• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ദേശീയ ജൂനിയർ വനിതാ ഹോക്കി: പഞ്ചാബിനും ചണ്ഡിഗഢിനും ഉജ്ജ്വല ജയം

ടൂർണമെന്റിൽ മുംബൈയുടെ തുടർച്ചയായ മൂന്നാം തോൽവിയാണ്

news18
Updated: February 4, 2019, 10:20 PM IST
ദേശീയ ജൂനിയർ വനിതാ ഹോക്കി: പഞ്ചാബിനും ചണ്ഡിഗഢിനും ഉജ്ജ്വല ജയം
News18
news18
Updated: February 4, 2019, 10:20 PM IST
കൊല്ലം: ഒൻപതാമത് ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് എ ഡിവിഷനിൽ കരുത്തരായ പഞ്ചാബിനും ചണ്ഡീഗഢിനും തകർപ്പൻ ജയം. ഇന്നത്തെ ആദ്യ മത്സരത്തിൽ പഞ്ചാബ്, മുംബൈ ഹോക്കി അസോസിയേഷനെ എതിരില്ലാത്ത പതിനൊന്ന് ഗോളിന് തകർത്തു. ടൂർണമെന്റിൽ മുംബൈയുടെ തുടർച്ചയായ മൂന്നാം തോൽവിയാണ്. ഇതോടെ മുംബൈയുടെ ക്വാർട്ടർ സാധ്യതകൾ ഇല്ലാതായി. പഞ്ചാബിന് വേണ്ടി ഹർപ്രീത് കൗർ അഞ്ചു ഗോളുകൾ നേടി. ബജിന്ദർ കൗർ ,ഗുർക്കമാൽപ്രീത് എന്നിവർ രണ്ടു ഗോളുകൾ വീതവും അമൻദീപ് കൗർ, റോസി ഭാരതി എന്നിവർ ഓരോ ഗോളുകളും സ്‌കോർ ചെയ്തു.

രണ്ടാം മത്സരത്തിൽ ചണ്ഡീഗഢ് ഉത്തരഖണ്ഡിനെ 7-1 നു പരാജയപ്പെടുത്തി. ചണ്ഡീഗഡിന് വേണ്ടി കിരൺ, ഥാപ്പ എന്നിവർ രണ്ടു ഗോളുകൾ വീതവും രാഖി, കമലേഷ്, അമൃത്പാൽ എന്നിവർ ഓരോ ഗോളുകളും നേടി. ഉത്തരാഖണ്ഡിന് വേണ്ടി പ്രാചി ഉപ്രേതി ആശ്വാസ ഗോൾ നേടി.

ദേശീയ ജൂനിയര്‍ വനിതാ ഹോക്കി: ഉത്തരാഖണ്ഡിനെ 7- 1 ന് തകര്‍ത്ത് ചണ്ഡിഗണ്ഡ്
Loading...
ഉച്ചയ്ക്കുശേഷം നടന്ന മത്സരത്തിൽ ഹോക്കി ഹിം ആന്ധ്രാപ്രദേശിനെ 5 -1 നു പരാജയപ്പെടുത്തി. ഹോക്കി ഹിമിനു വേണ്ടി ക്യാപ്റ്റൻ ആരതി കശ്യപ്, ശ്വേതാ, തന്നു, ദീപാലി, രാധ എന്നിവർ ഗോളുകൾ നേടി. ആന്ധ്രാപ്രദേശിന്‌ വേണ്ടി വരലക്ഷ്മി ഉപ്പിടി ആശ്വാസ ഗോൾ നേടി.

അവസാന മത്സരത്തിൽ കർണാടകം ബിഹാറിനെ എതിരിലാത്ത ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി. കർണാടകക്ക് വേണ്ടി സന്ധ്യ, യുക്ത എന്നിവർ രണ്ടു ഗോളുകൾ വീതവും കാദംബരി, സുമലത എന്നിവർ ഓരോ ഗോളുകളും സ്‌കോർ ചെയ്തു.

First published: February 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍