ഫ്രഞ്ച് ലീഗില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ലിയോണിനെ നേരിടാന്‍ ഇറങ്ങിയ പി എസ് ജി 2-1നാണ് വിജയിച്ചത്. സൂപ്പര്‍ താരങ്ങള്‍ ഉണ്ടായിട്ടും പി എസ് ജിക്ക് ലിയോണിനെതിരെ നന്നായി വിയര്‍ക്കേണ്ടി വന്നു. മെസ്സി, ഡി മരിയ, എംബപ്പെ എന്നിവര്‍ ഒരേ സമയം കളത്തില്‍ ഇറങ്ങിയിട്ടും പി എസ് ജിക്ക് വിജയിക്കാന്‍ ഇഞ്ച്വറി ടൈമില്‍ ഇക്കാര്‍ഡിയുടെ ഗോള്‍ വേണ്ടി വന്നു.
54ആം മിനുട്ടില്‍ പക്വേറ്റയിലൂടെ ലിയോണ്‍ ആണ് മത്സരത്തില്‍ ലീഡ് നേടിയത്. ഇതിന് മറുപടി നല്കാന് പി എസ് ജിക്ക് ഒരു പെനാല്‍റ്റി വേണ്ടി വന്നു. നെയ്മര്‍ തന്നെ ആയിരുന്നു പെനാല്‍റ്റി എടുത്തത്. മത്സരത്തിന്റെ അവസാന നിമിഷം എംബപ്പെയുടെ ക്രോസില്‍ നിന്നായിരുന്നു ഇക്കാര്‍ഡിയുടെ ഗോള്‍ പിറന്നത്. പി എസ് ജിയുടെ ലീഗിലെ തുടര്‍ച്ചയായ ആറാം വിജയമാണിത്. പി എസ് ജി തന്നെയാണ് ലീഗില്‍ ഒന്നാമത്. ലിയോണ്‍ 9 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.
വിജയത്തേക്കാള്‍ മത്സര ശേഷം ചൂടുള്ള ചര്‍ച്ചയാകുന്നത് മെസിയെ തിരിച്ചുവിളിച്ച സംഭവമാണ്. പി എസ് ജി മാനേജര്‍ മൗറീഷ്യോ പോച്ചെറ്റിനോ മത്സരത്തിന്റെ 76ആം മിനുട്ടിലാണ് മെസിയെ തിരിച്ചുവിളിച്ചത്. ഇത് മെസ്സിക്ക് ഒട്ടും തൃപ്തികരമായ കാര്യമായിരുന്നില്ലെന്ന് പിന്നീടുള്ള കാര്യങ്ങള്‍ വ്യക്തമാക്കി. ഈ സമയം ഗോള്‍ നില 1-1 എന്ന നിലയിലായിരുന്നു.
ആഷറഫ് ഹക്കിം ആണ് മെസ്സിക്ക് പകരം കളത്തിലിറങ്ങിയത്. മെസിയുടെ ശരീര ഭാഷ വളരെപെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. സൈഡ് ബെഞ്ചില്‍ ഇരിക്കുന്ന മെസ്സിയുടെ മുഖം നിരാശയോടെയാണ് കാണപ്പെട്ടത്. ഒപ്പം തന്നെ ഗ്രൗണ്ടില്‍ നിന്നും കയറുമ്പോള്‍ മൗറീഷ്യോ പോച്ചെറ്റിനൊയോട് ചില വാക്കുകളും മെസ്സി പറയുന്നുണ്ടായിരുന്നു.
അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആവാത്തതോടെയാണ് മെസ്സിയെ പോച്ചെറ്റിനോ പിന്‍വലിച്ചത്. 79 മിനുട്ടിലധികം കളിച്ചിട്ടും അദ്ദേഹത്തിന് കാര്യമായി തിളങ്ങാന്‍ ആയിരുന്നില്ല. മെസ്സിക്ക് കിട്ടിയ ഒരു സുവര്‍ണ്ണാവസരം ലക്ഷ്യത്തിലും എത്തിയില്ല.
പിന്നീട് തന്റെ തീരുമാനത്തെ പ്രതിരോധിച്ച് മൗറീഷ്യോ പോച്ചെറ്റിനൊയും രംഗത്തെത്തി- '35 മികച്ച കളിക്കാരാണ് ഞങ്ങളുടെ ഭാഗത്ത് ഉള്ളതെന്ന് എല്ലാവര്ക്കും അറിയാം. ചിലപ്പോള്‍ ടീമിന്റെ നന്മയ്ക്ക് വേണ്ടി ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. ചിലപ്പോള്‍ അത് നല്ല റിസല്‍ട്ട് തരും, ചിലപ്പോള്‍ അത് ശരിയാകില്ല. എന്നാല്‍ തീരുമാനം എടുക്കാതിരിക്കാന്‍ സാധിക്കില്ല. അത് എല്ലാവര്ക്കും ചിലപ്പോള്‍ സന്തോഷം നല്‍കും, ചിലപ്പോള്‍ മോശമായി ചിലര്‍ക്ക് തോന്നും. അദ്ദേഹത്തോട് (മെസി) എങ്ങനെയുണ്ടെന്ന് ചോദിച്ചു. അദ്ദേഹം ഫൈന്‍ എന്നാണ് പറഞ്ഞത്.'- പോച്ചെറ്റിനോ പറഞ്ഞു.
Read also: Pele | ബ്രസീലിയൻ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ
അതേ സമയം 82ആം മിനുട്ടില്‍ ഡി മരിയയെ മാറ്റി പോച്ചെറ്റിനൊ ഇറക്കിയ ഇക്കാര്‍ഡിയാണ് പി എസ് ജിക്കായി അവസാന നിമിഷത്തില്‍ ഗോള്‍ നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lionel messi, PSG