പ്രൊ വോളീബോള്‍ ലീഗ്: ആദ്യ മത്സരത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ജയം
പ്രൊ വോളീബോള്‍ ലീഗ്: ആദ്യ മത്സരത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ജയം
കൊച്ചി നായകന് ഉക്രപാണ്ഡ്യനാണ് കളിയിലെ താരം
blue spikers
Last Updated :
Share this:
കൊച്ചി: പ്രഥമ പ്രൊ വോളീബോള്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ജയം. ഒന്നിനെതിരെ നാല് സെറ്റുകള്‍ക്ക് യു മുംബൈയെയാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് പരാജയപ്പെടുത്തിയത്. 15 പോയിന്റുകള്‍ നേടിയ മനു ജോസഫിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് കൊച്ചിയുടെ ജയം മനു തന്നെയാണ് ടോപ് സ്കോറര്‍.
ആവേശം അലതല്ലിയ ഗ്യാലറിയ്ക്ക മുന്നില്‍ മികച്ച പ്രകടനമായിരുന്നു മത്സരത്തിലുടനീളം ബ്ലൂ സ്പൈക്കേഴ്സ് പുറത്തെടുത്തത്. കരുത്തുറ്റ സ്മാഷുകളും സെര്‍വുകളുമായി കൊച്ചിയുടെ നീലപ്പട കളം നിറഞ്ഞപ്പോള്‍ ആദ്യ സെറ്റ് സ്വന്തമാക്കിയത് 15- 11 എന്ന നിലയിലായിരുന്നു.
രണ്ടാം സെറ്റില്‍ മുംബെ തിരിച്ചു വരവിനു ശ്രമം നടത്തിയെങ്കിലും കൊച്ചിയുടെ കൈക്കരുത്തിനു മുന്നില്‍ തകര്‍ന്നുപോവുകയായിരുന്നു 15- 13 നായിരുന്നു രണ്ടാം സെറ്റിലെ ജയം. മൂന്നാം സെറ്റില്‍ മുംബൈ തലപൊക്കാന്‍ വിടാതിരുന്ന കൊച്ചി 15- 8 ന് സെറ്റ് സ്വന്തമാക്കി. നാലാം സെറ്റില്‍ 15- 10 ന്റെ ജയവും ബ്ലൂ സ്പൈക്കേഴ്സ് നേടി.
അവസാന സെറ്റില്‍ ശക്തമായി തിരിച്ചടിച്ച മുംബെ കളി സ്വന്തമാക്കി. അവസാന സെറ്റ് കൈവിട്ടതോടെ കൊച്ചിക്കു ബോണസ് പോയിന്റ് സ്വന്തമാകാനായില്ല. എങ്കിലും ആദ്യ മത്സരത്തില്‍ 4- 1 ന്റെ ജയം നേടാനായത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. കൊച്ചി നായകന് ഉക്രപാണ്ഡ്യനാണ് കളിയിലെ താരം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.