »
 • NEWS
 • »
 • sports
 • »
 • 'വണ്ടര്‍ ഗോളു'മായി കവാനി; ഫുൾഹാമിനോട് സമനില വഴങ്ങി യുണൈറ്റഡ്

'വണ്ടര്‍ ഗോളു'മായി കവാനി; ഫുൾഹാമിനോട് സമനില വഴങ്ങി യുണൈറ്റഡ്

സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നാണ് ഇന്നലെ ഓൾഡ്ട്രാഫോർഡിൽ കവാനിയുടെ ബൂട്ടിൽ നിന്ന് പിറന്നത്.

edinson-cavani

edinson-cavani

 • Share this:
  ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ 37-ാം റൗണ്ട് മത്സരത്തിൽ 18ആം സ്ഥാനത്തുള്ള ഫുൾഹമിനോട് സമനില വഴങ്ങി മാഞ്ചെസ്റ്റർ യുണൈറ്റഡ്. മത്സരത്തിൽ ആദ്യ പകുതിയിൽ യുണൈറ്റഡ് നേടിയ ഗോളിന് രണ്ടാം പകുതിയിൽ മറുപടി ഗോൾ നേടിയാണ് ഫുൾഹാം കളി സമനിലകയാക്കിയത്. മത്സരത്തിന്റെ 75ആം മിനുട്ട് വരെ മുന്നിട്ട് നിന്ന മത്സരത്തിലായിരുന്നു സോൾഷ്യറിന്റെ സംഘത്തിന് സമനിലയുമായി മടങ്ങേണ്ടി വന്നത്.

  മത്സരത്തിന്റെ 15-ാം മിനുട്ടിൽ എഡിൻസൻ കവാനിയുടെ തകർപ്പൻ ഗോളിലാണ് യുണൈറ്റഡ് മുന്നിലെത്തിയത്. സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നാണ് ഇന്നലെ ഓൾഡ്ട്രാഫോർഡിൽ കവാനിയുടെ ബൂട്ടിൽ നിന്ന് പിറന്നത്. യുണൈറ്റഡ് ഗോൾ ഡിഹിയ ക്ലിയർ ചെയ്ത് നൽകിയ പന്ത് ബ്രൂണോ ഫെർണാണ്ടസിലൂടെ കവാനിക്ക് ലഭിക്കുന്നു . പന്ത് സ്വീകരിച്ച് ഫുൾഹാമിന്റെ പകുതിയിൽ കടന്ന കവാനി 40 വാരയോളം അകലെ നിന്ന് തൊടുത്ത ലോങ്റേഞ്ചർ സ്ഥാനംതെറ്റിനിന്ന ഗോൾകീപ്പർ അരിയോളയെ കബളിപ്പിച്ച് വലയിൽ.

  മത്സരത്തിലുടനീളം മേധാവിത്വം പുലർത്തി മികച്ച മുന്നേറ്റങ്ങൾ നടത്തിയ യുണൈറ്റഡിന് പക്ഷേ രണ്ടാമതൊരു ഗോൾ നേടാനായില്ല. ബ്രൂണോ ഫെർണാണ്ടസിന്റെ രണ്ട് നല്ല ഷോട്ടുകൾ പിറന്നെങ്കിലും ഗോൾ പോസ്റ്റിന് അടുത്തുകൂടെയാണ് അത് കടന്നുപോയത്. ചില അവസരങ്ങൾ ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞതുമില്ല. യുണൈറ്റഡിന്‍റെ തുടരെയുള്ള ആക്രമണങ്ങളിൽ പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്ന ഫുൾഹാമിന് വളരെ ചുരുക്കം അവസരങ്ങൾ മാത്രമാണ് അറ്റാക്ക് ചെയ്യാൻ ലഭിച്ചത്. കൂടുതൽ നേരവും പന്ത് ഫുൾഹാം പകുതിയിൽ തന്നെയായിരുന്നു. ഇതിനിടയിൽ 76ആം മിനുട്ടിൽ ലഭിച്ച ഒരു അവസരമാണ് അവർ ഗോളാക്കി മാറ്റിയത്.

  Also Read- ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾക്ക് തിളക്കമേറി; രക്ഷകനായത് ഗോൾകീപ്പർ ആലിസൺ

  76ആം മിനുട്ടിൽ കോർഡോവ റെയ്ഡിന്റെ ക്രോസിൽ നിന്ന് ജോ ബ്രയാൻ അവർക്ക് സമനില goal നേടിക്കൊടുത്തു. ഇതിനു ശേഷം വാൻ ഡെ ബീകിനെയും അമദിനെയും ഇറക്കി യുണൈറ്റഡ് ആക്രമണത്തിന് മൂർച്ച കൂട്ടി വിജയഗോളിനായി ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഗോൾ വഴങ്ങാതെ ഫുൾഹാം താരങ്ങൾ കളിയവസാനിപ്പിച്ചു.

  മത്സരം സമനിലയിൽ അവസാനിച്ചതോടെ 37 മത്സരങ്ങളിൽ നിന്ന് 71 പോയിൻ്റുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്തും അത്രയും തന്നെ കളികളിൽ നിന്ന് 28 പോയിൻ്റുമായി ഫുൾഹാം 18ആം സ്ഥാനത്ത് ആണ്. ഈ സീസണിലെ പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ പട്ടികയിൽ പെടുന്ന ടീമുകളിൽ ഒന്നാണ് ഫുൾഹാം. ലീഗിലെ അവസാന മൂന്ന് സ്ഥാനക്കാരാണ് രണ്ടാം ലീഗിലേക്ക് തരംതാഴ്ത്തപ്പെടുക. ഫുൾഹാമിനെക്കൂടാതെ വെസ്റ്റ്ബ്രോം, ഷെഫീൽഡ് യുണൈറ്റഡ് എന്നിങ്ങനെയാണ് ഈ പട്ടികയിൽ ഉള്ള മറ്റു ടീമുകൾ.

  അതേസമയം, യുണൈറ്റഡിൽ എത്തിയതിന് ശേഷം കവാനി ഈ സീസണിൽ തൻ്റെ ക്ലബ്ബിനായി 10 ഗോളുകൾ തികച്ചു. ഇതോടെ പ്രീമിയർ ലീഗിന്റെ ഒരു സീസണിൽ 10 ഗോളുകളെന്ന നേട്ടത്തിലെത്തുന്ന 33‌ വയസ്സിൽ കൂടുതൽ പ്രായമുള്ള മൂന്നാമത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായി കവാനി മാറി. 2000-01 സീസണിൽ ടെഡി ഷെറിംഗ്ഹാമും, 2016-17 സീസണിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ചുമാണ് ഇതിന് മുൻപ് ഈ നേട്ടത്തിലെത്തിയ യുണൈറ്റഡ് താരങ്ങൾ.

  Summmary- Edinson Cavani scores 40-yard stunner but Joe Bryan's header held Man United in draw with Fulham
  Published by:Anuraj GR
  First published: