നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Pro Kabaddi League | പ്രോ കബഡി ലീഗ് സീസൺ 8 ഡിസംബർ 22 മുതൽ; മത്സര വേദിയും ഷെഡ്യൂളുകളും

  Pro Kabaddi League | പ്രോ കബഡി ലീഗ് സീസൺ 8 ഡിസംബർ 22 മുതൽ; മത്സര വേദിയും ഷെഡ്യൂളുകളും

  2021 ഡിസംബർ 22ന് വൈകുന്നേരം 7:30നാണു സീസൺ ആരംഭിക്കുക. ഷെറാട്ടൺ ഗ്രാൻഡ് ബെംഗളൂരു വൈറ്റ്ഫീൽഡ് ഹോട്ടൽ & കൺവെൻഷൻ സെന്റർ ആണ് വിവോ പ്രോ കബഡി ലീഗിന് വേദിയാകുക.

  Pro_Kabaddi

  Pro_Kabaddi

  • Share this:
   വിവോ പ്രോ കബഡി ലീഗ് സീസൺ 8 ന്റെ ആദ്യ പകുതിയുടെ ഷെഡ്യൂളും വേദിയും പ്രഖ്യാപിച്ചു. സംഘാടകരായ മാഷൽ സ്‌പോർട്‌സാണ് പ്രോ കബഡി ലീഗിന്റെ വേദിയും മത്സര സമയവും അറിയിച്ചത്. 2021 ഡിസംബർ 22ന് വൈകുന്നേരം 7:30നാണു സീസൺ ആരംഭിക്കുക. ഷെറാട്ടൺ ഗ്രാൻഡ് ബെംഗളൂരു വൈറ്റ്ഫീൽഡ് ഹോട്ടൽ & കൺവെൻഷൻ സെന്റർ ആണ് വിവോ പ്രോ കബഡി ലീഗിന് വേദിയാകുക.

   പ്രോ കബഡി ലീഗ് സീസൺ 8ന്റെ രാജ്യത്തുടനീളമുള്ള കബഡി ആരാധകർക്ക് ലീഗിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾ കളിക്കുന്നത് കാണാൻ കഴിയുമെന്ന് ഉറപ്പാക്കാൻ സംഘാടകർ പ്രത്യേക ഫോർമാറ്റ് എന്ന നിലയിൽ ആദ്യ 4 ദിവസങ്ങളിൽ ‘ട്രിപ്പിൾ ഹെഡ്ഡറുകൾ’ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. വിവോ പ്രോ കബഡി ലീഗ് സീസൺ 8 ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ യു മുംബൈ, ബെംഗളൂരു ബുൾസിനെ നേരിടും.

   രണ്ടാം മത്സരത്തിൽ തെലുങ്ക് ടൈറ്റൻസ് തമിഴ് തലൈവാസുമായി ഏറ്റുമുട്ടും. പ്രൊ കബഡി ലീഗിന്റെ ഉദ്ഘാടന ദിവസത്തെ അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗാൾ വാരിയേഴ്‌സ് യുപി യോദ്ധയുമായി കൊമ്പുകോർക്കും. ആവേശം നിറയുന്ന പോരാട്ടങ്ങളായിരിയ്ക്കും പ്രൊ കബഡി ലീഗിന്റെ ആദ്യ മത്സരങ്ങൾ എന്നാണ് ഇതുവരെയുള്ള സൂചനകൾ. ദക്ഷിണേന്ത്യയിലെ ശക്തരായ എല്ലാ ടീമുകളും പ്രൊ കബഡി ലീഗ് സീസൺ 8 ന്റെ ആദ്യ മത്സരങ്ങളിൽ വേദിയിലെത്തും.

   ബ്ലോക്ബസ്റ്റർ മത്സരങ്ങളും തീപ്പൊരി പോരാട്ടങ്ങളും ഉറപ്പുനൽകുന്ന ഈ സീസണിൽ വാരാന്ത്യങ്ങളിൽ ട്രിപ്പിൾ ഹെഡേഴ്‌സ് നയിക്കുന്ന 'ട്രിപ്പിൾ പംഗ' അവതരിപ്പിക്കും. കബഡി പ്രേമികളുടെ ആവേശം വാനോളം ഉയർത്താൻ ട്രിപ്പിൾ പംഗയിലൂടെ സാധിക്കുമെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

   പുതിയ ഫോർമാറ്റ് തീർച്ചയായും കബഡി പ്രേമികളിൽ ആവേശം നിറയ്ക്കും എന്നാണ് സംഘാടകർ വിലയിരുത്തുന്നത്. പ്രൊ കബഡി ലീഗിന്റെ ഈ സീസണിലെ വാരാന്ത്യങ്ങളിൽ ആരാധകരെ ആകർഷിക്കുക എന്ന ലക്ഷ്യം കൂടി ലീഗ് മുന്നോട്ട് വെക്കുന്നു. ജനുവരി പകുതിയോടെ സീസണിന്റെ രണ്ടാം ഭാഗ ഷെഡ്യൂൾ റിലീസ് ചെയ്യാനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്. ഇത് ടീമുകളെ തുടർന്നുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിക്കും. കാരണം ആദ്യ പകുതിയിൽ മത്സര തന്ത്രങ്ങൾ വിലയിരുത്തുന്നതിനും പുനർനിർമ്മിക്കുന്നതിനും ഇതിലൂടെ ടീമുകൾക്ക് അവസരം ലഭിക്കും.

   ഇന്ത്യയുടെ സ്വന്തം കായിക വിനോദമായ കബഡിയെ പുനരുജ്ജീവിപ്പിക്കാനും ജനപ്രിയമാക്കാനുമാണ് വിവോ പ്രോ കബഡി ലീഗ് ലക്ഷ്യമിടുന്നതെന്ന് മാഷൽ സ്‌പോർട്‌സ് ആൻഡ് ലീഗ് കമ്മീഷണർ സിഇഒ അനുപം ഗോസ്വാമി പറഞ്ഞു. രണ്ട് ഘട്ടങ്ങളായി പുറത്തിറക്കുന്ന വിവോ പ്രോ കബഡി ലീഗ് സീസൺ 8 നെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ഭാഗങ്ങളായി ഷെഡ്യൂൾ റിലീസ് ചെയ്യുന്നതിലൂടെ ടീമുകളെ മികച്ച രീതിയിൽ നയിക്കാൻ ക്യാപ്റ്റന്മാർക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
   Published by:Anuraj GR
   First published:
   )}