HOME » NEWS » Sports » PSG FACES DEFEAT AT THE HANDS OF LILLE LOSES THE FIRST POSITION INT NAV

ചുവപ്പ് കാർഡ് വാങ്ങി നെയ്മർ; പി എസ് ജിക്ക് പരാജയം, ഒന്നാം സ്ഥാനം നഷ്ടമായി

രംഗം ശാന്തമാക്കാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെ തള്ളിമാറ്റിയ നെയ്മർ, ഡാലോയെ തല്ലാൻ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ടിവി ചാനലുകൾ സംപ്രേക്ഷണം ചെയ്തിരുന്നു.

News18 Malayalam | news18-malayalam
Updated: April 5, 2021, 9:29 AM IST
ചുവപ്പ് കാർഡ് വാങ്ങി നെയ്മർ; പി എസ് ജിക്ക് പരാജയം, ഒന്നാം സ്ഥാനം നഷ്ടമായി
രംഗം ശാന്തമാക്കാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെ തള്ളിമാറ്റിയ നെയ്മർ, ഡാലോയെ തല്ലാൻ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ടിവി ചാനലുകൾ സംപ്രേക്ഷണം ചെയ്തിരുന്നു.
  • Share this:
ഫ്രഞ്ച് ലീഗിലെ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ പിഎസ്ജിക്ക് തോൽവി. രണ്ടാം സ്ഥാനത്തുള്ള ലില്ലെയെ ഹോം ഗ്രൗണ്ടിൽ നേരിട്ട പിഎസ്ജി എതിരില്ലാത്ത ഒരു ഗോളിനാണ് തോൽവി ഏറ്റുവാങ്ങിയത്. മത്സരത്തിൽ ചുവപ്പ് കാർഡ് വാങ്ങി നെയ്മർ പുറത്തായത് പിഎസ്ജിക്ക് വലിയ തിരിച്ചടിയായി. മത്സരം ആരംഭിച്ച് 20ാം മിനുട്ടിൽ ആയിരുന്നു പിഎസ്ജിയുടെ ഡിഫൻസ് ഭേദിച്ച് ലില്ലെ ഗോൾ നേടിയത്‌. ഡേവിഡ് ആയിരുന്നു സ്കോറർ.

ഗോൾ മടക്കാൻ എംബപെയും നെയ്മറും ഒക്കെ കളിയിൽ ഉടനീളം ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. ഈ വിജയത്തോടെ ലില്ലെ 66 പോയിന്റുമായി പോയിൻ്റ് പട്ടികയിൽ പിഎസ്ജിയെ മറികടന്ന് ഒന്നാമത് എത്തി. പിഎസ്ജിക്ക് 63 പോയിൻ്റാണുള്ളത്. ഇനി 8 മത്സരങ്ങൾ മാത്രം ലീഗിൽ അവശേഷിക്കെ ലീഗ് കിരീടം നേടാൻ ഇരു ടീമുകൾക്കും എല്ലാ മത്സരങ്ങളും ജയിക്കേണ്ടത് അനിവാര്യമാണ്.

Also Read-ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗിനായി ഒരുങ്ങി ഗോകുലവും ട്രാവന്‍കൂര്‍ റോയൽസും

നേരത്തെ, പരുക്ക് ഭേദമായി കളത്തിലെത്തി അധിക നാൾ ആവും മുന്നേ തന്നെ കളത്തിലെ മോശം പെരുമാറ്റത്തിന് ചുവപ്പ് കാർഡ് വാങ്ങിയിരിക്കുകയാണ് പിഎസ്ജി താരം നെയ്മർ. പിഎസ്ജി തോറ്റ കളിയിൽ മർച്ചിങ് ഓർഡർ ചോദിച്ച് വാങ്ങുകയായിരുന്നു താരം. കളിയുടെ ആദ്യ പകുതിയിൽ ലില്ലെ മിഡ്ഫീൽഡർ ബെഞ്ചമിൻ ആന്ദ്രേയേ പിടിച്ച് തള്ളിയതിന് താരം മഞ്ഞക്കാർഡ് വാങ്ങിയിരുന്നു. കളിയുടെ അവസാന നിമിഷത്തിൽ ലില്ലെയുടെ റൈറ്റ് ബാക്ക് തിയാഗോ ഡാലോയെ തൊഴിച്ചതിനും മുഖത്ത് പിടിച്ച് തള്ളിയതിനും റഫറി രണ്ടാം മഞ്ഞക്കാർഡും മാർച്ചിംഗ് ഓർഡറും നൽകിയതോടെ താരം പുറത്തായി. റഫറിയുടെ അടുത്ത് കയർത്തു സംസാരിച്ചതിന് ഡാലോയ്ക്കും ചുവപ്പ് കാർഡ് കിട്ടി.

തുടർന്ന് കളം വിട്ട നെയ്മറും ഡാലോയും തമ്മിൽ ഡ്രസ്സിംഗ് റൂമിലേക്കുള്ള വഴിയിൽ വച്ച് വീണ്ടും കോർത്തു. ഡാലോയുടെ തോളിൽ പിടിച്ച് തള്ളി നെയ്മർ. രംഗം ശാന്തമാക്കാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെ തള്ളിമാറ്റിയ നെയ്മർ, ഡാലോയെ തല്ലാൻ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ടിവി ചാനലുകൾ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനിടെ കുപിതനായ ഡാലോ നെയ്മറെ തിരിച്ചു തല്ലാൻ ശ്രമിക്കുന്നതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ നിലത്ത് വീണു. കൂടുതൽ പേരെത്തി ഇരുവരെയും പിടിച്ച് മാറ്റുകയായിരുന്നു.



കളത്തിലെ മോശം പെരുമാറ്റത്തിന് ലീഗ് അധികൃതർ ഇരു താരങ്ങൾക്കുമെതിരെ അച്ചടക്ക നടപടി എടുക്കുമോ എന്നാണ് ഇനിയും അറിയാനുള്ളത്. നെയ്മറുടെ മോശം പെരുമാറ്റത്തിന് പിഎസ്ജി എന്ത് വിലയാവും നൽകേണ്ടി വരിക എന്ന് കണ്ടറിയണം. ഏപ്രിൽ എട്ടിന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ശക്തരായ ബയേൺ മ്യൂണികിനെ ആണ് നേരിടുന്നത്. കഴിഞ്ഞ വട്ടത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൻ്റെ തനിയാവർത്തനമായ ഈ മത്സരത്തിൽ ജയിച്ച് കഴിഞ്ഞ വട്ടത്തെ തോൽവിക്ക് ഉള്ള മധുര പ്രതികാരം ചെയ്യാൻ കൂടി പിഎസ്ജി ലക്ഷ്യമിടുന്നുണ്ടാകും. ആദ്യ പാദം ഏപ്രിൽ എട്ടിനും രണ്ടാം പാദം ഏപ്രിൽ 14നും നടക്കും.

Summary: PSG faces defeat at the hands of Lille, loses the first position, Neymar sent off due to misconduct.
Published by: Asha Sulfiker
First published: April 5, 2021, 9:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories