• HOME
 • »
 • NEWS
 • »
 • sports
 • »
 • പൂജാര ഒരു വന്‍മതില്‍; സ്വന്തം ദേഹത്ത് ഇത്രയും പ്രഹരങ്ങള്‍ ഏറ്റുവാങ്ങുന്ന കളിക്കാരനെ ഇതുവരെ കണ്ടിട്ടില്ല; പാറ്റ് കമ്മിന്‍സ്

പൂജാര ഒരു വന്‍മതില്‍; സ്വന്തം ദേഹത്ത് ഇത്രയും പ്രഹരങ്ങള്‍ ഏറ്റുവാങ്ങുന്ന കളിക്കാരനെ ഇതുവരെ കണ്ടിട്ടില്ല; പാറ്റ് കമ്മിന്‍സ്

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ടീം ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ അതില്‍ ഏവരും ഒരു പോലെ പ്രശംസിച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാനായ ചേതേശ്വര്‍ പൂജാരയുടേത്

ചേതേശ്വർ പുജാര

ചേതേശ്വർ പുജാര

 • Last Updated :
 • Share this:
  ഇന്ത്യന്‍ ക്രിക്കറ്റ് ടീം കടന്നു പോകുന്നത് അവരുടെ മികച്ച സമയത്തിലൂടെയാണ്. ഇക്കാലയളവില്‍ അവര്‍ നേടിയെടുത്തത് മികച്ച വിജയങ്ങളാണ് നേടിയെടുത്തത്. ഇതില്‍ സ്വദേശത്തും വിദേശത്തും നേടിയ പരമ്പര വിജയങ്ങള്‍ കൂടി ഉള്‍പ്പെടുന്നു. ഇതില്‍ ഇക്കഴിഞ്ഞ ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരും മറക്കുവാനിടയില്ല. വീറും വാശിയും നിറഞ്ഞ നാല് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം കരുത്തരായ ഓസ്‌ട്രേലിയന്‍ ടീമിനെ അവരുടെ മണ്ണില്‍ മുട്ടുകുത്തിച്ച് 2-1നാണ് പരമ്പര നേടിയത്.

  ഇന്ത്യ നേടിയ ഈ ഐതിഹാസിക വിജയം ക്രിക്കറ്റ് ചരിത്രത്തിലെ മഹത് വിജയങ്ങളുടെ ഗണത്തില്‍പ്പെടുമെന്നതില്‍ ഒരു സംശയവുമില്ല. ഒരു കൂട്ടം താരങ്ങളുടെ കൂട്ടായ പ്രകടനത്തില്‍ പരമ്പര നേടി ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ടീം ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ അതില്‍ ഏവരും ഒരു പോലെ പ്രശംസിച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാനായ ചേതേശ്വര്‍ പൂജാരയുടേത്. പരമ്പരയില്‍ ഓസീസ് ബൗളര്‍മാരുടെ തീ തുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ മതില്‍ തീര്‍ത്തുകൊണ്ട് ഇന്ത്യയുടെ ബാറ്റിങ് നിരക്ക് ശക്തമായ ഒരു അടിത്തറയാണ് ഒരുക്കിയത്. ഇതില്‍ പരമ്പരയിലെ അവസാന മത്സരത്തിലെ താരത്തിന്റെ പ്രകടനമാണ് എടുത്ത് പറയേണ്ടത്. ഈ മത്സരത്തിലെ താരത്തിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് എന്ന് പൂജാരക്കെതിരെ പന്തെറിഞ്ഞ ഓസ്ട്രേലിയയുടെ സ്റ്റാര്‍ പേസറായ പാറ്റ് കമ്മിന്‍സ്. ആരും ഇങ്ങനെ ഒരു പ്രകടനം മുന്‍പ് ഞങ്ങള്‍ക്ക് എതിരെ കാഴ്ചവെച്ചിട്ടില്ലയെന്നാണ് പാറ്റ് കമ്മിന്‍സിന്റെ വാക്കുകള്‍.

  Also Read-'എം എസ് ധോണി നന്നായി വിക്കറ്റ് കീപ്പ് ചെയ്യുമെന്ന് ഗാംഗുലിയ്ക്ക് മനസിലാക്കികൊടുക്കാൻ പത്ത് ദിവസമെടുത്തു': കിരൺ മോറെ

  ''ഞാന്‍ ഇതുവരെ പൂജാരയോട് ആ ടെസ്റ്റ് പരമ്പരയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ അദ്ദേഹം അവസാന ടെസ്റ്റിലടക്കം ഒരു വന്‍മതില്‍ പോലെ പരമ്പരയിലുടനീളം ഉറച്ചുനിന്നു. 2018-2019 പരമ്പരയില്‍ കളിച്ചത് പോലെ വലിയൊരു പ്രകടനം നടത്താന്‍ അദ്ദേഹത്തിന് കഴിയില്ല എന്ന് ഞങ്ങള്‍ എല്ലാം ഉറപ്പിച്ചിരിക്കെയായിരുന്നു പൂജാര സിഡ്‌നി, ഗാബ ടെസ്റ്റുകളില്‍ ഞങ്ങള്‍ ബൗളര്‍മാരെ എല്ലാം അപ്രസക്തരാക്കി മിന്നും പ്രകടനം കാഴ്ചവെച്ചത്.'' കമ്മിന്‍സ് പറഞ്ഞു.

  പരമ്പരയില്‍ ഓസീസ് ബൗളര്‍മാരുടെ ഓവറുകളില്‍ പല തവണ ബോള്‍ ദേഹത്തു തട്ടി പുജാരയ്ക്കു പരിക്കേറ്റിരുന്നു. ഇടയ്ക്കു വേദന കൊണ്ടു പുളഞ്ഞ് താരം ഗ്രൗണ്ടില്‍ ഇരിക്കുന്നതും കണ്ടിരുന്നു. എന്നിട്ടും വിട്ടുകൊടുക്കാതെ പുജാര ബാറ്റിങ് തുടരുകയായിരുന്നു. താരത്തിന്റെ ഈ ഒരു അസാമാന്യ പ്രകടനമാണ് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാന്‍ കാരണമായത്.

  Also Read- Ravindra Jadeja | 'ഇംഗ്ലണ്ടിന് രവീന്ദ്ര ജഡേജയെ പോലെ ഒരു കളിക്കാരനെ വേണം': കെവിൻ പീറ്റേഴ്സൻ

  പുജാരയെ പ്രശംസിച്ച കമ്മിന്‍സ് പരമ്പരയില്‍ ഓസീസ് ടീം പൂജാരക്ക് എതിരെ കരുതിവച്ചിരുന്ന തന്ത്രം കൂടി വെളിപ്പെടുത്തി ''നാല് ടെസ്റ്റിലും ഞങ്ങള്‍ പൂജാരയുടെ ശരീരം ലക്ഷ്യമാക്കിയാണ് പന്തെറിഞ്ഞത്. പക്ഷേ എല്ലാം ഏറ്റുവാങ്ങിയിട്ടും അദ്ദേഹം തന്റെ ശൈലിയില്‍ തന്നെ ബാറ്റിങ് തുടര്‍ന്നു.ശക്തമായ പ്രതിരോധിച്ച് കളിക്കുന്ന താരത്തിന് എതിരെ ദേഹം ലക്ഷ്യമാക്കി കുറച്ച് പന്തുകള്‍ എറിഞ്ഞാല്‍ ഉറപ്പായും അവര്‍ സമീപനത്തില്‍ മാറ്റം വരുത്താനും ഒപ്പം അവരുടെ ഏകാഗ്രത നഷ്ടപെടുവാനും അത് കാരണമാകും. പക്ഷേ ഗാബയിലെ അവസാന ടെസ്റ്റിലടക്കം ഒട്ടനവധി പന്തുകള്‍ ശരീരത്തിലും കൈയിലും ഒപ്പം തലയിലുമൊക്കെ കൊണ്ടിട്ടും വേദനകള്‍ സഹിച്ചും ബാറ്റിംഗ് വീണ്ടും തുടര്‍ന്ന പൂജാര ധീരമായി തന്നെ പോരാടി.' കമ്മിന്‍സ് പറഞ്ഞു.

  ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണായക പങ്കാണ് പുജാര വഹിച്ചത്. വലിയ സ്‌കോറുകള്‍ നേടാന്‍ കഴിഞ്ഞില്ല എങ്കിലും മൂന്നു അര്‍ധസെഞ്ചുറികളക്കം 33.88 ശരാശരിയില്‍ 271 റണ്‍സാണ് അദ്ദേഹം നേടിയത്. ആദ്യത്തെ ടെസ്റ്റിലെ ദയനീയ തോല്‍വിയും കൂടാതെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അഭാവവും സീനിയര്‍ താരങ്ങള്‍ക്ക് പരുക്കേറ്റതും മൂലം ഒരു യുവനിരയുമായാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങിയത്. ഇവരുടെ എല്ലാം പോരാട്ടവീര്യമാണ് ഇന്ത്യക്ക് പരമ്പര നേട്ടത്തില്‍ സഹായകമായത്.
  Published by:Jayesh Krishnan
  First published: