HOME » NEWS » Sports » PUNJAB LIFTS IPL TROPHY THIS YEAR SAYS DAWID MALAN NJ INT

IPL 2021| ഐപിഎല്‍ കിരീടം ഇത്തവണ പഞ്ചാബ് കിങ്‌സ് നേടും; കന്നി ഐപിഎല്ലിൽ ആത്മവിശ്വാസത്തോടെ ഡേവിഡ് മലാന്‍

1.5 കോടി രൂപ മുടക്കിയാണ് പഞ്ചാബ് മലാനെ ടീമിലെത്തിച്ചത്. ഐപിഎല്ലിൽ താരത്തിന് ഇത് അരങ്ങേറ്റ സീസണാണ്.

News18 Malayalam | news18-malayalam
Updated: April 1, 2021, 11:47 AM IST
IPL 2021| ഐപിഎല്‍ കിരീടം ഇത്തവണ പഞ്ചാബ് കിങ്‌സ് നേടും; കന്നി ഐപിഎല്ലിൽ ആത്മവിശ്വാസത്തോടെ ഡേവിഡ് മലാന്‍
Dawid Malan/ Instagram
  • Share this:
ഐപിഎൽ പുതിയ സീസണിൽ പഞ്ചാബ് കിങ്സ് ചാമ്പ്യന്മാരാകുമെന്ന് ഇംഗ്ലീഷ് താരം ഡേവിഡ് മലാൻ.ഇത്തവണ ശക്തമായ ടീമിനെയാണ് പഞ്ചാബ് ഒരുക്കിയിരിക്കുന്നതെന്നും കിരീടം നേടാനുള്ള എല്ലാ കരുത്തും ടീമിനുണ്ടെന്നും മലാൻ വ്യക്തമാക്കി. നിലവിൽ ടി-20 ക്രിക്കറ്റിലെ ലോക ഒന്നാം നമ്പർ ബാറ്റ്സ്മാനായ മലാൻ ഈ സീസണിലാണ് പഞ്ചാബിലെത്തിയത്.

ഐപിഎല്ലിൽ താരത്തിന് ഇത് അരങ്ങേറ്റ സീസണാണ്. 1.5 കോടി രൂപ മുടക്കിയാണ് പഞ്ചാബ് മലാനെ ടീമിലെത്തിച്ചത്.


"ഇത്തവണ പഞ്ചാബ് കിരീടമുയർത്തുമെന്നാണ് എന്റെ പ്രതീക്ഷ. ടീം ഉറപ്പായും പ്ലേ ഓഫിൽ പ്രവേശിക്കും. ഫൈനലിൽ വിജയവും സ്വന്തമാക്കും. ഈ ടീമിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇതെന്റെ ആദ്യ ഐപിഎല്ലാണ്. അതുകൊണ്ടുതന്നെ ടീമിനുവേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും"-മലാൻ പറഞ്ഞു.








View this post on Instagram






A post shared by Dawid Malan (@djmalan29)





പുതിയ സീസണിൽ പുതിയ പേരും പുതിയ ജെഴ്സിയുമാണ് പഞ്ചാബ് എത്തുന്നത്. കിങ്സ് ഇലവൻ പഞ്ചാബ് എന്ന പേര് മാറ്റി പഞ്ചാബ് കിങ്സ് എന്ന പേരിലാണ് ടീം പുതിയ സീസണിൽ കളിക്കുക. ഒപ്പം പുതിയ ജെഴ്സിയുമുണ്ട്. ചുവപ്പ് നിറത്തില്‍ സ്വര്‍ണവരകളുള്ള ജെഴ്സിയാണ് ഇത്തവണ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് അണിയുക. ജെഴ്സിയിലെ പ്രാഥമിക കളര്‍ ചുവപ്പ് തന്നെയായിരിക്കും. സ്വർണ നിറമുള്ള ഹെൽമറ്റും പഞ്ചാബ് ടീമിന്റെ പ്രത്യേകതയാണ്.



ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസാണ് പഞ്ചാബിന്റെ ആദ്യ എതിരാളി. ഏപ്രിൽ 12 ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഐപിഎല്ലില്‍ പതിമൂന്ന് സീസണില്‍ കളിച്ചെങ്കിലും ഒരുതവണ പോലും കിരീടം നേടാന്‍ പഞ്ചാബ് കിങ്സിനായിട്ടില്ല. 2014 സീസണിലെ ഫൈനലിൽ എത്തിയതാണ് ഇതുവരെയുള്ള മികച്ച നേട്ടം. കഴിഞ്ഞ സീസണില്‍ തുടര്‍ തോല്‍വികളില്‍ വലഞ്ഞ ടീം അവസാനം ക്രിസ് ഗെയ്‌ലിന്‍റെ വരവോടെ ഫോമിലായിരുന്നു. തുടര്‍ വിജയങ്ങളുമായി പ്ലേ ഓഫിന് തൊട്ടടുത്ത് എത്തുകയും ചെയ്തു.



അശ്വിനെ മാറ്റി കെ എല്‍ രാഹുലിനെ ടീം കഴിഞ്ഞ തവണ നായകനായി തിരഞ്ഞെടുത്തിരുന്നു. രാഹുലാണ് കഴിഞ്ഞ സീസണിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 14 മത്സരങ്ങളിൽ നിന്നായി രാഹുൽ 670 റൺസാണ് അടിച്ചെടുത്തത്.

ഈ സീസണിലെ ലേലത്തിൽ ഒരു പിടി മികച്ച താരങ്ങളെ സ്വന്തമാക്കിയ പഞ്ചാബ് അടിമുടി പുത്തൻ ഉണർവുമായിട്ടാണ് ഒരുങ്ങുന്നത്. പുതിയ പേരും ജെഴ്‌സിയും പഞ്ചാബിന് കിരീടം നേടാനുള്ള ഭാഗ്യം പ്രദാനം ചെയ്യുമോ എന്ന് നമുക്ക് കണ്ടറിയാം.

Summary: 2021 would bring luck to Punjab so that they would. be lifting the IPL trophy. of the season, says Dawid Malan. The English opener is set for his debut in the 14th season of IPL
Published by: Naseeba TC
First published: April 1, 2021, 11:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories