HOME » NEWS » Sports »

പ്രിഥ്വി ഷായും കൂട്ടരും മിന്നൽ പ്രകടനത്തിലൂടെ അണ്ടർ-19 ലോകകപ്പടിച്ച് ഇന്നേക്ക് രണ്ട് വർഷം

ഇന്ത്യയുടെ വിജയം സ്മരിച്ചു കൊണ്ട് വിജയശ്രീലാളിതരായ അണ്ടർ-19 ടീമിന്റെ ഡ്രസ്സിംഗ് റൂം ഫോട്ടോ ട്വിറ്ററിൽ കുറിച്ചിരിക്കുകയാണ് ഐസിസി

News18 Malayalam | news18-malayalam
Updated: February 3, 2021, 6:10 PM IST
പ്രിഥ്വി ഷായും കൂട്ടരും മിന്നൽ പ്രകടനത്തിലൂടെ അണ്ടർ-19 ലോകകപ്പടിച്ച് ഇന്നേക്ക് രണ്ട് വർഷം
prithvi-haw
  • Share this:
ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവാത്ത വർഷമാണ് 2018. തുടർച്ചയായ നാലാം തവണയും അണ്ടർ-19 ലോക കപ്പ് കരസ്ഥമാക്കി രാജ്യം ചരിത്രം രചിച്ച വർഷം. ന്യൂസിലാന്റിലെ തൗറംഗയിലെ ബെയ് ഓവൽ സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യയുടെ കൊച്ചു മിടുക്കന്മാർ ഓസ്ട്രേലിയയെ എട്ടു വികറ്റിന്
തോൽപ്പിച്ചത് കായിക പ്രേമികളുടെ മനസിലെ മായാത്ത ഓർമ്മയാണ്. 2018 ൽ ഇന്ത്യ അണ്ടർ-19  ലോക കപ്പ് ഫൈനലിൽ പ്രവേശിക്കുന്പോൾ, ഇന്ത്യയും ഓസ്ട്രേലിയയും മൂന്ന് കപ്പ് വീതം നേടി. പട്ടികയിൽ തുല്യ നിലയിലായിരുന്നു ഇന്ത്യ ഇതിനു മുന്പ് 2002, 2008, 2012 ലും ലോകകപ്പിൽ മുത്തമിട്ടിട്ടുണ്ട്. എന്നാൽ, ടൂർണമെന്റിൽ ഒരു മാച്ച് പോലും തോൽക്കാതെയാണ് 2018 ൽ പ്രിത്ഥി ഷായും കൂട്ടരും ലോക റെക്കോർഡ് കരസ്ഥമാക്കിയത്. ഫൈനൽ ഉൾപ്പെടെ ആറു മാച്ചുകളും ഇന്ത്യ തൂത്തുവാരി.

ഇന്ത്യയുടെ വിജയം സ്മരിച്ചു കൊണ്ട് വിജയശ്രീലാളിതരായ അണ്ടർ-19 ടീമിന്റെ ഡ്രസ്സിംഗ് റൂം ഫോട്ടോ ട്വിറ്ററിൽ കുറിച്ചിരിക്കുകയാണ് ഐസിസി. 2018 ലെ ഈ ദിവസം ഇന്ത്യ നാലാം തവണയും അണ്ടർ-19 ലോക കപ്പ് ടൂർണമെന്റ് വിജയിച്ചിരുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. കാപ്ഷനിൽ ടൂർണമെന്റിന്റെ കൂടുതൽ വിശേഷങ്ങളും ചേർത്തിട്ടുണ്ട്.



പ്രിഥ്വി ഷായായിരുന്നു ടീം ഇന്ത്യയുടെ അന്നത്തെ ക്യാപ്റ്റ൯. ഷുബ്മാ൯ ഗില്ലിനെ ടൂർണമെന്റിലെ മികച്ച താരമായി തെരെഞ്ഞെടുത്തിരുന്നത് ഓർമിപ്പിച്ച ഐസിസി ട്വീറ്റ് ഫൈനലിലെ മനോജ് കൽറയുടെ തകർപ്പ൯ സെഞ്ച്വറിയും പരാമർശിക്കുന്നുണ്ട്.  ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത് ഓസ്ട്രേലിയ 216 രണ്സെടുത്തു. നാലു വിക്കറ്റ് നഷ്ടത്തിൽ 183 റണ്സെടുത്ത ഓസീസിനെ പിന്നീട് ഇന്ത്യ൯ സ്പി൯ ബോളേസ് ഞെട്ടിക്കുകയായിരുന്നു.

Also Read - ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് വാക്സിൻ നൽകണം; സർക്കാരിനോട് ബിസിസിഐ

പിന്നീട്ട് വെറും 33 റണ്സിന് ഓസ്ട്രേലിയ ആറു വിക്കറ്റ് നഷ്ടപ്പെടുത്തി. 216 റണ്സ് ലക്ഷ്യത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നും പ്രിഥ്വി ഷായും കൽറയും നൽകിയത്. 29 റണ്സ് മാത്രമെടുത്ത് ഷാ കളം വിട്ടെങ്കിലും ശേഷം വന്ന ശുബ്മാ൯ ഗില്ലും ഹാർവിക് ദേശായിയും ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. കാൽറ ഓട്ടാകാതെ 101 റണ്സെടുത്തു. ഇന്ത്യയുടെ മിന്നും വിജയത്തിന്റെ പ്രധാന ക്രെഡിറ്റും നൽകേണ്ടത് മു൯ താരം രാഹുൽ ദ്രാവിഡിനാണ്. ടീമിന്റെ ഒരു  നീക്കങ്ങളിലും ദ്രാവിഡിന്റെ പങ്ക് പറഞ്ഞറിയാക്കാനാവാത്തതാണ്. 2018 കപ്പ് ദ്രാവിഡിന്റെ കൂടി ആദ്യത്തെ ട്രോഫിയായിരുന്നു.
Published by: Anuraj GR
First published: February 3, 2021, 6:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories