• HOME
  • »
  • NEWS
  • »
  • sports
  • »
  • PUTTING AN END TO RUMORS BRAZILIAN PLAYERS MAY PLAY COPA AMERICA1 AS

Copa America 2021 | അഭ്യൂഹങ്ങൾക്ക് വിരാമം; ബ്രസീലിയൻ താരങ്ങൾ കളിക്കാൻ തയ്യാറെന്ന് റിപ്പോർട്ട്

ടൂർണമെന്റ് ബഹിഷ്കരണം പോലുള്ള കാര്യങ്ങളിലേക്ക് താരങ്ങൾ കടക്കില്ലെന്നും മറിച്ച് ടൂർണമെന്റിനെതിരെ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിക്കാനാണ് അവരുടെ പദ്ധതികളെന്നുമാണ് റിപ്പോർട്ട്

Copa America 2021

Copa America 2021

  • Share this:
    കോപ്പ അമേരിക്ക ടൂർണമെന്റിന്റെ കിക്കോഫിലേക്ക് വളരെ കുറച്ച് ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ. പല പ്രശ്നങ്ങൾ കാരണം ടൂർണമെൻ്റ് നടത്താൻ ഉദ്ദേശിച്ച വേദികൾ മാറ്റി അവസാനം ജൂൺ 13ന് ബ്രസീലിൽ വച്ചു നടത്താൻ തീരുമാനമായെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളും നില നിൽക്കുന്നുണ്ടായിരുന്നു. കോവിഡ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ബ്രസീൽ ഉൾപ്പെടെയുള്ള ലാറ്റിനമേരിക്കയിലെ മിക്ക രാജ്യങ്ങളിലും ഉള്ളത്. ഇതിൽ ബ്രസീലിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്. അതുകൊണ്ട് തന്നെ ബ്രസീലിലേക്ക് വേദി മാറ്റിയതിൽ ബ്രസീലിയൻ താരങ്ങളുൾപ്പെടെ നിരവധി പേർ ശക്തമായ എതിർപ്പുകളുമായി രംഗത്തുണ്ടായിരുന്നു.

    എന്നാൽ ഇപ്പോൾ ഈ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ബ്രസീലിയൻ താരങ്ങൾ പച്ചക്കൊടി വീശിയെന്നും, തങ്ങൾ ടൂർണമെന്റ് ബഹിഷ്കരിക്കില്ലെന്ന് സ്ഥിരീകരിക്കുന്നതിനായി പരാഗ്വെക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം അവർ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുമെന്നുമാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ടൂർണമെന്റ് ബഹിഷ്കരണം പോലുള്ള കാര്യങ്ങളിലേക്ക് താരങ്ങൾ കടക്കില്ലെന്നും മറിച്ച് ടൂർണമെന്റിനെതിരെ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിക്കാനാണ് അവരുടെ പദ്ധതികളെന്നുമാണ് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നത്.

    Also Read-മെസിയെ മറികടന്ന് ഛേത്രി ചരിത്ര നേട്ടത്തിൽ; അന്താരാഷ്ട്ര ഗോൾ വേട്ടക്കാരുടെ പട്ടികയിൽ അവസാന പത്തിൽ

    പരാഗ്വെക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷമാകും ബ്രസീൽ ടീം ടൂർണമെന്റിൽ കളിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുകയെന്നാണ് ഗ്ലോബോ എസ്പോർട്ടോ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് മരണസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ബ്രസീൽ. അതുകൊണ്ടാണ് ബ്രസീലിലേക്ക് വേദി മാറ്റിയതിൽ ബ്രസീലിയൻ താരങ്ങൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചത്. യുറുഗ്വായ് താരങ്ങളും ബ്രസീലിയൻ താരങ്ങൾക്ക് പിന്തുണ അറിയിച്ചിരുന്നു. യുറുഗ്വായ് താരങ്ങളായ ലൂയിസ് സുവാരസ്, എഡിസൺ കവാനി, മുസ്‌ലേര എന്നീ താരങ്ങളെല്ലാം കോപ്പ അമേരിക്ക ടൂർണമെൻ്റ് നടത്തുന്നതിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു.

    Also Read-എട്ട് വർഷം പഴയ ട്വീറ്റുകളുടെ പേരിൽ സസ്‌പെൻഷൻ; കടന്ന കയ്യെന്ന് കൾച്ചറൽ സെക്രട്ടറി,താരത്തെ പിന്തുണച്ച് യുകെ പ്രധാനമന്ത്രിയും

    ടൂര്‍ണമെന്റിലെ‌ തങ്ങളുടെ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ അര്‍ജന്റീന ടീം രംഗത്തെത്തിയിരുന്നു. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ (എ എഫ് എ) ഔദ്യോഗിക പ്രസ്താവനയിലൂടെ ടൂര്‍ണമെന്റില്‍ തങ്ങള്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോൾ ബ്രസീലിയൻ താരങ്ങളും കോപ്പ അമേരിക്ക ബഹിഷ്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതോടെ ടൂർണമെന്റ് ഇക്കുറി നടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി‌രിക്കുകയാണ്. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനിടെ സംഘാടകരായ കോണ്‍മെബോളിനും ലോകമൊട്ടാകെയുള്ള ഫുട്ബോൾ ആരാധകർക്കും വലിയ ആശ്വാസം സമ്മാനിക്കുന്ന വാര്‍ത്തയാണിത്‌.

    News summary: The Brazilian players may play in the Copa America, putting an end to rumors.
    Published by:Asha Sulfiker
    First published:
    )}