• HOME
 • »
 • NEWS
 • »
 • sports
 • »
 • 'ഭാരം കുറക്കാതെ ടീമിലേക്ക് പരിഗണിക്കുകയില്ല'; പൃഥ്വി ഷായോട് സെലക്ടർമാർ

'ഭാരം കുറക്കാതെ ടീമിലേക്ക് പരിഗണിക്കുകയില്ല'; പൃഥ്വി ഷായോട് സെലക്ടർമാർ

ഋഷഭ് പന്ത് മികച്ച ഉദാഹരണമായി പൃഥ്വിക്കു മുന്നിലുണ്ട്. കുറച്ചുമാസങ്ങള്‍ കൊണ്ട് ഋഷഭിനും കാര്യങ്ങള്‍ മാറ്റിമറിക്കാന്‍ കഴിഞ്ഞുവെങ്കില്‍ പൃഥ്വിക്കും അതിനു കഴിയുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

Prithvi Shaw

Prithvi Shaw

 • Share this:
  ഇന്ത്യയുടെ യുവ താരവും ഓപ്പണറുമായ പൃഥ്വി ഷായെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചു ടെസ്റ്റുകള്‍ക്കമുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുണ്ടായിരുന്നില്ല. മികച്ച ഫോമിലുള്ള പൃഥ്വി ഷാ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ സെലക്ടര്‍മാര്‍ ഒരിക്കല്‍ക്കൂടി താരത്തെ തഴയുകയായിരുന്നു.

  കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് പൃഥ്വി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. എന്നാല്‍ ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്‍ന്നു ശേഷം ഒഴിവാക്കപ്പെട്ട താരത്തിന് ആ പരമ്പരയിൽ പിന്നീട് ഇന്ത്യക്കായി കളിക്കാൻ സാധിച്ചില്ല. പക്ഷേ പിന്നീട് നടന്ന ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റിലും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനും വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടും താന്‍ ഇത്തവണ ഒഴിവാക്കപ്പെട്ടതിന്റെ നിരാശയിലാണ് പൃഥ്വി. താരത്തിന് ടീമിൽ സ്ഥാനമില്ലാത്തതിൻ്റെ കര്യമെന്തെന്നാല്‍ തടിയാണ് പ്രശ്നം. തടി കുറയ്ക്കാതെ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടെന്നു പൃഥ്വിയെ അറിയിച്ചിരുക്കുകയാണ് സെലക്ടര്‍മാര്‍.

  പൃഥ്വിക്കു അമിതഭാരമുണ്ടെന്നും ഇതു കുറയ്ക്കാതെ ദേശീയ ടീമിലേക്കു താരത്തെ തിരിച്ചുവിളിക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി. ലോക ചാംപ്യന്‍ഷിപ്പ്, ഇംഗ്ലണ്ടിനെതിരായ പരമ്പര എന്നിവയില്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് ഓപ്പണര്‍മാരായി ടീമിലെത്തിയിരിക്കുന്നത്. ബംഗാള്‍ താരം അഭിമന്യു ഈശ്വരന്‍ റിസർവ് ഓപ്പണറായും ഇന്ത്യക്കൊപ്പമുണ്ട്.

  ഋഷഭ് പന്തിനെ കണ്ടുപഠിക്കാനാണ് പൃഥ്വിയോടു സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ അമിതഭാരം കാരണം ടീമിനു പുറത്തായ ഋഷഭ് ഭാരം കുറച്ചതിന് ശേഷം താരത്തിൻ്റെ പ്രകടനം ഏറെ മെച്ചപ്പെട്ടതായും ഇത് ദേശീയ ടീമില്‍ മടങ്ങിയെത്താന്‍ താരത്തെ സഹായിച്ചതായും സെലക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

  Also Read- World Test Champioship | 'ഒരു മത്സരത്തിന്റെ പേരിൽ അവനെ ഒഴിവാക്കുന്നത് കടുപ്പമാണ്'; പൃഥ്വി ഷായെ ഒഴിവാക്കിയതിനെതിരെ ആശിഷ് നെഹ്‌റ

  21 വയസ്സ് മാത്രമേയുള്ളൂവെങ്കിലും ഫീല്‍ഡില്‍ പൃഥ്വിക്കു വേഗത കുറവാണ്. അമിതഭാരം തന്നെയാണ് ഇതിനു കാരണം. കുറച്ച് കിലോ ഭാരം താരം അത്യാവശ്യമായി കുറയ്‌ക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയയില്‍ ഫീല്‍ഡിങിനിടെ പൃഥ്വിക്കു ഏകാഗ്രതക്കുറവും കാണപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തിയ ശേഷം അവന്‍ കഠിനാധ്വാനം നടത്തുന്നുണ്ട്.

  ഋഷഭ് പന്ത് മികച്ച ഉദാഹരണമായി പൃഥ്വിക്കു മുന്നിലുണ്ട്. കുറച്ചുമാസങ്ങള്‍ കൊണ്ട് ഋഷഭിനും കാര്യങ്ങള്‍ മാറ്റിമറിക്കാന്‍ കഴിഞ്ഞുവെങ്കില്‍ പൃഥ്വിക്കും അതിനു കഴിയുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

  ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ പൃഥ്വി മികച്ച പ്രകടനം തുടരേണ്ടതുണ്ട്. അടുത്ത കുറച്ച് ടൂര്‍ണമെന്റുകളില്‍ കൂടി പൃഥ്വി മികവ് തുടരണം. ഒരു മികച്ച പരമ്പരയുടെ പേരിലാണ് അവന്‍ പലപ്പോഴും ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടാറുള്ളത്. അതിനു ശേഷം പൃഥ്വി അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതറുകയും ചെയ്യും. ഏറെക്കാലം മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത വിധം മികച്ച താരമാണ് പൃഥ്വിയെന്നും ബിസിസിഐ വൃത്തങ്ങള്‍ വിലയിരുത്തി.

  ഇന്ത്യക്കു വേണ്ടി ടെസ്റ്റിലൂടെ അരങ്ങേറിയ പൃഥ്വിക്കു പിന്നീട് പരുക്കും വിലക്കുമെല്ലാം നേരിടേണ്ടി വന്നിരുന്നു. മോശം ഫോം കാരണം 2020ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പ്ലെയിങ് ഇലവനില്‍ നിന്നും താരം ഒഴിവാക്കപ്പെട്ടു. പിന്നാലെ ഇന്ത്യന്‍ ടീമിലും പൃഥ്വിക്കു സ്ഥാനം നഷ്ടമായി.

  ഈ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയിലൂടെ ഗംഭീര തിരിത്തുവരവാണ് താരം നടത്തിയത്. 800ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ പൃഥ്വി ഐപിഎല്ലില്‍ ഡിസിക്കായി എട്ടു മല്‍സരങ്ങളില്‍ നിന്നും 308 റണ്‍സും നേടി തകർപ്പൻ ഫോമിൽ ആയിരുന്നു.

  Summary- Prithvi Shaw did not recieve the call for national duty in WTC due to weight issues
  Published by:Anuraj GR
  First published: