രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍ ഐ പി എല്‍ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെല്ലാം വളരെയധികം നിരാശപ്പെട്ടിരുന്നു. എന്നാല്‍ ഇനി വരാനിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചോളം തിരക്കേറിയ മാസങ്ങളാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമായി ജൂണ്‍ രണ്ടിന് 25 അംഗ ഇന്ത്യന്‍ സ്ക്വാഡ് ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. തുടര്‍ന്ന് മൂന്ന് മാസത്തോളം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ആയിരിക്കും. ഇതിനിടെ ജൂലൈ മാസത്തില്‍ ഇന്ത്യക്ക് ശ്രീലങ്കന്‍ പര്യടനവും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
പരിമിത ഓവര്‍ പരമ്പരകളാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. സീനിയര്‍ തരങ്ങളെല്ലാം തന്നെ ഇംഗ്ലണ്ടില്‍ ആവുമെന്നതിനാല്‍ യുവനിര ടീമിനെയാണ് ബി സി സി ഐ ശ്രീലങ്കയിലേക്ക് അയക്കുക. ടീം പ്രഖ്യാപനം ആയിട്ടില്ലെങ്കിലും ടീമിനെ പരിശീലിപ്പിക്കാന്‍ പോകുന്നത് ഇന്ത്യന്‍ ഇതിഹാസ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡാണ്. ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന് രവി ശാസ്ത്രിയും ബാറ്റിംഗ് പരിശീലകന് വിക്രം റാത്തോഡും ബൗളിംഗ് പരിശീലകന് ഭരത് അരുണും ടെസ്റ്റ് പരമ്പരയ്ക്കായി വിരാട് കോഹ്ലിക്കും സംഘത്തിനുമൊപ്പം ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാലാണ് യുവ ടീമിനൊപ്പം ദ്രാവിഡിനെ ലങ്കയിലേക്ക് അയക്കുന്നത്.
ചരിത്രനിമിഷത്തിനായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കത്തിരിക്കുന്നത്. മുന്നൊരിക്കല് ഇത്തരത്തില്‍ ഒരേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം രണ്ടു രാജ്യങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ടെങ്കിലും രണ്ടിലും പരാജയമായിരുന്നു ഫലം. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറിയിരിക്കുകയാണ്. ഐ പി എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങിയ താരങ്ങളെല്ലാം ശ്രീലങ്കന്‍ പര്യടനത്തിന് വിളി കാത്തിരിക്കുകയാണ്. ഇത്തവണത്തെ ഐ പി എല്ലില്‍ തിളങ്ങിയ പൃഥ്വി ഷാ, സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ്, തുടങ്ങിയ താരങ്ങളെല്ലാം അതീവ പ്രതീക്ഷയിലാണ്. ഈ സാഹചര്യത്തില്‍ ദ്രാവിഡിന് കീഴില്‍ കളിച്ച അനുഭവം പങ്കുവെക്കുയാണ് യുവതാരം പൃഥ്വി ഷാ. 2018ല്‍ ഇന്ത്യന്‍ ടീം പൃഥ്വി ഷായുടെ നേതൃത്വത്തില്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോള്‍ ദ്രാവിഡ് ആയിരുന്നു ടീം പരിശീലകന്.
'ദ്രാവിഡ് സാറിനെ അന്ന് എല്ലാവര്ക്കും ഭയമായിരുന്നു. ദ്രാവിഡ് സാര്‍ ഞങ്ങളുടെ കൂടെ അത്താഴത്തിന് വരുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ശരിക്കും ഭയന്നു. ദ്രാവിഡ് സര് ഉണ്ടെങ്കില്‍ അച്ചടക്കം വളരെ പ്രധാനമാണ്. അതിനാല്‍ ചെറിയൊരു പേടി ഉണ്ടായിരുന്നു. എന്നാല്‍ കളിക്കളത്തിന് പുറത്ത് വളരെ സൗഹാര്‍ദപരമായാണ് സര് പെരുമാറുക. അദ്ദേഹത്തെപ്പോലൊരു ഇതിഹാസത്തിനൊപ്പം ഇരിക്കാന്‍ കഴിയുക എന്നതുപോലും സ്വപ്നതുല്യമാണ്. അദ്ദേഹത്തോടൊപ്പം അണ്ടര്‍ 19 ലോകകപ്പിന് മുമ്പും ഞങ്ങള്‍ വിദേശ പരമ്പരകള്‍ക്ക് പോയിട്ടുണ്ട്. ഒരിക്കലും തന്നെപ്പോലെ കളിക്കണമെന്ന് അദ്ദേഹം ആരെയും നിര്ബന്ധിക്കില്ല. ഓരോരുത്തരോടും അവരവരുടെ സ്വാഭാവിക കളി തുടരാനാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.