HOME » NEWS » Sports » PUSARALA VENKATA SINDHU BORN INTO A VOLLEYBALL FAMILY BUT HISTORY WRITTEN IN BADMINTON

പുസരല വെങ്കട്ട സിന്ധു: ജനിച്ചത് വോളിബോൾ കുടുംബത്തിൽ; ചരിത്രമെഴുതിയത് ബാഡ്മിന്റണിൽ

പത്ത് വർഷം മുൻപ് ഗോപീചന്ദിൻ്റെ കീഴിൽ പരിശീലനം തടങ്ങിയതോടെയാണ് കരിയറിൽ കുതിച്ചുചാട്ടമുണ്ടാകുന്നത്

news18
Updated: August 25, 2019, 6:38 PM IST
പുസരല വെങ്കട്ട സിന്ധു: ജനിച്ചത് വോളിബോൾ കുടുംബത്തിൽ; ചരിത്രമെഴുതിയത് ബാഡ്മിന്റണിൽ
പത്ത് വർഷം മുൻപ് ഗോപീചന്ദിൻ്റെ കീഴിൽ പരിശീലനം തടങ്ങിയതോടെയാണ് കരിയറിൽ കുതിച്ചുചാട്ടമുണ്ടാകുന്നത്
  • News18
  • Last Updated: August 25, 2019, 6:38 PM IST
  • Share this:
വോളിബോൾ നിറഞ്ഞുനിന്ന വീട്ടില്‍ ജനിച്ചിട്ടും ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ചരിത്രമെഴുതുകയാണ് പി വി സിന്ധു. ടോക്യോ ഒളിംപിക്സിന് ഒരു വർഷം മാത്രം ശേഷിക്കെ സിന്ധുവിന്റെ കിരീടനേട്ടം ഇന്ത്യക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല.

പുസരല വെങ്കട്ട സിന്ധു ഇന്ന് ഒരു വെറും പേരല്ല. 132 കോടി ജനങ്ങളുടെ അഭിമാനമാണ്. വോളിബോൾ നിറഞ്ഞുനിന്ന വീട്ടില്‍ ജനിച്ചിട്ടും ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ചരിത്രമെഴുതുകയാണ് സിന്ധു. ഇന്ത്യന്‍ വോളിബോള്‍ ടീമംഗമായിരുന്ന പുസരല വെങ്കിട്ട രമണയുടെയും വോളിതാരം തന്നെയായ വിജയയുടെയും മകളാണ് ഈ ഇരുപത്തിനാലുകാരി.

മകളുടെ താത്പര്യം ബാഡ്മിൻ്റണിൽ ആണെന്നറിഞ്ഞ മാതാപിതാക്കൾ എല്ലാ പിന്തുണയും നൽകി. പത്ത് വർഷം മുൻപ് ഗോപീചന്ദിൻ്റെ കീഴിൽ പരിശീലനം തടങ്ങിയതോടെയാണ് കരിയറിൽ കുതിച്ചുചാട്ടമുണ്ടാകുന്നത്.

മൂന്നു വർഷംമുമ്പ് റിയോയിൽ വെള്ളി നേടിയതോടെ ഇന്ത്യൻ ബാഡ്മിന്റണിലെ സുവർണ താരമായി സിന്ധുമാറി. അതിന് ശേഷം രണ്ട് തവണ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേട്ടം. ഫൈനൽ തോൽവി പതിവാകുന്നുവെന്ന വിമർശനങ്ങൾ ഉയർന്നു. എന്നാൽ ഇതിന് കഴിഞ്ഞ വേൾഡ് ടൂർ ഫൈനൽസിലെ കിരീട നേട്ടത്തോടെ വിമർശകരുടെ വായടിപ്പിച്ചു. അന്നും തോൽപിച്ചത് ഒക്കുഹാരയെ തന്നെ. ഇപ്പോഴിതാ ലോക കിരീടവും.

ബാഡ്മിന്റനിൽ ചൈനീസ് വൻ മതിൽ മറികടക്കാനാവുമെന്നു തെളിയിച്ച സൈന നെഹ്‌വാളിന്റെ പിന്മുറക്കാരി വാതിൽ തുറക്കുന്നതു നേട്ടങ്ങളുടെ പുതുയുഗത്തിലേയ്ക്കാണ്. അതിനർഥം, ഇന്ത്യ ലോക‌ ബാഡ്മിന്റന്റെ നെറുകയിലേയ്ക്കു ചുവടുവയ്ക്കുന്നുവെന്നാണ്. ഇനി ഇന്ത്യ നോക്കുന്നത് ടോക്കിയോയിലേക്കാണ്. റിയൊയിലെ വെള്ളി അവിടെ സ്വർണമാകുന്നതിനായി കാത്തിരിക്കുന്നത് സിന്ധു മാത്രമല്ല, ഒരു രാജ്യം മുഴുവനുമാണ്.

First published: August 25, 2019, 6:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories