ഇന്റർഫേസ് /വാർത്ത /Sports / 'വലിയ ഡ്രൈവുകൾക്ക് ശ്രമിക്കാതെ പുഷ് ചെയ്ത് കളിക്കുക'; ഇന്ത്യൻ താരങ്ങൾക്ക് ഉപദേശവുമായി വെങ്സാർക്കർ

'വലിയ ഡ്രൈവുകൾക്ക് ശ്രമിക്കാതെ പുഷ് ചെയ്ത് കളിക്കുക'; ഇന്ത്യൻ താരങ്ങൾക്ക് ഉപദേശവുമായി വെങ്സാർക്കർ

'ഇം​ഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ പന്തിലുണ്ടാവുന്ന ചലനങ്ങളെ നേരിടണമെങ്കില്‍ സ്റ്റാന്‍സ് പ്രധാനമാണ്. വലിയ ഡ്രൈവുകള്‍ക്ക് ശ്രമിക്കരുത്'

'ഇം​ഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ പന്തിലുണ്ടാവുന്ന ചലനങ്ങളെ നേരിടണമെങ്കില്‍ സ്റ്റാന്‍സ് പ്രധാനമാണ്. വലിയ ഡ്രൈവുകള്‍ക്ക് ശ്രമിക്കരുത്'

'ഇം​ഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ പന്തിലുണ്ടാവുന്ന ചലനങ്ങളെ നേരിടണമെങ്കില്‍ സ്റ്റാന്‍സ് പ്രധാനമാണ്. വലിയ ഡ്രൈവുകള്‍ക്ക് ശ്രമിക്കരുത്'

  • Share this:

കോവിഡ് പിടിച്ചുലച്ച ഇന്ത്യൻ ക്രിക്കറ്റിന് വരാനിരിക്കുന്ന മാസങ്ങൾ വളരെ തിരക്കേറിയതാണ്. ജൂൺ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടക്കുന്ന പ്രഥമ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലാണ് ഇതിൽ ആദ്യം നടക്കുക. കെയ്ൻ വില്യംസൺ നയിക്കുന്ന കരുത്തരായ ന്യൂസിലൻഡ് ടീമാണ് ഇന്ത്യയുടെ എതിരാളികൾ. നിലവിൽ മൂന്ന് ഫോർമാറ്റിലും തകർപ്പൻ ഫോമിലുള്ള ഇന്ത്യൻ ടീമിന് ഇംഗ്ലണ്ടിൽ വരാനിരിക്കുന്ന മൂന്ന് മാസത്തിനിടയിൽ ആറ് ടെസ്റ്റുകളാണ് കളിക്കേണ്ടത്. ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ മുട്ടുകുത്തിച്ച ഇന്ത്യൻ ടീം ശേഷം സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയും സ്വന്തമാക്കിയിരുന്നു. എന്നാൽ ഇംഗ്ലണ്ട് ക്രിക്കറ്റർമാർ അവരുടെ തോൽ‌വിയിൽ ഇന്ത്യയിലെ പിച്ചുകളെ പഴി ചാരിയിരുന്നു.

അതിനാൽ അവർ ഏത് തരത്തിലുള്ള പിച്ചുകളാണ് ഒരുക്കാൻ പോകുന്നത് എന്നത് പ്രവചിക്കാൻ കഴിയില്ല. സ്വതവേ പേസിനെ തുണക്കുന്ന പിച്ചുകളാണ് ഇംഗ്ലണ്ടിലേത്. ഇതുമാത്രമല്ല, ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഭാഗമായി ഇംഗ്ലണ്ടിലെത്തിയ ന്യൂസിലൻഡ് ടീം ഇപ്പോൾ ആതിഥേയർക്കെതിരെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ്‌ പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വരാനിരിക്കുന്ന ഫൈനലിൽ ന്യൂസിലൻഡിന് മുൻ‌തൂക്കം നൽകുമെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നിർദേശവുമായി മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്സാര്‍ക്കര്‍ രംഗത്തെത്തിയിരിക്കുകയാണ്. വലിയ ഡ്രൈവുകള്‍ക്ക് ശ്രമിക്കരുത് എന്നാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരോട് വെങ്സാര്‍ക്കര്‍ പറയുന്നത്.

Also Read- അവൻ സേവാഗിനെയും ഗിൽക്രിസ്റ്റിനെയും പോലെയാണ്', റിഷഭ് പന്തിനെ പ്രശംസിച്ച് ദിനേഷ് കാർത്തിക്ക്

'ഇം​ഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ പന്തിലുണ്ടാവുന്ന ചലനങ്ങളെ നേരിടണമെങ്കില്‍ സ്റ്റാന്‍സ് പ്രധാനമാണ്. വലിയ ഡ്രൈവുകള്‍ക്ക് ശ്രമിക്കരുത്. കാരണം പന്ത് നിങ്ങള്‍ കണക്കാക്കുന്നതിനേക്കാള്‍ വേഗത്തിൽ മൂവ് ചെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെ സ്ലിപ്പില്‍ ക്യാച്ച്‌ നല്‍കി വിക്കറ്റ് നഷ്ടപ്പെട്ടേക്കും. തുടക്കത്തില്‍ ഡ്രൈവിന് പകരം പുഷ് ചെയ്ത് കളിക്കാനാണ് ശ്രമിക്കേണ്ടത്. തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ബാറ്റിങ് എളുപ്പമാവും അവിടെ. എന്നാല്‍ മൂടിക്കെട്ടിയ കാലാവസ്ഥയില്‍ പന്ത് മൂവ് ചെയ്യുന്നതില്‍ പ്രത്യേകം ശ്രദ്ധ വേണം. അവിടെ ക്രീസില്‍ നിലയുറപ്പിച്ച്‌ നില്‍ക്കുക എന്നത് കടുപ്പമാണ്. ഇന്ത്യയില്‍ 30 റണ്‍സ് നേടിയാല്‍ അത് വലിയ സ്കോറിലേക്ക് എത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. എന്നാല്‍ ഇം​ഗ്ലണ്ടില്‍ വലിയ സ്കോറിലേക്ക് എത്തുക വെല്ലുവിളിയാണ്'- വെങ്സാർക്കർ വിശദീകരിച്ചു.

വരാനിരിക്കുന്ന ഫൈനലിൽ മത്സരത്തിന്റെ ഗതി നിയന്ത്രിക്കാൻ പോകുന്നത് ആരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഒരു ക്രിക്കറ്റ് ടീമിനെ സന്തുലിതമായി നിര്‍ത്തുന്നത് ആ ടീമിലെ വിക്കറ്റ് കീപ്പറാണെന്നാണ് വെങ്‌സര്‍ക്കാര്‍ പറയുന്നത്. ആ നിലയില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ നിര്‍ണായക താരമായി മാറാന്‍ പോകുന്നത് റിഷഭ് പന്താണെന്നാണ് വെങ്‌സാര്‍ക്കര്‍ പ്രവചിക്കുന്നത്.

News summary: Dilip Vengsarkar gives advice to India batsmen ahead of upcoming test matches in England.

First published:

Tags: BCCI, Dilip Vengsarkar, Indian cricket team, World test championship final, WTC Final