നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഈ സ്വർണം അമ്മയ്ക്കുള്ള പിറന്നാൾ സമ്മാനം': പി വി സിന്ധു

  'ഈ സ്വർണം അമ്മയ്ക്കുള്ള പിറന്നാൾ സമ്മാനം': പി വി സിന്ധു

  'രാജ്യത്തിന് വേണ്ടിയാണ് എന്റെ ഈ നേട്ടം. ഇന്ത്യക്കാരിയായതിൽ അതിയായി അഭിമാനിക്കുന്നു’

  News18

  News18

  • News18
  • Last Updated :
  • Share this:
   ബാസൽ (സ്വിറ്റ്സർലന്റ്): ലോക ബാഡ്മിന്റൺ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ചരിത്രം നേട്ടം സ്വന്തമാക്കിയതിന് ‌പിന്നാലെ സ്വപ്നനേട്ടം അമ്മയ്ക്ക് സമ്മാനിച്ച് പി വി സിന്ധു. 132 കോടി ജനങ്ങളുടെ അഭിമാന നിമിഷത്തിൽ തലയുയർത്തിനിന്ന് പുഞ്ചിരിക്കുന്ന മുഖത്തോടെ സിന്ധു പറഞ്ഞു- ‘ഈ വിജയം എന്റെ മാതാപിതാക്കൾക്ക്, പ്രത്യേകിച്ചും അമ്മയ്ക്ക്. ഇന്ന് അമ്മയുടെ ജന്മദിനമാണ്. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ!’.

   ഫൈനൽ തോൽവികളുടെ പരമ്പരയ്ക്ക് ആദ്യം ലോക ബാഡ്മിന്റൺ ടൂർസ് ഫൈനലിലും ഇപ്പോൾ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദിയിലും വിരാമമിട്ട് സിന്ധു പുഞ്ചിരി പൊഴിക്കുമ്പോൾ, ആരാധകരും വാനോളം ആവേശത്തിലാണ്. ‘കഴിഞ്ഞ രണ്ടു തവണയും ഞാൻ ഫൈനലിൽ തോറ്റു. അതുകൊണ്ടുതന്നെ ഈ വിജയം ഏറെ പ്രധാനപ്പെട്ടതാണ്. എന്നെ പിന്തുണച്ച ഇവിടുത്തെ കാണികൾക്കും എപ്പോഴും പിന്തുണയ്ക്കു എല്ലാവർക്കും നന്ദി. രാജ്യത്തിന് വേണ്ടിയാണ് എന്റെ ഈ നേട്ടം. ഇന്ത്യക്കാരിയായതിൽ അതിയായി അഭിമാനിക്കുന്നു’ – സിന്ധുവിന്റെ വാക്കുകൾ നിറഞ്ഞ കൈയടിയോടെയാണ് കാണികൾ സ്വീകരിച്ചത്. മാതാപിതാക്കൾക്കൊപ്പം എപ്പോഴും ഉറച്ച പിന്തുണയുമായി കൂടെയുള്ള പരിശീലകൻ ഗോപീചന്ദിനും കിം ജി ഹ്യൂനും നന്ദി പറയാനും സിന്ധു മറന്നില്ല.   2016 റിയോ ഒളിംപിക്സ് ഫൈനലിൽ സ്പെയിനിന്റെ കരോളിന മരിനെതിരെ ആദ്യ ഗെയിം സ്വന്തമാക്കിയതിനുശേഷം തോറ്റതിൽ തുടങ്ങുന്നു സിന്ധുവിന്റെ ഫൈനൽ വീഴ്ചകൾ. 2017ൽ ലോക ചാമ്പ്യൻഷിപ്പ്, ലോക ബാഡ്മിന്റൻ സൂപ്പർ സിരീസ്, ഹോങ്കോങ് ഓപ്പൺ, ദുബായ് ഓപ്പൺ എന്നിവയുടെ ഫൈനലിൽ തോറ്റു. സയ്യദ് മോഡി ഗ്രാൻപ്രീ, ഇന്ത്യൻ ഓപ്പൺ, കൊറിയ ഓപ്പൺ എന്നിവയിൽ കിരീടം ചൂടി. കഴിഞ്ഞ വർഷം കോമൺവെൽത്ത് ഗെയിംസ്, തായ്‌ലൻഡ് ഓപ്പൺ, ഇന്ത്യ ഓപ്പൺ, ഏഷ്യൻ ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പ് എന്നിവയുടെ ഫൈനലിലും തോറ്റ ശേഷമായിരുന്നു ലോക ടൂർ ഫൈനൽസിലെ ഉജ്വലമായ വിജയം. ഇപ്പോൾ ഇതാ രണ്ടുതവണ ഫൈനലിൽ കണ്ണീരണിയിച്ച ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിലും വിജയം ആവർത്തിച്ചു.   First published:
   )}