ഇന്റർഫേസ് /വാർത്ത /Sports / 'ഈ വിജയം ഓരോ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നത്'; മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

'ഈ വിജയം ഓരോ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നത്'; മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Image Twitter

Image Twitter

കര്‍ണം മല്ലേശ്വരിക്ക് ശേഷം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് ഒളിമ്പിക് മെഡല്‍ ലഭിക്കുന്നത്.

  • Share this:

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്സില്‍ 49 കിലോ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മീരാഭായ് ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

''ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് അഭിനന്ദനങ്ങള്‍. മീരബായി ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു''- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കര്‍ണം മല്ലേശ്വരിക്ക് ശേഷം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് ഒളിമ്പിക് മെഡല്‍ ലഭിക്കുന്നത്.

ഇതേ വിഭാഗത്തില്‍ ചൈനയുടെ സിയു ഹോയ്ക്കാണ് സ്വര്‍ണ മെഡല്‍. 84 കിലോ, 87 കിലോ എന്നീ ഭാരങ്ങള്‍ ഉയര്‍ത്തിയ ചാനുവിന് 89 കിലോ ഉയര്‍ത്താനാവാതായതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അതേസമയം, സിയു 94 കിലോഗ്രാം ഉയര്‍ത്തി ഈ വിഭാഗത്തില്‍ ഒളിമ്പിക് റെക്കോര്‍ഡും സ്വന്തമാക്കി.

മണിപ്പൂരിലെ ഈസ്റ്റ് ഇംഫാലില്‍ 1994 ഓഗസ്റ്റ് എട്ടിന് ജനിച്ച സായ്‌കോം മീരബായി ചാനു 2016ല്‍ ഗുവാഹത്തിയില്‍ നടന്ന സാഫ് ഗെയിംസില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയിരുന്നു.

Also Read-2016ൽ റിയോയില്‍ നിന്ന് കണ്ണീരോടെ മടക്കം; ഇന്ന് രാജ്യത്തിന്റെ അഭിമാനം; മീരാഭായ് ചാനു

ചാനുവിന്റെ മെഡല്‍ നേട്ടത്തിന് പിന്നാലെ അഭിനന്ദനവുമായി കര്‍ണം മല്ലേശ്വരിയുമെത്തി. ഇന്ത്യയുടെ അഭിമാന നിമിഷം എന്നായിരുന്നു വാര്‍ത്ത വന്നതിന് പിന്നാലെ കര്‍ണം മല്ലേശ്വരിയുടെ പ്രതികരണം.

അതേസമയം, ഷൂട്ടിംഗിലും അമ്പെയ്ത്തിലും ഇന്ത്യയ്ക്ക് ആദ്യം ദിനം തന്നെ നിരാശയായിരുന്നു. മിക്‌സ്ഡ് ഡബിള്‍സ് അമ്പെയ്ത്തില്‍ ഇന്ത്യ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയയോടാണ് ഇന്ത്യയുടെ ദീപിക കുമാരി- പ്രവീണ്‍ ജാദവ് സഖ്യം പരാജയപ്പെട്ടത്. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലില്‍ ഇന്ത്യയുടെ സൗരഭ് ചൗധരി ഏഴാമതായി.

First published:

Tags: PM narendra modi, Saikhom Mirabai Chanu, Tokyo Olympics, Tokyo Olympics 2020, Tokyo Olympics 2021