HOME » NEWS » Sports » PSG CLINGS ON TO TITLE HOPES AS LEADER LILLE FALLS TO ONE POINT LEAD JK INT

ലില്ലെക്ക് സമനില; പിഎസ്ജിക്ക് വന്‍ വിജയം; ഫ്രഞ്ച് ലീഗ് കിരീട പോരാട്ടവും ഫോട്ടോഫിനിഷിലേക്ക്

ലീഗില്‍ ലില്ലെക്ക് ഇപ്പോള്‍ 80 പോയിന്റും പിഎസ്ജിക്ക് 79 പോയിന്റുമാണ് ഉള്ളത്

News18 Malayalam | news18-malayalam
Updated: May 17, 2021, 6:23 PM IST
ലില്ലെക്ക് സമനില; പിഎസ്ജിക്ക് വന്‍ വിജയം; ഫ്രഞ്ച് ലീഗ് കിരീട പോരാട്ടവും ഫോട്ടോഫിനിഷിലേക്ക്
PSG
  • Share this:
സ്പാനിഷ് ലീഗിലേത് പോലെ ഫ്രഞ്ച് ലീഗിലും കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ഇന്നലെ നടന്ന മത്സരത്തില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലില്ലെ സമനില വഴങ്ങുകയും രണ്ടാം സ്ഥാനക്കാരായ പിഎസ്ജി വിജയിക്കുകയും ചെയ്തതോടെ രണ്ടു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒരു പോയിന്റിലേക്ക് ചുരുങ്ങി. ഇതോടെ ആകെ ഒരു റൗണ്ട് മത്സരം മാത്രം അവശേഷിക്കുന്ന ലീഗില്‍ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക് നീങ്ങിയത്.

ഇന്നലെ നടന്ന മത്സരത്തില്‍ സ്വന്തം മൈതാനത്ത് എതിരില്ലാത്ത നാലു ഗോളുകളുടെ വമ്പന്‍ വിജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. 10ആം മിനുട്ടില്‍ തന്നെ റെയിംസ് താരം യൂനിസ് ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തായത് ടീമിന് കാര്യങ്ങള്‍ എളുപ്പമാക്കി. മത്സരത്തില്‍ നെയ്മര്‍, എംബാപ്പെ, മാര്‍ക്വീഞ്ഞോസ്, കീന്‍ എന്നിവരാണ് പിഎസ്ജിയുടെ ഗോളുകള്‍ നേടിയത്.

Also Read-മെസ്സിയില്ലാതെ കളിക്കുക അസാധ്യം; ബാഴ്സയുടെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് റൊണാൾഡ്‌ കൂമാൻ

അതേസമയം കിരീടപ്പോരാട്ടത്തില്‍ പിഎസ്ജിക്ക് ഭീഷണിയുയര്‍ത്തുന്ന, ഒന്നാം സ്ഥാനക്കാരായ ലില്ലെ ലീഗില്‍ 11ആം സ്ഥാനത്തുള്ള സെയിന്റ് എറ്റിയണുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതാണ് നേരത്തെ കൈവിട്ടു എന്ന് തോന്നിച്ച ലീഗ് കിരീട സാധ്യത സജീവമാക്കി നിലനിര്‍ത്താന്‍ സഹായകമായത്.

ലീഗില്‍ ലില്ലെക്ക് ഇപ്പോള്‍ 80 പോയിന്റും പിഎസ്ജിക്ക് 79 പോയിന്റുമാണ് ഉള്ളത്. ലീഗിലെ അവസാന റൗണ്ട് അവസാന മത്സരങ്ങളില്‍ 12ആം സ്ഥാനത്തുള്ള ആംഗേഴ്സിനെ ലില്ലെ നേരിടുമ്പോള്‍ 16ആം സ്ഥാനത്തുള്ള ബ്രെസ്റ്റോയ്സ് ആണ് പിഎസ്ജിയുടെ എതിരാളികള്‍. മത്സരത്തില്‍ പിഎസ്ജി വിജയം നേടുകയും ലില്ലെ അവരുടെ മത്സരത്തില്‍ സമനിലയോ തോല്‍വിയോ വഴങ്ങിയാല്‍ കിരീടം നിലവിലെ ജേതാക്കളായ പിഎസ്ജിക്ക് നിലനിര്‍ത്താന്‍ കഴിയും. ഇരുടീമുകള്‍ക്കും എതിരാളികള്‍ ദുര്‍ബലരാണെങ്കിലും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് പിഎസ്ജി. കാരണം അവര്‍ മത്സരം ജയിച്ചാല്‍ മാത്രം പോര ലില്ലെയുടെ മത്സരഫലം അവര്‍ക്ക് അനുകൂലമാവുകയും വേണം. ലില്ലെ മത്സരത്തില്‍ ജയിച്ചാല്‍ കിരീടം അവര്‍ സ്വന്തമാക്കും.

Also Read-'മാച്ച് ഫിക്‌സിങ്ങിന്റെ സമയത്ത് ഇത്ര വ്യക്തത ഉണ്ടാവണമായിരുന്നു', സല്‍മാനെതിരെ പോര് തുടര്‍ന്ന് മൈക്കല്‍ വോണ്‍

അതേസമയം ഏതെങ്കിലും കാരണവശാല്‍ അവസാന മത്സരങ്ങളില്‍ ലില്ലെ തോല്‍ക്കുകയും പിഎസ്ജി സമനില വഴങ്ങുകയും ചെയ്താല്‍ ഇരുടീമുകളും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പം വരും. അങ്ങനെ സംഭവിച്ചാല്‍ പിഎസ്ജിക്ക് തന്നെയായിരിക്കും കിരീടം. രണ്ടു ടീമുകള്‍ ഒപ്പത്തിനൊപ്പം വന്നാല്‍ ഗോള്‍ വ്യത്യാസം നോക്കി മുന്‍തൂക്കം തീരുമാനിക്കുന്ന ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് വ്യക്തമായ മേധാവിത്വമുണ്ട്. അതുകൊണ്ടു തന്നെ അവസാന മത്സരത്തില്‍ വിജയം നേടാന്‍ ഉറച്ച് തന്നെയാവും ലില്ലെ ഇറങ്ങുക.

ഇതോടൊപ്പം, ഇരുടീമുകളും അവസാന മത്സരത്തില്‍ തോല്‍ക്കുകയും 77 പോയിന്റുമായി മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന മൊണാക്കോ ഏഴു ഗോള്‍ വ്യത്യാസത്തില്‍ വിജയിക്കുകയും ചെയ്താല്‍ അവര്‍ക്കും കിരീടം നേടാന്‍ കഴിയുമെന്നതും വസ്തുതയാണ്. ഫലത്തില്‍ മൂന്ന് ടീമുകള്‍ക്ക് കിരീടം നേടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. പക്ഷേ മൊണാക്കോയുടെ കാര്യത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുക തന്നെ വേണം.
Published by: Jayesh Krishnan
First published: May 17, 2021, 6:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories