പ്രോ വോളി ലീഗ്: ചെന്നൈ സ്പാര്ട്ട്സിനെ തകര്‍ത്ത് കാലിക്കറ്റ് ഹീറോസിന് വിജയത്തുടക്കം
പ്രോ വോളി ലീഗ്: ചെന്നൈ സ്പാര്ട്ട്സിനെ തകര്‍ത്ത് കാലിക്കറ്റ് ഹീറോസിന് വിജയത്തുടക്കം
കാലിക്കറ്റ് ഹീറോസിന്റെ അജിത് ലാലാണ് മാന്‍ ഓഫ് ദി മാച്ച്
calicut heros
Last Updated :
Share this:
കൊച്ചി: പ്രഥമ പ്രോ വോളി ലീഗിലെ രണ്ടാം മത്സരത്തില്‍ കാലിക്കറ്റ് ഹീറോസിന് ജയം. ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് ചെന്നൈ സ്പാര്ട്ടിന്സിനെയാണ് ഹീറോസ് പരാജയപ്പെടുത്തിയത്. കാലിക്കറ്റ് ഹീറോസിന്റെ അജിത് ലാലാണ് മാന്‍ ഓഫ് ദി മാച്ച്.
ആദ്യ സെറ്റ് മുതല്‍ കളിക്കളത്തില്‍ നിറഞ്ഞ് നിന്നത് കാലിക്കറ്റ് ഹീറോസിന്റെ ഹീറോകളായിരുന്നു. മത്സരത്തിന്റെ ആദ്യ രണ്ടു സെറ്റുകളും അനായാസമാണ് കാലിക്കറ് നേടിയത്. സ്കോര്‍ 15-8, 15-8, മാന്‍ ഓഫ് ദി മാച്ചായ അജിത് ലാല്‍, ജെറോം വിനീത് എന്നിവരുടെ തകര്‍പ്പന്‍ സ്മാഷുകള്‍ കാലിക്കറ്റിന്റെ ആധിപത്യത്തില്‍ നിര്‍ണ്ണായകമായി.
കാലിക്കറ്റിന്റെയും ചെന്നൈയുടെയും ഒപ്പത്തിനൊപ്പമുള്ള മുന്നേറ്റത്തിനൊടുവില്‍ മൂന്നാം സെറ്റ 15- 13ന് ചെന്നൈ നേടി. ചെന്നൈ മല്‍സരത്തിലേക്ക് തിരികെയെത്തിയെങ്കിലും നാലാം സെറ്റ് 15-11 ന് ജയിച്ച് കാലിക്കറ്റ് മല്‍സരം സ്വന്തം പേരില്‍ കുറിച്ചു. അഞ്ചാം സെറ്റും 15- 11 നാണ് കാലിക്കറ്റ് സ്വന്തമാക്കിയത്. 14 പോയിന്റ് നേടിയ മലയാളി താരം അജിത് ലാലാണ് ഹീറോസിന്റെ വിജയശില്പി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.