നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇപ്പോള്‍ പഞ്ചാബി പഠിച്ചു കാണുമല്ലോയെന്ന് പ്രധാനമന്ത്രി; ഇവരെ മലയാളം പഠിപ്പിക്കുകയാണെന്ന് ശ്രീജേഷ്

  ഇപ്പോള്‍ പഞ്ചാബി പഠിച്ചു കാണുമല്ലോയെന്ന് പ്രധാനമന്ത്രി; ഇവരെ മലയാളം പഠിപ്പിക്കുകയാണെന്ന് ശ്രീജേഷ്

  സെമിയിലെ തോല്‍വിക്ക് ശേഷം തങ്ങളെ ആശ്വസിപ്പിക്കാനായി ഫോണ്‍ വിളിച്ചതിന് പ്രധാനമന്ത്രിയോട് ശ്രീജേഷ് നന്ദിയറിയിക്കുകയും ചെയ്തു.

  Image Twitter

  Image Twitter

  • Share this:
   ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ക്കായി വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം വസതിയിലായിരുന്നു വിരുന്നൊരുക്കിയത്. ഇതിനിടെയാണ് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷുമായി മോദി സൗഹൃദ സംഭാഷണം നടത്തിയത്.

   വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിനെ അഭിനന്ദിക്കുന്നതിനിടയിലായരുന്നു ശ്രീജേഷിനോട് പ്രധാനമന്ത്രിയുടെ ചോദ്യം എത്തിയത്. 'നിങ്ങള്‍ ഇപ്പോള്‍ പഞ്ചാബി പഠിച്ചു കാണുമല്ലേ'' എന്നാണ് മോദി ചോദിച്ചത്. 'ഇല്ല, ഇവരെ മലയാളം പഠിപ്പിക്കുകയാണ്' എന്നായിരുന്നു ശ്രീജേഷിന്റെ മറുപടി.

   ജയിച്ചതിന് ശേഷം എങ്ങനെ ഗോള്‍ പോസ്റ്റിന് മുകളില്‍ കയറി എന്നായിരുന്നു മോദിയുടെ അടുത്ത ചോദ്യം. '21 വര്‍ഷത്തോളമായി ഞാന്‍ അതിനടുത്താണ്. ആ ഒരു എക്‌സൈറ്റ്‌മെന്റില്‍ മുകളില്‍ കയറിപ്പോയതാണ്' എന്ന് ശ്രീജേഷ് മറുപടി നല്‍കി. കൂടാതെ സെമിയിലെ തോല്‍വിക്ക് ശേഷം തങ്ങളെ  ആശ്വസിപ്പിക്കാനായി ഫോണ്‍ വിളിച്ചതിന് പ്രധാനമന്ത്രിയോട് ശ്രീജേഷ് നന്ദിയറിയിക്കുകയും ചെയ്തു.   കേരളത്തിലേക്ക് 49 വര്‍ഷത്തിനുശേഷം ഒളിംപിക് മെഡല്‍ കൊണ്ടുവന്ന പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

   ഒളിമ്പിക്‌സിലെ ഒമ്പത് ഗോളുകള്‍ പിറന്ന അത്യന്തം ആവേശകരമായിരുന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യന്‍ ടീമിന് പലപ്പോഴും രക്ഷയായത് ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളായിരുന്നു. കളി തീരാന്‍ വെറും സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യക്കെതിരെ ജര്‍മനിക്ക് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചപ്പോള്‍ എല്ലാ ഇന്ത്യക്കാരും മുള്‍മുനയിലായി. പക്ഷെ സമ്മര്‍ദ്ദ നിമിഷത്തില്‍ പതറാതെ ജര്‍മന്‍ താരങ്ങള്‍ എടുത്ത പെനാല്‍റ്റി കോര്‍ണര്‍ വളരെ മികച്ച രീതിയില്‍ തടുത്തിട്ടതോടെയാണ് ഇന്ത്യന്‍ ടീമിന് ചരിത്ര ജയം സ്വന്തമായത്.

   കേരള ഹോക്കി അസോസിയേഷന്‍ അഞ്ച് ലക്ഷം രൂപ, മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ ഒരു കോടി രൂപയും ശ്രീജേഷിന് പാരിതോഷികമായി നല്‍കിയിരുന്നു.
   Published by:Jayesh Krishnan
   First published:
   )}