നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Pro Kabaddi League 2021 | പ്രോ കബഡി ലേലത്തിലെ ഏറ്റവും വിലയുള്ള 10 കളിക്കാർ; 1.65 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഏറ്റവും വിലയേറിയ താരം ആര്?

  Pro Kabaddi League 2021 | പ്രോ കബഡി ലേലത്തിലെ ഏറ്റവും വിലയുള്ള 10 കളിക്കാർ; 1.65 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഏറ്റവും വിലയേറിയ താരം ആര്?

  ലീഗിന്റെ എട്ടാം സീസണിനായി ഓഗസ്റ്റിൽ നടന്ന ലേലത്തിൽ പർദീപ് നർവാൾ ആണ് പ്രോ കബഡിയുടെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി മാറിയത്.

  pro kabaddi 2021

  pro kabaddi 2021

  • Share this:
   പ്രോ കബഡി ലീഗ് എട്ടാം സീസണിന്റെ (PKL 2021 Season 8) ലേലം (Auction) ഓഗസ്റ്റ് 29 മുതൽ 31 വരെ മുംബൈയിലാണ് (Mumbai) നടന്നത്. കൊറോണ വൈറസ് (Corona Virus) മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ലീഗ് 2021 ഡിസംബർ 22ന് ആരംഭിക്കും. പ്രോ കബഡി ലീഗ് 2021ൽ മത്സരിക്കുന്ന ടീമുകൾ (Teams) ബംഗാൾ വാരിയേഴ്‌സ്, ബെംഗളൂരു ബുൾസ്, ദബാംഗ് ഡൽഹി കെസി, ഗുജറാത്ത് ജയന്റ്‌സ്, ഹരിയാന സ്റ്റീലേഴ്‌സ്, ജയ്പൂർ പിങ്ക് പാന്തേഴ്സ്, പട്ന പൈറേറ്റ്സ്, പുനേരി പൾട്ടൻ, തമിഴ് തലൈവാസ്, തെലുങ്ക് ടൈറ്റൻസ്, യു മുംബൈ, യു.പി യോദ്ധ എന്നിവയാണ്.

   ലീഗിന്റെ എട്ടാം സീസണിനായി ഓഗസ്റ്റിൽ നടന്ന ലേലത്തിൽ പർദീപ് നർവാൾ ആണ് പ്രോ കബഡിയുടെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി മാറിയത്. 1.65 കോടി രൂപയ്ക്കാണ് യുപി യോദ്ധ പർദീപ് നർവാളിനെ സ്വന്തമാക്കിയത്. 1.30 കോടി രൂപയ്ക്കാണ് സിദ്ധാർത്ഥ് ദേശായിയെ തെലുങ്ക് ടൈറ്റൻസ് സ്വന്തമാക്കിയത്.

   അടിസ്ഥാന വില

   താര ലേലം തുകയുടെ അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളായി തിരിച്ചിരുന്നു. എ വിഭാഗത്തിൽ 30 ലക്ഷം രൂപയാണ് അടിസ്ഥാന വില. ബി വിഭാഗത്തിൽ 20 ലക്ഷം രൂപ, സി വിഭാഗത്തിൽ 10 ലക്ഷം രൂപ, ഡി വിഭാഗത്തിൽ 6 ലക്ഷം രൂപ എന്നിങ്ങനെയാണ് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. ഓരോ ഫ്രാഞ്ചൈസിക്കും ടീമുകൾക്കായി ചെലവഴിക്കാൻ 4.4 കോടി രൂപ വീതം നൽകിയിരുന്നു.

   ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 ഇന്ത്യൻ കളിക്കാർ

   പർദീപ് നർവാളാണ് പട്ടികയിൽ ഒന്നാമത്. 1.65 കോടി രൂപയ്ക്കാണ് യുപി യോദ്ധ പർദീപിനെ സ്വന്തമാക്കിയത്. രണ്ടാമത് സിദ്ധാർത്ഥ് ദേശായി. 1.30 കോടി രൂപയ്ക്കാണ് തെലുങ്ക് ടൈറ്റൻസ് ഈ താരത്തെ വാങ്ങിയത്. അർജുൻ ദേശ്വാളിനെ (96 ലക്ഷം രൂപ) ജയ്പൂർ പിങ്ക് പാന്തറും മഞ്ജിത്തിനെ (92 ലക്ഷം രൂപ) തമിഴ് തലൈവാസും സ്വന്തമാക്കി. പട്‌ന പൈറേറ്റ്‌സിന്റെ സച്ചിന് (84 ലക്ഷം), ഹരിയാന സ്റ്റീലേഴ്‌സിന്റെ രോഹിത് (83 ലക്ഷം), ബാംഗ്ലൂർ ബുൾസിന്റെ ചന്ദ്രൻ രഞ്ജിത് (80 ലക്ഷം), തമിഴ് തലൈവാസിന്റെ സുർജിത് സിങ് (75 ലക്ഷം), ഗുജറാത്ത് ജയന്റ്‌സിന്റെ രവീന്ദ്ര പഹൽ (74 ലക്ഷം) ) യുപി യോദ്ധാ ശ്രീത് ജാദവ് (72 ലക്ഷം രൂപ) എന്നിങ്ങനെയാണ് മികച്ച 10 താരങ്ങളുടെ ലേല തുക.

   ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വിദേശ കളിക്കാർ

   മുഹമ്മദ് റെസ ഷാദ്‌ലുയി ചിയാനാണ് വിദേശ താരങ്ങളുടെ പട്ടികയിൽ ഒന്നാമത്. 31 ലക്ഷം രൂപയാണ് ഈ താരത്തിന്റെ പ്രതിഫലം. അബോസർ മൊഹാജർ മിഗാനിയുടെ ലേല തുക 30.50 ലക്ഷം രൂപയാണ്. പട്‌ന പൈറേറ്റ്‌സിന്റെ ജംഗ് കുൻ ലീ (20.50 ലക്ഷം), ഗുജറാത്ത് ജയന്റ്‌സിന്റെ ഹാദി ഓഷ്‌ടോറക് (20 ലക്ഷം) എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.

   Also Read- Pro Kabaddi League | പ്രോ കബഡി ലീഗ് സീസൺ 8 ഡിസംബർ 22 മുതൽ; മത്സര വേദിയും ഷെഡ്യൂളുകളും
   Published by:Rajesh V
   First published: